- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മഹത്യകളിൽ നിന്ന് കർഷകർ പിന്തിരിയണം; കർഷക സഹായത്തിനായി ഇൻഫാം ഹെൽപ് ഡെസ്ക്
കൊച്ചി: രാജ്യത്തുടനീളം സാമ്പത്തിക പ്രതിസന്ധിയും കൃഷിനാശവുംമൂലം കർഷകർ ആത്മഹത്യചെയ്യുമ്പോൾ ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി പറ്റുന്ന ഉദ്യോഗസ്ഥരുടെ പീഡനംമൂലം കർഷകർ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നത് ദുഃഖകരമാണെന്നും ആത്മഹത്യകളിൽ നിന്ന് കർഷകർ പിന്തിരിയണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു. കർഷകർ ആത്മഹത്യ ചെയ്യുന്നതുകൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയില്ല. ആത്മഹത്യ പ്രതിഷേധത്തിന്റെ ആയുധമായി കർഷകർ സ്വീകരിക്കരുത്. മനംനൊന്ത് ജീവൻ വെടിഞ്ഞ ജോയിയുടെ ആത്മാവിന് നീതി കിട്ടണമെങ്കിൽ അഴിമതിയും അഹങ്കാരവും പത്തിവിരിച്ചാടുന്ന അറവുശാലകളായ സർക്കാർ ഓഫീസുകളേയും ഉദ്യോഗസ്ഥരേയും നിലയ്ക്കുനിർത്തുവാൻ അധികാരകേന്ദ്രങ്ങൾക്കാകണം. ഇൻഫാമിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഫാർമേഴ്സ് ഹെൽപ് ഡെസ്‌ക്കിലൂടെ കർഷകനീതിനിഷേധങ്ങൾക്ക് നിയമപരമായ പോരാട്ടങ്ങൾക്ക് അവസരമുണ്ട്. ഇതിനോടകം ബാങ്ക് ചൂഷണത്തിനെതിരെയും വിദ്യാഭ്യാസ ലോണിലെ അനീതിക്കെതിരെയും ഉദ്യോഗസ്ഥ അഴിമതി
കൊച്ചി: രാജ്യത്തുടനീളം സാമ്പത്തിക പ്രതിസന്ധിയും കൃഷിനാശവുംമൂലം കർഷകർ ആത്മഹത്യചെയ്യുമ്പോൾ ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി പറ്റുന്ന ഉദ്യോഗസ്ഥരുടെ പീഡനംമൂലം കർഷകർ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നത് ദുഃഖകരമാണെന്നും ആത്മഹത്യകളിൽ നിന്ന് കർഷകർ പിന്തിരിയണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.
കർഷകർ ആത്മഹത്യ ചെയ്യുന്നതുകൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയില്ല. ആത്മഹത്യ പ്രതിഷേധത്തിന്റെ ആയുധമായി കർഷകർ സ്വീകരിക്കരുത്. മനംനൊന്ത് ജീവൻ വെടിഞ്ഞ ജോയിയുടെ ആത്മാവിന് നീതി കിട്ടണമെങ്കിൽ അഴിമതിയും അഹങ്കാരവും പത്തിവിരിച്ചാടുന്ന അറവുശാലകളായ സർക്കാർ ഓഫീസുകളേയും ഉദ്യോഗസ്ഥരേയും നിലയ്ക്കുനിർത്തുവാൻ അധികാരകേന്ദ്രങ്ങൾക്കാകണം.
ഇൻഫാമിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഫാർമേഴ്സ് ഹെൽപ് ഡെസ്‌ക്കിലൂടെ കർഷകനീതിനിഷേധങ്ങൾക്ക് നിയമപരമായ പോരാട്ടങ്ങൾക്ക് അവസരമുണ്ട്. ഇതിനോടകം ബാങ്ക് ചൂഷണത്തിനെതിരെയും വിദ്യാഭ്യാസ ലോണിലെ അനീതിക്കെതിരെയും ഉദ്യോഗസ്ഥ അഴിമതിക്കെതിരെയും ഒട്ടേറെ ഇടപെടലുകൾ ഇൻഫാം ഫാർമേഴ്സ് ഹെൽപ് ഡെസ്‌ക്കിലൂടെയും ലീഗൽ സെല്ലിലൂടെയും നടത്തുന്നുണ്ട്. വിശദാംശങ്ങൾക്ക് പ്രാദേശിക ഇൻഫാം യൂണിറ്റുകളുമായി കർഷകർ ബന്ധപ്പെടേണ്ടതാണ്.
റബറിന്റെ വില കുത്തനെ ഇടിഞ്ഞ് കർഷകർ ആത്മഹത്യയുടെ വക്കിലാണെന്നുള്ള ഇൻഫാമിന്റെ മുന്നറിയിപ്പ് കേന്ദ്ര സംസ്ഥാന സർക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും അവഗണിച്ചിരിക്കുന്നത് വരുംനാളുകളിൽ വൻ പ്രത്യാഘാതങ്ങളുണ്ടാക്കും. വിദ്യാഭ്യാസലോൺ തിരിച്ചടയ്ക്കാനാവാതെ നിരവധി പേർ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് ജനങ്ങൾക്ക് പ്രതീക്ഷയേകി സംസ്ഥാന സർക്കാർ 900 കോടിരൂപ വായ്പ തിരിച്ചടവിനായി ഉപയോഗിക്കുവാൻ തയ്യാറായത്.
എന്നാൽ വില്ലേജ് ഓഫീസിലെ പ്യൂൺ ഉൾപ്പെടെ റവന്യൂ ഉദ്യോഗസ്ഥർ ഇതിനെ ഒരു ചാകരയായി കാണുന്നു. ഇളവ് ലഭിക്കണമെങ്കിൽ അപേക്ഷകനുമായി 3 വർഷത്തെ പരിചയമുണ്ടെന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തണം. തിരിച്ചറിയൽ കാർഡ്, ആധാർ ഉൾപ്പെടെ ഒട്ടേറെ രീതികളിലൂടെ ഒരു ഗസറ്റഡ് ഓഫീസർക്ക് കാലതാമസം കൂടാതെ നിർവഹിക്കുവാൻ പറ്റുന്ന ജോലിയാണ് സ്ഥിരം സ്ഥലംമാറ്റത്തിനു വിധേയമാകുന്ന വില്ലേജ് ഓഫീസർ നിർവഹിക്കുന്നത്. ഇങ്ങനെ കൈക്കൂലിക്കും അഴിമതിക്കും വളംവെച്ചുകൊടുത്തുകൊട്ടിഘോഷിക്കുന്ന ജനകീയ പദ്ധതികൾ പലതും അട്ടിമറിക്കപ്പെടുകയാണെന്ന് ഉന്നതങ്ങളിലുള്ളവർ ഇനിയെങ്കിലും തിരിച്ചറിയണമെന്ന് വി സി.സെബാസ്റ്റ്യൻ പറഞ്ഞു.