- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഷികപ്രശ്നങ്ങൾ: ഇൻഫാം മുഖ്യമന്ത്രിക്കു നിവേദനം നൽകി
കൊച്ചി: കേരളത്തിലെ കാർഷികമേഖലയിലെ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടലുകൾ ശക്തമാക്കണമെന്നാവശ്യപ്പെട്ടും കാർഷികമേഖല നേരിടുന്ന വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയും ദേശീയ രക്ഷാധികാരി മാർ മാത്യു അറയ്ക്കലും ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ. വി സി.സെബാസ്റ്റ്യനും മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. കൊച്ചി ബോൾഗാട്ടി പാലസിൽ രണ്ടുവർഷത്തെ ഭരണവിലയിരുത്തലിന്റെ ഭാഗമായി ചേർന്ന ക്രൈസ്തവ നേതൃസമ്മേളനത്തിൽ കാർഷികമേഖലയിലെ പ്രതിസന്ധി അതിജീവിക്കാനുള്ള വിവിധ നിർദ്ദേശങ്ങൾ ഇൻഫാം മുഖ്യമന്ത്രിയുമായി പങ്കുവച്ചു. ചെറുകിട റബർകർഷകർക്ക് ഇന്നു നൽകിക്കൊണ്ടിരിക്കുന്ന 150 രൂപ വിലസ്ഥിരതാപദ്ധതി കാലതാമസം ഒഴിവാക്കി തുടരുമെന്നും റബർ വ്യവസായ വികസനപദ്ധതികൾ ത്വരിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാരിന്റെയും കർഷകരുടെയും പങ്കാളിത്തത്തോടെ കൊച്ചി എയർപോർട്ട് കമ്പനിപോലെ റബറധിഷ്ഠിത വ്യവസായ സംരംഭങ്ങൾക്കുള്ള കമ്പനിയുടെ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോകുകയാണെന്നും ഓഗസ്റ്റിൽ കൊച്ചിയിൽ ചേരുന്ന റബർ സെമിനാറിനെത്തുടർന്ന് ഇക്
കൊച്ചി: കേരളത്തിലെ കാർഷികമേഖലയിലെ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടലുകൾ ശക്തമാക്കണമെന്നാവശ്യപ്പെട്ടും കാർഷികമേഖല നേരിടുന്ന വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയും ദേശീയ രക്ഷാധികാരി മാർ മാത്യു അറയ്ക്കലും ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ. വി സി.സെബാസ്റ്റ്യനും മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.
കൊച്ചി ബോൾഗാട്ടി പാലസിൽ രണ്ടുവർഷത്തെ ഭരണവിലയിരുത്തലിന്റെ ഭാഗമായി ചേർന്ന ക്രൈസ്തവ നേതൃസമ്മേളനത്തിൽ കാർഷികമേഖലയിലെ പ്രതിസന്ധി അതിജീവിക്കാനുള്ള വിവിധ നിർദ്ദേശങ്ങൾ ഇൻഫാം മുഖ്യമന്ത്രിയുമായി പങ്കുവച്ചു.
ചെറുകിട റബർകർഷകർക്ക് ഇന്നു നൽകിക്കൊണ്ടിരിക്കുന്ന 150 രൂപ വിലസ്ഥിരതാപദ്ധതി കാലതാമസം ഒഴിവാക്കി തുടരുമെന്നും റബർ വ്യവസായ വികസനപദ്ധതികൾ ത്വരിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാരിന്റെയും കർഷകരുടെയും പങ്കാളിത്തത്തോടെ കൊച്ചി എയർപോർട്ട് കമ്പനിപോലെ റബറധിഷ്ഠിത വ്യവസായ സംരംഭങ്ങൾക്കുള്ള കമ്പനിയുടെ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോകുകയാണെന്നും ഓഗസ്റ്റിൽ കൊച്ചിയിൽ ചേരുന്ന റബർ സെമിനാറിനെത്തുടർന്ന് ഇക്കാര്യത്തിൽ നീക്കങ്ങൾ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
കോടതി ലേലംചെയ്തുകൊടുത്തുവാങ്ങിയ പട്ടയമുള്ള ഭൂമി എല്ലാ രേഖകളുമായി കാലങ്ങളായി കൃഷിചെയ്ത് അനുഭവിച്ചുകൊണ്ടിരുന്നത് വനംവകുപ്പ് കൈയേറി കുടിയൊഴിപ്പിച്ചതിന്റെ പേരിൽ വയനാട് കളക്റ്റ്രേറ്റ് പടിക്കൽ 1000 ദിവസത്തിലേറെയായി സത്യാഗ്രഹം നടത്തുന്ന കാഞ്ഞിരത്തിനാൽ കുടുംബത്തിന് നീതി ലഭിക്കണമെന്നും ഇതിനോടകം സർക്കാരിൽ ഈ വിഷയം സംബന്ധിച്ചുള്ള വിവിധ റിപ്പോർട്ടുകൾ പ്രകാരം നടപടികളുണ്ടാകണമെന്നും ആവശ്യപ്പെട്ടുള്ള നിവേദനവും അനുബന്ധ രേഖകളും മാർ മാത്യു അറയ്ക്കലും വി സി .സെബാസ്റ്റ്യനും കൂടി മുഖ്യമന്ത്രിക്കു കൈമാറി. ഇവ പരിശോധിച്ച് നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കടക്കെണിയും വിലത്തകർച്ചയുമൂലം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും കാർഷികപ്രതിസന്ധി തുടരുമ്പോൾ റവന്യൂ-വനം വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും ധാർഷ്ഠ്യവും അഴിമതിയും കർഷകഭൂമി കൈയേറ്റവും കർഷകരിൽ വൻ പ്രതിഷേധമുയർത്തുന്നുവെന്നും ഇൻഫാം ചൂണ്ടിക്കാട്ടി.