- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിസ്ഥിതിലോലം- രാഷ്ട്രീയ നേതൃത്വങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; ഇൻഫാം
കാഞ്ഞിരപ്പള്ളി: പരിസ്ഥിതിലോലം സംബന്ധിച്ച വസ്തുതകൾ വളച്ചൊടിച്ചും ദുർവ്യാഖ്യാനം ചെയ്തും രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുന്നത് തെറ്റായ നടപടിയാണെന്നും ക്വാറി ഖനന മാഫിയകളുടെ സംരക്ഷകരാകുവാൻ കർഷകരുൾപ്പെടെയുള്ള ജനസമൂഹത്തെ കിട്ടില്ലെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി.സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു. പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന എസ്കെജി ഗ്രാനൈറ്റ് ക്വാറീസ് എന്ന പാറഖനന സ്ഥാപനത്തിന്റെ കേസിൽ കേരളത്തിലെ 123 വില്ലേജുകൾ പരിസ്ഥിതിലോലമായി സംസ്ഥാന സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയെന്ന് ആക്ഷേപമുയർത്തിയാണ് ചിലർ പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നത്. ഇഎസ്എയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സാഹചര്യങ്ങളുടെ വസ്തുതാവിവര റിപ്പോർട്ടാണ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചത്. ഈ റിപ്പോർട്ടിൽ കേരളത്തിലെ 123 പരിസ്ഥിതിലോലവില്ലേജുകളെക്കുറിച്ച് 201
കാഞ്ഞിരപ്പള്ളി: പരിസ്ഥിതിലോലം സംബന്ധിച്ച വസ്തുതകൾ വളച്ചൊടിച്ചും ദുർവ്യാഖ്യാനം ചെയ്തും രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുന്നത് തെറ്റായ നടപടിയാണെന്നും ക്വാറി ഖനന മാഫിയകളുടെ സംരക്ഷകരാകുവാൻ കർഷകരുൾപ്പെടെയുള്ള ജനസമൂഹത്തെ കിട്ടില്ലെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി.സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.
പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന എസ്കെജി ഗ്രാനൈറ്റ് ക്വാറീസ് എന്ന പാറഖനന സ്ഥാപനത്തിന്റെ കേസിൽ കേരളത്തിലെ 123 വില്ലേജുകൾ പരിസ്ഥിതിലോലമായി സംസ്ഥാന സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയെന്ന് ആക്ഷേപമുയർത്തിയാണ് ചിലർ പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നത്. ഇഎസ്എയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സാഹചര്യങ്ങളുടെ വസ്തുതാവിവര റിപ്പോർട്ടാണ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചത്. ഈ റിപ്പോർട്ടിൽ കേരളത്തിലെ 123 പരിസ്ഥിതിലോലവില്ലേജുകളെക്കുറിച്ച് 2013 നവംബർ 13ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതി സംരക്ഷണ നിയമം 1986 അഞ്ചാം വകുപ്പനുസരിച്ച് ഇറക്കിയ ഉത്തരവും വ്യക്തമാക്കിയിട്ടുണ്ട്. 