- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബർ-രാജ്യാന്തരവില ഉയർന്നിട്ടും ആഭ്യന്തരവിപണിയുടെ തകർച്ചയിൽ ദുരൂഹത; ഇൻഫാം
കോട്ടയം: റബറിന്റെ രാജ്യാന്തരവിലയും ക്രൂഡോയിൽ വിലയും ഇടവേളയ്ക്കുശേഷം വൻ ഉയർച്ച രേഖപ്പെടുത്തുമ്പോഴും ആഭ്യന്തരവിപണി തകർന്നുകൊണ്ടിരിക്കുന്നതിന്റെ പിന്നിൽ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കർഷകവിരുദ്ധ നിലപാടാണെന്നും, വൻകിട റബർ വ്യാപാരികളുടെയും വ്യവസായികളുടെയും ബിനാമിയായി റബർബോർഡ് അധഃപതിച്ചിരിക്കുന്നത് ദുഃഖകരമാണെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു. ആഭ്യന്തരവില നിശ്ചയിക്കുന്നതിൽ തങ്ങൾക്കുപങ്കില്ലെന്നും വിവിധ സ്ഥലങ്ങളിലെ വിപണിവില ഏകീകരിച്ചു പ്രസിദ്ധീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമുള്ള ബോർഡിന്റേതായി മാധ്യമങ്ങളിൽ വന്ന പ്രസ്താവന വളരെ വിചിത്രമാണ്. വൻകിട വ്യാപാരികൾ നൽകുന്ന വില പ്രഖ്യാപിക്കുന്ന ഒരു ഉപകരണമായി മാറുന്നത് ബോർഡിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തും. റബർ ആക്ട് 13 വകുപ്പു്രപകാരം വിപണിയിൽ ഇടപെടുന്നതിനും വില നിശ്ചയിക്കുന്നതിനും സർക്കാരിന് അധികാരമുണ്ടെന്നിരിക്കെ, കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന റബർബോർഡ് ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടു
കോട്ടയം: റബറിന്റെ രാജ്യാന്തരവിലയും ക്രൂഡോയിൽ വിലയും ഇടവേളയ്ക്കുശേഷം വൻ ഉയർച്ച രേഖപ്പെടുത്തുമ്പോഴും ആഭ്യന്തരവിപണി തകർന്നുകൊണ്ടിരിക്കുന്നതിന്റെ പിന്നിൽ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കർഷകവിരുദ്ധ നിലപാടാണെന്നും, വൻകിട റബർ വ്യാപാരികളുടെയും വ്യവസായികളുടെയും ബിനാമിയായി റബർബോർഡ് അധഃപതിച്ചിരിക്കുന്നത് ദുഃഖകരമാണെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
ആഭ്യന്തരവില നിശ്ചയിക്കുന്നതിൽ തങ്ങൾക്കുപങ്കില്ലെന്നും വിവിധ സ്ഥലങ്ങളിലെ വിപണിവില ഏകീകരിച്ചു പ്രസിദ്ധീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമുള്ള ബോർഡിന്റേതായി മാധ്യമങ്ങളിൽ വന്ന പ്രസ്താവന വളരെ വിചിത്രമാണ്. വൻകിട വ്യാപാരികൾ നൽകുന്ന വില പ്രഖ്യാപിക്കുന്ന ഒരു ഉപകരണമായി മാറുന്നത് ബോർഡിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തും.
റബർ ആക്ട് 13 വകുപ്പു്രപകാരം വിപണിയിൽ ഇടപെടുന്നതിനും വില നിശ്ചയിക്കുന്നതിനും സർക്കാരിന് അധികാരമുണ്ടെന്നിരിക്കെ, കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന റബർബോർഡ് ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്നത് കുറ്റകരമായ അനാസ്ഥയാണ്. ഇപ്പോൾ വൻ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ ഫീൽഡ് ഓഫീസുകളും റീജിയണൽ ഓഫീസുകളും പൂട്ടുവാനുള്ള തീരുമാനം സംസ്ഥാന സർക്കാരിന്റെ റബർ ഉത്തേജക പാക്കേജ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
റബർബോർഡ് ദിവസവും പ്രഖ്യാപിക്കുന്ന വിലയ്ക്ക് വിപണിയിൽ വ്യാപാരം നടക്കുന്നില്ല. വ്യാപാരിവിലയ്ക്കാണ് റബർ വില്ക്കുന്നത്. സംസ്ഥാന സർക്കാരിന്റെ റബർ ഉത്തേജക പാക്കേജിൽ ചെറുകിട കർഷകർക്ക് സബ്സിഡി നൽകുന്നതിൽ റബർബോർഡുവില അടിസ്ഥാനമാക്കുമ്പോൾ ഓരോ കിലോയ്ക്കും 3 മുതൽ 5 രൂപ വരെ കർഷകർക്ക് നഷ്ടം വരും. അതിനാൽ സർക്കാർ വിലസ്ഥിരതാപദ്ധതിയിൽ വ്യാപാരിവിലയെ അടിസ്ഥാനമാക്കണമെന്നും വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.