- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷകരെ സംരക്ഷിക്കാത്ത സംസ്ഥാന കൃഷിവകുപ്പ് സമ്പൂർണ്ണ പരാജയം: ഇൻഫാം
കൊച്ചി: കർഷകരെയും കാർഷികമേഖലയെയും സംരക്ഷിക്കുവാൻ ശ്രമിക്കാതെ നിരന്തരം പ്രഖ്യാപനങ്ങൾ നടത്തി കർഷകരെ വഞ്ചിക്കുന്ന സംസ്ഥാന കൃഷിവകുപ്പ് സമ്പൂർണ്ണ പരാജയമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ. വി സി.സെബാസ്റ്റ്യൻ. പ്രളയത്തിലും പ്രകൃതിദുരന്തത്തിലുംപെട്ട കർഷകർക്ക് ദുരിതാശ്വാസമല്ല നഷ്ടപരിഹാരമാണ് വേണ്ടത്. 10000 രൂപയുടെ പ്രഖ്യാപിത ദുരിതാശ്വാസം അർഹതപ്പെട്ടവർക്ക് ലഭ്യമാക്കുന്നതിലും കാർഷികമേഖലയിലെ നഷ്ടങ്ങൾ നിർണ്ണയിക്കുന്നതിലും വൻ ഉദ്യോഗസ്ഥവീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. കാർഷികടങ്ങൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടും ജപ്തിനടപടികളുമായി ബാങ്കുകൾ നീങ്ങുന്നത് ധിക്കാരപരമാണ്. 2018 ഒക്ടോബർ 12ന് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും കർഷകർ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് എടുത്തിട്ടുള്ള ക്ഷീരവികസനവും മൃഗസംരക്ഷണവും ഉൾപ്പെടെയുള്ള കാർഷിക വിദ്യാഭ്യാസ വായ്പകൾ ഉൾപ്പെടെ എല്ലാ വായ്പകളിന്മേലുള്ള ജപ്തിനടപടികൾക്ക് ഒരു വർഷത്തേയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിറക്കിയ ഉത്തരവിനെ ഉദ്യോഗസ്ഥരും
കൊച്ചി: കർഷകരെയും കാർഷികമേഖലയെയും സംരക്ഷിക്കുവാൻ ശ്രമിക്കാതെ നിരന്തരം പ്രഖ്യാപനങ്ങൾ നടത്തി കർഷകരെ വഞ്ചിക്കുന്ന സംസ്ഥാന കൃഷിവകുപ്പ് സമ്പൂർണ്ണ പരാജയമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ. വി സി.സെബാസ്റ്റ്യൻ.
പ്രളയത്തിലും പ്രകൃതിദുരന്തത്തിലുംപെട്ട കർഷകർക്ക് ദുരിതാശ്വാസമല്ല നഷ്ടപരിഹാരമാണ് വേണ്ടത്. 10000 രൂപയുടെ പ്രഖ്യാപിത ദുരിതാശ്വാസം അർഹതപ്പെട്ടവർക്ക് ലഭ്യമാക്കുന്നതിലും കാർഷികമേഖലയിലെ നഷ്ടങ്ങൾ നിർണ്ണയിക്കുന്നതിലും വൻ ഉദ്യോഗസ്ഥവീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.
കാർഷികടങ്ങൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടും ജപ്തിനടപടികളുമായി ബാങ്കുകൾ നീങ്ങുന്നത് ധിക്കാരപരമാണ്. 2018 ഒക്ടോബർ 12ന് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും കർഷകർ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് എടുത്തിട്ടുള്ള ക്ഷീരവികസനവും മൃഗസംരക്ഷണവും ഉൾപ്പെടെയുള്ള കാർഷിക വിദ്യാഭ്യാസ വായ്പകൾ ഉൾപ്പെടെ എല്ലാ വായ്പകളിന്മേലുള്ള ജപ്തിനടപടികൾക്ക് ഒരു വർഷത്തേയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിറക്കിയ ഉത്തരവിനെ ഉദ്യോഗസ്ഥരും ധനകാര്യസ്ഥാപനങ്ങളും പുറന്തള്ളുന്നത് ഭരണസംവിധാനതകർച്ചയാണ്. പാലക്കാട് കർഷകജപ്തിയെ ചോദ്യംചെയ്ത കർഷകനേതാക്കളെ ജയിലിലടച്ചു. വയനാട്ടിൽ കർഷകഭൂമിയിൽ റവന്യൂവകുപ്പ് കയ്യേറ്റം തുടരുന്നു. കർഷകരെ കള്ളക്കേസുകളിൽ കുടുക്കുന്നത് സംസ്ഥാനത്ത് നിത്യസംഭവമാണിപ്പോൾ. സർഫാസി നിയമം അട്ടിമറിച്ച് കർഷകദ്രോഹം തുടരുന്നു. വിലത്തകർച്ചയും കടക്കെണിയും മൂലം കർഷക ആത്മഹത്യകൾ കേരളത്തിൽ ആവർത്തിക്കുമ്പോൾ മുഖംതിരിഞ്ഞു നിൽക്കുന്ന സംസ്ഥാന കൃഷിമന്ത്രാലയത്തിന്റെ ദ്രോഹനിലപാട് എതിർക്കപ്പെടേണ്ടതാണ്.
നെൽകൃഷി വ്യാപിപ്പിക്കണമെന്ന് പ്രസംഗിക്കുന്നവർ കർഷകർക്ക് നെൽവിത്തുനൽകാതെ ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുവാൻ ഉപദേശിക്കുന്നതിൽ നീതീകരണമില്ല. പുഞ്ചകൃഷിക്ക് ഏക്കറൊന്നിന് 50 കിലോഗ്രാം വിത്ത് സൗജന്യമായി നൽകുമെന്ന കൃഷിമന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കായി മാറി. കേന്ദ്രസർക്കാർ നെല്ല് വിലയിൽ 2 രൂപ വർദ്ധിപ്പിച്ചതിൻപ്രകാരം 23.30 രൂപ അടിസ്ഥാനവില നൽകുവാനും നെല്ലുസംഭരണം സമയബന്ധിതമായി നടപ്പാക്കാനും സാധിക്കാത്ത കൃഷിവകുപ്പിന്റെ കർഷകസ്നേഹവും കർഷകക്ഷേമപ്രഖ്യാപനങ്ങളും കാപഠ്യമാണെന്നും നിലനിൽപിനായി കർഷകർ വിളമാറ്റത്തിലേയ്ക്ക് തിരിയണമെന്നും സെബാസ്റ്റ്ൻ പറഞ്ഞു.
കർഷകപ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ ആഭിമുഖ്യത്തിൽ കാർഷികമേഖലയിലെ ഇന്നത്തെ വിവിധ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനും തുടർ നടപടികൾക്കുമായി നവംബർ 2ന് കൊച്ചിയിൽ വിവിധ കർഷകസംഘടനാനേതാക്കളുടെ സമ്മേളനം ചേരും.