2013 നവംബർ 13ലെ വിജ്ഞാപനപ്രകാരം ഖനനം നിരോധിച്ചിട്ടുള്ള പ്രദേശത്താണ് അനുമതിക്കായി അപേക്ഷിച്ചിട്ടുള്ളതെന്നും അന്തിമ വിജ്ഞാപനം വരുന്നതുവരെയോ കേന്ദ്രതീരുമാനം ഉണ്ടാകുന്നതുവരെയോ ഈ പ്രദേശത്തിന് നിയന്ത്രണങ്ങൾ ബാധകമാണെന്നും അന്തിമതീരുമാനം ഉണ്ടാകുമ്പോൾ ഇക്കാര്യത്തിൽ മാറ്റമുണ്ടാകാമെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിക്കുകയായിരുന്നു. 2013 നവംബർ 13ലെ ഉത്തരവ് മനപ്പൂർവ്വം മറച്ചുവച്ചാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചിട്ടുള്ളതെന്നും സിംഗിൾ ബഞ്ച് ഈ ഉത്തരവ് പരിഗണിക്കാതെയാണ് ഉത്തരവ് നൽകിയതെന്നും വിശദീകരിക്കുന്നു. ഇന്ത്യയിലെ 4156 വില്ലേജുകൾ പരിസ്ഥിതിലോലമായി 2013 നവംബർ 13ന് ഉത്തരവ് ഇറക്കിയത് കോൺഗ്രസ്നേതൃത്വ യുപിഎ സർക്കാരാണ്. കേന്ദ്രസർക്കാർ ഇതുവരെയും ഈ ഉത്തരവ് പിൻവലിച്ചിട്ടില്ല. കേന്ദ്രത്തിലും കേരളത്തിലും ഒരേസമയം അധികാരത്തിലിരുന്നവരും കൂട്ടുകക്ഷികളായി കൂടെ നിന്നവരും ഇഎസ്എ പരിധിയിൽ നിന്ന് ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും പൂർണ്ണമായി ഒഴിവാക്കി രേഖകൾ സമർപ്പിക്കാൻ രണ്ടരവർഷത്തോളം സമയം കിട്ടിയിട്ടും മുഖംതിരിഞ്ഞുനിന്നിട്ട് ഇപ്പോൾ യഥാർത്ഥ വസ്തുതകളും രേഖകളും മുൻ സർക്കാരിന്റെ ഉത്തരവുകളും കോടതിയുടെ മുമ്പിൽ നിരത്തുമ്പോൾ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടി ജനങ്ങളെ വിഢികളാക്കുവാൻ ശ്രമിക്കുന്നത് വിലപ്പോവില്ലന്ന് വി.സി,സെബാസ്റ്റസ്റ്റ്യൻ പറഞ്ഞു.
കേരളത്തിലെ 123 വില്ലേജുകളും നവംബർ 2013 നവംബർ 13ലെ ഉത്തരവിന്റെ നിയന്ത്രണങ്ങൾക്ക് നിലവിൽ വിധേയമാണ്. ഇക്കൂട്ടത്തിൽ കോട്ടയം ജില്ലയിലെ 4 വില്ലേജുകളും ഉൾപ്പെടുന്നുണ്ട്. എന്നാൽ 2015 ജൂലൈ 28ന് യുഡിഎഫ് സർക്കാർ 3527/എ2/14 നമ്പരായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് മുമ്പാകെ ഈ നാലു വില്ലേജുകളിൽ വനമില്ലാത്തതുകൊണ്ട് ഇഎസ്എ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ഇങ്ങനെ ആവശ്യപ്പെട്ടതാണ് കോട്ടയം ജില്ലയിലെ നാലു വില്ലേജുകളെ പരിസ്ഥിതിലോല പരിധിയിൽ നിന്ന് ഒഴിവാക്കിയെന്ന് മുൻസർക്കാർ കൊട്ടിഘോഷിച്ചത്. എന്നാൽ കേന്ദ്രസർക്കാർ ഈ നിർദ്ദേശം മുഖവിലയ്ക്കെടുത്തില്ലെന്നുമാത്രമല്ല തുടർന്ന് 2015 സെപ്തംബർ 4ന് ഇറക്കിയ രണ്ടാം കരടുവിജ്ഞാപനത്തിൽ ഈ നാലുവില്ലേജുകളെ ഒഴിവാക്കിയിട്ടുമില്ല.
ക്വാറി ഖനന മാഫിയകളുടെ താൽപര്യം സംരക്ഷിക്കുന്നതിനുവേണ്ടി കോടതിയെ സമീപിക്കുകയും നിലവിലുള്ള നിയമങ്ങളുടെയും ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ കോടതിവിധി എതിരാവുകയും ചെയ്തപ്പോൾ ജനങ്ങളെ തെരുവിലിറക്കുന്നത് ശരിയായ നടപടിയല്ല. അധികാരത്തിലിരുന്നപ്പോൾ പരിസ്ഥിതിലോലപ്രദേശങ്ങൾ സംബന്ധിച്ച വിഷയത്തിൽ നിശബ്ദനിലപാടുകളിലൂടെ ജനങ്ങളുടെ നടുവൊടിച്ചിട്ട് വീണ്ടും കോടതി വ്യവഹാരങ്ങളിലൂടെ വിഷയം കൂടുതൽ സങ്കീർണ്ണമാക്കുവാൻ ശ്രമിക്കുന്നത് ജനദ്രോഹമാണെന്നും വി.സി.സെബാസ്റ്റ്യൻ കൂട്ടിച്ചേർത്തു