- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന്റെ റബർ മേഖലയെ തകർക്കാൻ കേന്ദ്രസർക്കാരിന്റെ ആസൂത്രിത നീക്കം: ഇൻഫാം
കോട്ടയം: കാർഷികവിളകളുടെ കയറ്റുമതി കരടുനയത്തിൽ കേരളത്തിലെ റബർ കർഷകരോടു കാണിച്ചിരിക്കുന്ന കേന്ദ്രസർക്കാരിന്റെ നിഷേധനിലപാട് തിരുത്തണമെന്നും കേരളത്തിലെ വിവിധ റബറുല്പാദന ജില്ലകളെ നയരൂപീകരണത്തിലും പട്ടികയിലും ഉൾപ്പെടുത്തണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. രാജ്യത്തെ 82 ശതമാനം റബറുല്പാദിപ്പിക്കുന്ന കേരളത്തിലെ റബർ കർഷകരെ കേന്ദ്രം നിരന്തരം അവഗണിക്കുന്നതിന്റെ തുടർച്ചയാണ് കാർഷിക കയറ്റുമതി നയത്തിൽ കാണിച്ചിരിക്കുന്ന നീതിനിഷേധം. ഓരോ വിളകളും ഏറ്റവും ഉന്നതനിലവാരത്തിൽ ഉല്പാദിപ്പിക്കുവാൻ കഴിയുന്ന രാജ്യത്തെ ജില്ലകളും മേഖലകളുമാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുമ്പോൾ റബറിന്റെ കാര്യത്തിൽ കേരളത്തെ ഉപേക്ഷിച്ച് ത്രിപുരയിലെ മൂന്ന് ജില്ലകൾ ഇടംനേടിയത് വിചിത്രവും ആസൂത്രിതവുമാണ്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന പ്രധാനമന്ത്രിയുടെ നിരന്തരമുള്ള പ്രഖ്യാപനവും എൻഡിഎ സർക്കാരിന്റെ പ്രകടനപത്രികയിലെ വാഗ്ദാനവും നടപ്പിലാക്ക
കോട്ടയം: കാർഷികവിളകളുടെ കയറ്റുമതി കരടുനയത്തിൽ കേരളത്തിലെ റബർ കർഷകരോടു കാണിച്ചിരിക്കുന്ന കേന്ദ്രസർക്കാരിന്റെ നിഷേധനിലപാട് തിരുത്തണമെന്നും കേരളത്തിലെ വിവിധ റബറുല്പാദന ജില്ലകളെ നയരൂപീകരണത്തിലും പട്ടികയിലും ഉൾപ്പെടുത്തണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
രാജ്യത്തെ 82 ശതമാനം റബറുല്പാദിപ്പിക്കുന്ന കേരളത്തിലെ റബർ കർഷകരെ കേന്ദ്രം നിരന്തരം അവഗണിക്കുന്നതിന്റെ തുടർച്ചയാണ് കാർഷിക കയറ്റുമതി നയത്തിൽ കാണിച്ചിരിക്കുന്ന നീതിനിഷേധം. ഓരോ വിളകളും ഏറ്റവും ഉന്നതനിലവാരത്തിൽ ഉല്പാദിപ്പിക്കുവാൻ കഴിയുന്ന രാജ്യത്തെ ജില്ലകളും മേഖലകളുമാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുമ്പോൾ റബറിന്റെ കാര്യത്തിൽ കേരളത്തെ ഉപേക്ഷിച്ച് ത്രിപുരയിലെ മൂന്ന് ജില്ലകൾ ഇടംനേടിയത് വിചിത്രവും ആസൂത്രിതവുമാണ്.
കർഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന പ്രധാനമന്ത്രിയുടെ നിരന്തരമുള്ള പ്രഖ്യാപനവും എൻഡിഎ സർക്കാരിന്റെ പ്രകടനപത്രികയിലെ വാഗ്ദാനവും നടപ്പിലാക്കുക എന്ന ലക്ഷ്യം വച്ചാണ് കാർഷിക കയറ്റുമതി നയത്തിന് രൂപം കൊടുക്കുന്നതെന്ന് കേന്ദ്രവാണിജ്യമന്ത്രാലയം അവകാശപ്പെടുന്നത്. 2018 മാർച്ച് 19ന് പുറപ്പെടുവിച്ച കാർഷികവിള കയറ്റുമതിനയത്തിൽ ഏപ്രിൽ 5 വരെയായിരുന്നു നിർദ്ദേശങ്ങൾ സ്വീകരിക്കാൻ അവസരമൊരുക്കിയത്. എന്നാൽ അന്തിമനയമിറങ്ങാത്ത സ്ഥിതിക്ക് ഇനിയും മാറ്റങ്ങൾക്ക് സാധ്യതയുമുണ്ട്. നിലവിൽ 30 ബില്യൻ അമേരിക്കൻ ഡോളർ കാർഷികോല്പന്ന കയറ്റുമതി 2022 നോടുകൂടി 60 ബില്യൻ അമേരിക്കൻ ഡോളറായി ഉയർത്തുക എന്നതാണ് ഇന്ത്യയുടെ പുതിയ കാർഷിക കയറ്റുമതി നയത്തിന്റെ പ്രധാനലക്ഷ്യം. കരട് നയത്തിലെ ആറാം അദ്ധ്യായം കയറ്റുമതി നടപടിക്രമങ്ങളുടെ (ഓപ്പറേഷണൽ റെക്കമെന്റേഷൻസ്) നിർദ്ദേശങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
കയറ്റുമതിക്ക് യോഗ്യമായവിധം മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കാൻ കഴിയുന്ന വിളകളെ പ്രോത്സാഹിപ്പിക്കാനുതകുന്ന പദ്ധതികൾ ആവിഷ്‌കരിക്കാൻ രാജ്യത്തെ റബറുൾപ്പെടെ മഞ്ഞൾ, ഇഞ്ചി, കാപ്പി, തേയില, തക്കാളി, ഉരുളക്കിഴങ്ങ്, ഉള്ളി, ഓറഞ്ച്, ആപ്പിൾ, പൈനാപ്പിൾ, മാങ്ങാ എന്നിങ്ങനെ 22 വിളകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പൈനാപ്പിളിന് മേഘാലയ, ത്രിപുര സംസ്ഥാനങ്ങളിലെ 9 ജില്ലകൾക്കൊപ്പമാണ് കേരളത്തിലെ തൃശൂരും വാഴക്കുളവും ഇടംനേടിയത്. ഇഞ്ചിക്ക് മിസോറാം, ആസാം എന്നീ കിഴക്കൻ സംസ്ഥാനങ്ങളോടൊപ്പം കേരളത്തിലെ വയനാട് ജില്ലയും ഉൾപ്പെട്ടിട്ടുണ്ട്. മറ്റൊരുവിളകൾക്കും കേരളം പരിഗണിക്കപ്പെട്ടിട്ടില്ല. കുരുമുളക്, ഏലം എന്നിവ നിർദ്ദിഷ്ട പട്ടികയിൽപോലും ഇടംനേടിയിട്ടില്ല.
തെരഞ്ഞെടുക്കപ്പെട്ട ജില്ലകളിൽ അതാതുല്പന്നങ്ങളുടെ സംസ്‌കരണതലങ്ങളിൽ അടിസ്ഥാന സൗകര്യവികസനം, ഉല്പാദനം, വിപണനം എന്നീ മേഖലകളിൽ കർഷകർക്ക് പ്രോത്സാഹനവും അത്യന്താധുനിക സാങ്കേതികവിദ്യകളിൽ പരിശീലനവും നൽകും. പ്രകൃതിദത്ത റബറിന്റെ ആഗോള ഉല്പാദനത്തിൽ ഇന്ത്യയുടെ പങ്ക് രണ്ട് ശതമാനം പോലുമില്ല. പക്ഷേ ആഭ്യന്തര ഉല്പാദനത്തിന്റെ 82 ശതമാനവും കേരളത്തിലാണ്. ജില്ലാടിസ്ഥാനത്തിലുള്ള റബറുല്പാദനം പരിഗണിക്കുമ്പോൾ റബർബോർഡ് ആസ്ഥാനമുൾക്കൊള്ളുന്ന കോട്ടയമാണ് മുന്നിലുള്ളത്. എന്നിട്ടും കേരളത്തിലെ റബർകർഷകരെ അവഗണിച്ചതിൽ നീതികരണമില്ല.
2018 മാർച്ച് 19ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് കൈമാറിയ കരടു കാർഷികോല്പന്ന കയറ്റുമതി നയത്തിൽ വ്യക്തമായ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിൽ സംസ്ഥാന സർക്കാരും കൃഷിവകുപ്പും പരാജയപ്പെട്ടത് നിരാശയുളവാക്കുന്നുവെന്നും അടിയന്തര ഇടപെടലുകൾക്ക് സംസ്ഥാന സർക്കാരും പാർലമെന്റ് അംഗങ്ങളുൾപ്പെടെ ജനപ്രതിനിധികളും തയ്യാറാകണമെന്നും സെബാസ്റ്റ്യൻ പറഞ്ഞു