- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടിയേറ്റ കർഷകരുടെ മറവിൽ കയ്യേറ്റഭൂമാഫിയകളെ സംരക്ഷിക്കുവാൻ അനുവദിക്കില്ല: വി സി.സെബാസ്റ്റ്യൻ
തൊടുപുഴ: കയ്യേറ്റക്കാരായ ഭൂമാഫിയകളെയും കുടിയേറ്റ കർഷകരേയും രണ്ടായി കാണണമെന്നും കർഷകരുടെ മറവിൽ സർക്കാർഭൂമി കയ്യേറ്റം നടത്തിയവരെയും ഇവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നവരേയും ഭൂമികയ്യേറ്റത്തിന് ഒത്താശചെയ്ത സർക്കാർ ഉദ്യോഗസ്ഥരേയും നിയമത്തിനുമുന്നിലെത്തിക്കണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. നിലവിലുള്ള നിയമങ്ങൾ ഒന്നടങ്കം കാറ്റിൽപ്പറത്തി സർക്കാർഭൂമി കയ്യേറുന്ന നടപടി അംഗീകരിക്കാനാവില്ല. ഈ ഭൂമി കയ്യേറ്റങ്ങൾ ഒരു ദിവസത്തെ സൃഷ്ടിയല്ല. സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വങ്ങളും ഭൂമാഫിയകളും ഒത്തുചേർന്ന കൂട്ടുകച്ചവടമാണിതെന്ന് തെളിഞ്ഞിരിക്കുന്നു. പഞ്ചനക്ഷത്രസൗധങ്ങൾ കെട്ടിപ്പൊക്കിയപ്പോൾ നോക്കിനിന്നവരും ഒത്താശചെയ്തവരും ഇവ പടുത്തുയർത്തിയത് സർക്കാർ ഭൂമിയിലാണെന്ന് അറിയാത്തവരല്ല. അന്ന് നടപടികൾക്ക് മുതിരാത്തവർ ഇപ്പോൾ രംഗത്തുവന്നിരിക്കുന്നതിന്റെ പിന്നിലെ യാഥാർത്ഥ്യം എന്തെന്ന് വ്യക്തമാകേണ്ടിയിരിക്കുന്നു. സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെയും കാലാകാലങ്ങളിലുള്ള ഉത്തരവുക
തൊടുപുഴ: കയ്യേറ്റക്കാരായ ഭൂമാഫിയകളെയും കുടിയേറ്റ കർഷകരേയും രണ്ടായി കാണണമെന്നും കർഷകരുടെ മറവിൽ സർക്കാർഭൂമി കയ്യേറ്റം നടത്തിയവരെയും ഇവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നവരേയും ഭൂമികയ്യേറ്റത്തിന് ഒത്താശചെയ്ത സർക്കാർ ഉദ്യോഗസ്ഥരേയും നിയമത്തിനുമുന്നിലെത്തിക്കണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
നിലവിലുള്ള നിയമങ്ങൾ ഒന്നടങ്കം കാറ്റിൽപ്പറത്തി സർക്കാർഭൂമി കയ്യേറുന്ന നടപടി അംഗീകരിക്കാനാവില്ല. ഈ ഭൂമി കയ്യേറ്റങ്ങൾ ഒരു ദിവസത്തെ സൃഷ്ടിയല്ല. സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വങ്ങളും ഭൂമാഫിയകളും ഒത്തുചേർന്ന കൂട്ടുകച്ചവടമാണിതെന്ന് തെളിഞ്ഞിരിക്കുന്നു. പഞ്ചനക്ഷത്രസൗധങ്ങൾ കെട്ടിപ്പൊക്കിയപ്പോൾ നോക്കിനിന്നവരും ഒത്താശചെയ്തവരും ഇവ പടുത്തുയർത്തിയത് സർക്കാർ ഭൂമിയിലാണെന്ന് അറിയാത്തവരല്ല. അന്ന് നടപടികൾക്ക് മുതിരാത്തവർ ഇപ്പോൾ രംഗത്തുവന്നിരിക്കുന്നതിന്റെ പിന്നിലെ യാഥാർത്ഥ്യം എന്തെന്ന് വ്യക്തമാകേണ്ടിയിരിക്കുന്നു. സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെയും കാലാകാലങ്ങളിലുള്ള ഉത്തരവുകളിലൂടെയും മലയോരങ്ങളിൽ കുടിയേറിയ കർഷകരെ കയ്യേറ്റക്കാരായി ആക്ഷേപിച്ചവർക്കും കയ്യേറ്റകർഷകർ പരിസ്ഥിതി നശിപ്പിച്ചുവെന്ന് വിളിച്ചുപറഞ്ഞ പരിസ്ഥിതിമൗലികവാദികൾക്കും ഇപ്പോൾ മിണ്ടാട്ടമില്ല. കയ്യേറ്റക്കാർ കർഷകരല്ലന്നും ഉദ്യോഗസ്ഥ രാഷ്ട്രീയ പിന്തുണയുള്ള വൻകിട ഭൂമാഫിയകളാണെന്നും പൊതുസമൂഹത്തിന് തിരിച്ചറിയുവാൻ മൂന്നാർ സംഭവത്തിലൂടെ അവസരം ലഭിച്ചു.
വിദേശപങ്കാളിത്തത്തോടെ സർക്കാർഭുമി വർഷങ്ങളായി കൈവശം വച്ചിരിക്കുന്ന വൻകിട കോർപ്പറേറ്റുകൾ കേരളത്തിലുണ്ട്. ടി.ആർ.&ടി.ഉൾപ്പെടെയുള്ള വിവിധ കമ്പനികൾ കയ്യടക്കിയിരിക്കുന്ന സർക്കാർ ഭൂമിയുടെ വിശദാംശങ്ങൾ ഗവൺമെന്റ് മുമ്പാകെ ഇതിനോടകം സമർപ്പിച്ചിരിക്കുന്ന രാജമാണിക്യം റിപ്പോർട്ടിലുണ്ട്. നിയമവിരുദ്ധമായി സർക്കാർഭൂമി കൈവശപ്പെടുത്തിയിരിക്കുന്ന ഇവർക്കെതിരെയും നടപടി വേണമെന്ന് വി സി.സെബാസ്റ്റ്യൻ പറഞ്ഞു.