- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരൾച്ചാ ദുരിതാശ്വാസവും വായ്പ എഴുതി തള്ളലും അട്ടിമറിക്കപ്പെടാൻ അനുവദിക്കരുത്: ഇൻഫാം
കോട്ടയം: കേരളമുൾപ്പെടെ എട്ട് സംസ്ഥാനങ്ങൾക്കായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 24,000 കോടിയുടെ വരൾച്ചാദുരിതാശ്വാസവും വിവിധ സംസ്ഥാനങ്ങളിലെ കാർഷിക വായ്പ എഴുതിത്ത്ത്ത്തള്ളലും കർഷകരുടെ കണ്ണിൽ പൊടിയിടുന്ന രാഷ്ട്രീയനാടകമായി മാറരുതെന്നും പ്രഖ്യാപനങ്ങൾക്കപ്പുറം തുടർനടപടികൾക്ക് റിസർവ് ബാങ്കും വിവിധ ദേശസാൽകൃതബാങ്ക് മേധാവികളും തടസ്സവാദമുന്നയിച്ചിരിക്കുമ്പോൾ പദ്ധതിവിഹിതം അർഹതയുള്ള കർഷകരുടെ കൈകളിലെത്താതെ അട്ടിമറിക്കപ്പെടുവാൻ അനുവദിക്കരുതെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു. കേന്ദ്രസർക്കാർ കഴിഞ്ഞ ബജറ്റിൽ തൊഴിലുറപ്പുപദ്ധതിക്കായി പ്രഖ്യാപിച്ച 48,000 കോടിരൂപയിൽ നിന്നും വകമാറ്റിയാണ് ഇപ്പോൾ 24,000 കോടി വരൾച്ചാദുരിതാശ്വാസമായി അനുവദിച്ചിരിക്കുന്നത്. പകരം 50 അധിക തൊഴിൽ ദിനങ്ങൾക്കൂടി തൊഴിലുറപ്പ് പദ്ധതിയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടുമാസത്തെ സമയപരിധിക്കുള്ളിൽ വരൾച്ചാദുരിതാശ്വാസ ഗുണഫലങ്ങൾ നിലവിലുള്ള സർക്കാർ സംവിധാനങ്ങൾവഴി കർഷകരിലെത്തിച്ചേരാനിടയില്ല. കൂടാതെ ഈ സമയപരിധിക്കുള്ളിൽ വരൾ
കോട്ടയം: കേരളമുൾപ്പെടെ എട്ട് സംസ്ഥാനങ്ങൾക്കായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 24,000 കോടിയുടെ വരൾച്ചാദുരിതാശ്വാസവും വിവിധ സംസ്ഥാനങ്ങളിലെ കാർഷിക വായ്പ എഴുതിത്ത്ത്ത്തള്ളലും കർഷകരുടെ കണ്ണിൽ പൊടിയിടുന്ന രാഷ്ട്രീയനാടകമായി മാറരുതെന്നും പ്രഖ്യാപനങ്ങൾക്കപ്പുറം തുടർനടപടികൾക്ക് റിസർവ് ബാങ്കും വിവിധ ദേശസാൽകൃതബാങ്ക് മേധാവികളും തടസ്സവാദമുന്നയിച്ചിരിക്കുമ്പോൾ പദ്ധതിവിഹിതം അർഹതയുള്ള കർഷകരുടെ കൈകളിലെത്താതെ അട്ടിമറിക്കപ്പെടുവാൻ അനുവദിക്കരുതെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
കേന്ദ്രസർക്കാർ കഴിഞ്ഞ ബജറ്റിൽ തൊഴിലുറപ്പുപദ്ധതിക്കായി പ്രഖ്യാപിച്ച 48,000 കോടിരൂപയിൽ നിന്നും വകമാറ്റിയാണ് ഇപ്പോൾ 24,000 കോടി വരൾച്ചാദുരിതാശ്വാസമായി അനുവദിച്ചിരിക്കുന്നത്. പകരം 50 അധിക തൊഴിൽ ദിനങ്ങൾക്കൂടി തൊഴിലുറപ്പ് പദ്ധതിയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടുമാസത്തെ സമയപരിധിക്കുള്ളിൽ വരൾച്ചാദുരിതാശ്വാസ ഗുണഫലങ്ങൾ നിലവിലുള്ള സർക്കാർ സംവിധാനങ്ങൾവഴി കർഷകരിലെത്തിച്ചേരാനിടയില്ല. കൂടാതെ ഈ സമയപരിധിക്കുള്ളിൽ വരൾച്ചമാറി മഴക്കാലമാകുകയും വരൾച്ചാദുരിതാശ്വാസഫണ്ട് മുൻകാലങ്ങളിലേതുപോലെ വകമാറ്റി ചെലവഴിക്കാനും സാധ്യതയുണ്ട്.
