- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃഷിമന്ത്രാലയത്തിന്റെ മലക്കം മറിച്ചിൽ അന്വേഷണവിധേയമാക്കണം: ഇൻഫാം
കോട്ടയം: നോട്ടുനിരോധനം കാർഷികമേഖലയുടെ നടുവൊടിച്ചുവെന്ന കേന്ദ്ര കൃഷിമന്ത്രാലയം പുറത്തിറക്കിയ സാമ്പത്തിക റിപ്പോർട്ട് ദിവസങ്ങൾക്കുള്ളിൽ അട്ടിമറിക്കപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആരോപിച്ചു. കൃഷിമന്ത്രാലയം ഒരാഴ്ച മുമ്പ് സമർപ്പിച്ച റിപ്പോർട്ട് വാസ്തവമാണെന്നിരിക്കെ പിന്നീട് റിപ്പോർട്ട് തിരുത്തി മലക്കം മറിഞ്ഞതിന്റെ പിന്നിലെ ശക്തികേന്ദ്രമേതെന്ന് അന്വേഷണവിധേയമാക്കണം. വിലത്തകർച്ചയും കടക്കെണിയുംമൂലം കർഷകർ കൃഷി ഉപേക്ഷിക്കുമ്പോൾ കാർഷികമേഖലയുടെ വ്യാപ്തി വർദ്ധിച്ചുവെന്ന റിപ്പോർട്ട് അടിസ്ഥാന രഹിതമാണ്. മൂന്നുവർഷം കൊണ്ട് കൃഷിഭൂമി 612 ലക്ഷം ഹെക്ടറിൽ നിന്ന് 628 ലക്ഷം ഹെക്ടറായും ധാന്യ ഉല്പാദനം 1264 ലക്ഷം ടണ്ണിൽനിന്ന് 1441 ലക്ഷം ടണ്ണായും വർദ്ധിച്ചുവെന്ന കണക്കും വിശ്വസനീയമല്ല. രാജ്യം കണ്ട ഏറ്റവും വലിയ കാർഷികത്തകർച്ചയ്ക്കും കർഷകപ്രക്ഷോഭങ്ങൾക്കുമാണ് നോട്ടുനിരോധനത്തിനുശേഷം പൊതുസമൂഹം സാക്ഷ്യം വഹിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ കർഷകപ്രക്ഷോഭം ഇപ്പോഴും ശക്തമാണ്. കർഷ
കോട്ടയം: നോട്ടുനിരോധനം കാർഷികമേഖലയുടെ നടുവൊടിച്ചുവെന്ന കേന്ദ്ര കൃഷിമന്ത്രാലയം പുറത്തിറക്കിയ സാമ്പത്തിക റിപ്പോർട്ട് ദിവസങ്ങൾക്കുള്ളിൽ അട്ടിമറിക്കപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആരോപിച്ചു.
കൃഷിമന്ത്രാലയം ഒരാഴ്ച മുമ്പ് സമർപ്പിച്ച റിപ്പോർട്ട് വാസ്തവമാണെന്നിരിക്കെ പിന്നീട് റിപ്പോർട്ട് തിരുത്തി മലക്കം മറിഞ്ഞതിന്റെ പിന്നിലെ ശക്തികേന്ദ്രമേതെന്ന് അന്വേഷണവിധേയമാക്കണം. വിലത്തകർച്ചയും കടക്കെണിയുംമൂലം കർഷകർ കൃഷി ഉപേക്ഷിക്കുമ്പോൾ കാർഷികമേഖലയുടെ വ്യാപ്തി വർദ്ധിച്ചുവെന്ന റിപ്പോർട്ട് അടിസ്ഥാന രഹിതമാണ്. മൂന്നുവർഷം കൊണ്ട് കൃഷിഭൂമി 612 ലക്ഷം ഹെക്ടറിൽ നിന്ന് 628 ലക്ഷം ഹെക്ടറായും ധാന്യ ഉല്പാദനം 1264 ലക്ഷം ടണ്ണിൽനിന്ന് 1441 ലക്ഷം ടണ്ണായും വർദ്ധിച്ചുവെന്ന കണക്കും വിശ്വസനീയമല്ല.
രാജ്യം കണ്ട ഏറ്റവും വലിയ കാർഷികത്തകർച്ചയ്ക്കും കർഷകപ്രക്ഷോഭങ്ങൾക്കുമാണ് നോട്ടുനിരോധനത്തിനുശേഷം പൊതുസമൂഹം സാക്ഷ്യം വഹിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ കർഷകപ്രക്ഷോഭം ഇപ്പോഴും ശക്തമാണ്. കർഷക ആത്മഹത്യകളും ദിനംതോറും ആവർത്തിക്കുന്നു. കർഷകർ ഗ്രാമങ്ങളിൽ നിന്ന് കൃഷി ഉപേക്ഷിച്ച് നഗരങ്ങളിലേയ്ക്ക് ജോലിക്കായി പലായനം ചെയ്യുന്നത് തുടരുകയാണ്. കാർഷിക കടങ്ങൾ എഴുതിത്ത്തള്ളാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല. കാർഷിക കടങ്ങൾ എഴുതിത്ത്തള്ളുമെന്ന് പ്രഖ്യാപനങ്ങൾ നടത്തിയ വിവിധ സംസ്ഥാന സർക്കാരുകൾ നടപടികളില്ലാതെ ഒളിച്ചോടുന്നു. ചെറുകിട കർഷകർക്ക് അർഹതപ്പെട്ട കാർഷിക വായ്പകൾ വൻകിട കോർപ്പറേറ്റുകൾ ഉദ്യോഗസ്ഥ പിന്തുണയോടെ തട്ടിയെടുക്കുന്നു.
ഇങ്ങനെ കോടികൾ തട്ടിയെടുത്തവരെ സർക്കാർ സംവിധാനങ്ങൾ സംരക്ഷിക്കുമ്പോൾ വെറും ആയിരങ്ങൾ മാത്രം കടബാധ്യതയുള്ളവർക്ക് ജപ്തിനോട്ടീസു നൽകുകയും അവരുടെ ഭൂമി കയ്യേറുകയും ചെയ്യുന്ന ധിക്കാരവും നീതിനിഷേധവും രാജ്യത്തുടനീളം ആവർത്തിക്കുകയാണ്. ഇവയെല്ലാം ജനങ്ങൾ കൺമുമ്പിൽ കാണുന്ന യാഥാർത്ഥ്യമാണെന്നിരിക്കെ വരാൻപോകുന്ന പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണ് കൃഷിമന്ത്രാലയത്തിന്റെ സാമ്പത്തികറിപ്പോർട്ട് അട്ടിമറിക്കപ്പെട്ടതെന്ന് വ്യക്തമാകുന്നു. കേന്ദ്രസർക്കാരിന്റെ കർഷകസ്‌നേഹത്തിന്റെ കാപഠ്യം കർഷകർ തിരിച്ചറിയുന്നുവെന്നും കർഷകർ സംഘടിച്ചുനീങ്ങുവാൻ മുന്നോട്ടുവരണമെന്നും വി സി.സെബാസ്റ്റ്യൻ ആഹ്വാനം ചെയ്തു.