- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബർഷീറ്റു കത്തിച്ചും പശുവിൻ പാലൊഴുക്കിയും കർഷകരുടെ പ്രതിഷേധം
ചങ്ങനാശേരി: ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്ന ഗ്രാമങ്ങളേയും ഗ്രാമീണ കർഷകരെയും ഇല്ലായ്മ ചെയ്ത് ഇന്ത്യൻ കാർഷികമേഖലയെ രാജ്യാന്തര കോർപ്പറേറ്റുകൾക്ക് തീറെഴുതുവാനുള്ള പ്രക്രിയയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ. റബർ ക്ഷീര മേഖലയിലുണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കർഷകവേദിയുടെ നേതൃത്വത്തിൽ കോട്ടമുറിയിൽ നടന്ന റബർഷീറ്റു കത്തിക്കലും പശുവിൻപാലൊഴുക്കി സമരവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആസിയാൻ കരാറിന്റെ ബാക്കിപത്രമാണ് ഇന്നത്തെ കാർഷിക തകർച്ചയുടെ മുഖ്യകാരണമെന്നും വരാനിരിക്കുന്ന ആർസിഇപി കരാർ ക്ഷീരമേഖലയ്ക്ക് വൻ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകവേദി പ്രസിഡന്റ് വി.ജെ.ലാലി മുഖ്യപ്രഭാഷണം നടത്തി. സമരസമിതി ചെയർമാൻ എം.സി.ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ബാബു കുട്ടൻചിറ, ടോമി ജോസഫ്, അനിൽ പായിക്കാട്, കെ.എ.ജോർജ്, ശാന്തമ്മ വർഗീസ്, സുരേഷ് കുമാർ വി.ജി., അനിൽകുമാർ പി.എൻ., പി.വി.ലീലാമ്മ, ഫിലോമിന ജെയിംസ്, ജെയിംസ
ചങ്ങനാശേരി: ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്ന ഗ്രാമങ്ങളേയും ഗ്രാമീണ കർഷകരെയും ഇല്ലായ്മ ചെയ്ത് ഇന്ത്യൻ കാർഷികമേഖലയെ രാജ്യാന്തര കോർപ്പറേറ്റുകൾക്ക് തീറെഴുതുവാനുള്ള പ്രക്രിയയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ.
റബർ ക്ഷീര മേഖലയിലുണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കർഷകവേദിയുടെ നേതൃത്വത്തിൽ കോട്ടമുറിയിൽ നടന്ന റബർഷീറ്റു കത്തിക്കലും പശുവിൻപാലൊഴുക്കി സമരവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആസിയാൻ കരാറിന്റെ ബാക്കിപത്രമാണ് ഇന്നത്തെ കാർഷിക തകർച്ചയുടെ മുഖ്യകാരണമെന്നും വരാനിരിക്കുന്ന ആർസിഇപി കരാർ ക്ഷീരമേഖലയ്ക്ക് വൻ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർഷകവേദി പ്രസിഡന്റ് വി.ജെ.ലാലി മുഖ്യപ്രഭാഷണം നടത്തി. സമരസമിതി ചെയർമാൻ എം.സി.ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ബാബു കുട്ടൻചിറ, ടോമി ജോസഫ്, അനിൽ പായിക്കാട്, കെ.എ.ജോർജ്, ശാന്തമ്മ വർഗീസ്, സുരേഷ് കുമാർ വി.ജി., അനിൽകുമാർ പി.എൻ., പി.വി.ലീലാമ്മ, ഫിലോമിന ജെയിംസ്, ജെയിംസ് ഔസേപ്പ്, കൊച്ചുമോൻ കൊല്ലറാട്ട്, ആന്റണി ഇലവുംമൂട്ടിൽ, എ.എസ്.തോമസ്, എബ്രഹാം മാത്യു എന്നിവർ പ്രസംഗിച്ചു.
കന്നുകാലി വില്പന നിരോധന ഉത്തരവ് പിൻവലിക്കുക, റബർ തറവില 200 രൂപയാക്കുക, റബർ ആക്ട് നടപ്പിലാക്കുക, കർഷകപെൻഷൻ ഉടൻ നൽകുക, റബർ സബ്സിഡികൾ പുനരാരംഭിക്കുക, കേന്ദ്ര വിലസ്ഥിരതാഫണ്ടിൽനിന്നു പണം അനുവദിക്കുക തുടങ്ങിയ 15 ഇന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കർഷകവേദി സമരപരിപാടികൾ തുടരുന്നത്. 30 വരെ കർഷകകൂട്ടായ്മയും ഷീറ്റുകത്തിക്കലും പാലൊഴുക്കൽ സമരവും നടത്തുമെന്ന് കർഷകവേദി പ്രസിഡന്റ് വി.ജെ.ലാലി പറഞ്ഞു.