സർക്കാർ കാർഷികവായ്പകൾ എഴുതിത്ത്ത്ത്തള്ളുന്നതിനെ റിസർവ് ബാങ്ക് ഗവർണർ ശക്തമായി എതിർത്തിരിക്കുന്നത് ഗൗരവമായി കാണണം. റിസർവ് ബാങ്കിന്റെ അനുവാദമില്ലാതെ വിവിധ ബാങ്കുകൾ നടപടിക്രമങ്ങൾക്ക് മുതിരുകയില്ല. കാർഷികവായ്പ എഴുതിത്ത്ത്ത്തള്ളുന്നതിന്റെ നിബന്ധനകൾ ലഘൂകരിക്കേണ്ടതുണ്ട്. ചെറുകിട കർഷകരുടെ മറവിൽ വൻഭൂമാഫിയകളുടെ കാർഷികവായ്പകൾ എഴുതിത്ത്ത്ത്തള്ളുന്ന സാഹചര്യം ഒഴിവാക്കണം. ഭൂമിയുടെ വിസ്തീർണ്ണം നോക്കാതെ എല്ലാ കർഷകരുടെയും കാർഷികവായ്പ എഴുതിത്ത്ത്ത്തള്ളണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഏപ്രിൽ 3-ലെ വിധിന്യായം ഗൗരവമുള്ളതാണ്. 5 ഏക്കർ വരെയുള്ളവർക്കായി നിജപ്പെടുത്തിയ കാർഷികവായ്പ എഴുതിത്ത്ത്ത്തള്ളൽ കോടതിവിധിയിലൂടെ നേട്ടമുണ്ടാക്കുന്നത് വൻഭൂമാഫിയകളാണ്. കാർഷിക പ്രതിസന്ധി അതിരൂക്ഷമായി ക്കൊണ്ടിരിക്കുമ്പോൾ വായ്പകൾ എഴുതിത്ത്ത്ത്തള്ളി ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ചെറുകിട കർഷകരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് കേന്ദ്രസർക്കാർ ഒഴിഞ്ഞുമാറരുത്.
ആസിയാൻ കരാറിനെത്തുടർന്ന് ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള നികുതിരഹിതവും നിയന്ത്രണമില്ലാത്തതുമായ കാർഷികോല്പന്നങ്ങളുടെ വൻ ഇറക്കുമതിയും കേന്ദ്രസർക്കാർ ഒപ്പിടാനൊരുങ്ങുന്ന ആർ.സി.ഇ.പി.തുടങ്ങി പുത്തൻ രാജ്യാന്തര കരാറുകളുൾപ്പെടെ കാർഷികമേഖലയിലെ വിവിധ പ്രശ്നങ്ങളെയുംകുറിച്ച് ചർച്ചചെയ്ത് സംയുക്ത നീക്കത്തിനായി വിവിധ രാഷ്ട്രീയ പാർട്ടികളുടേയും കർഷക പോഷക സംഘടനകളുടെയും വിവിധ കർഷക പ്രസ്ഥാനങ്ങളുടെയും പ്രതിനിധികളുടെ നേതൃസമ്മേളനം മെയ്മാസം ഇൻഫാം കോട്ടയത്ത് വിളിച്ചുചേർത്ത് തുടർനടപടികൾക്ക് രൂപം നൽകുമെന്ന് വി സി.സെബാസ്റ്റ്യൻ അറിയിച്ചു.