- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബർ വിലത്തകർച്ച: കേന്ദ്ര വാണിജ്യമന്ത്രിയുടെ നിലപാട് കർഷകദ്രോഹം: ഇൻഫാം
കൊച്ചി: പ്രകൃതിദത്ത റബറിന്റെ ആഭ്യന്തരവിപണിയിലെ വിലത്തകർച്ച നേരിടുവാൻ കേന്ദ്രസർക്കാരിന്റെ കൈയിൽ മാർഗ്ഗങ്ങളൊന്നുമില്ലെന്നുള്ള കേന്ദ്ര വാണിജ്യ മന്ത്രിയുടെ പാർലമെന്റിലെ പ്രഖ്യാപനം കർഷകദ്രോഹവും ഉത്തരവാദിത്വങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടവുമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു. രാജ്യാന്തരവിപണിയും സിന്തറ്റിക് റബറിന്റെയും ക്രൂഡോയിലിന്റെയും വിലകളിലെ ചാഞ്ചാട്ടവും കാലാവസ്ഥാ വ്യതിയാനങ്ങളും ആഭ്യന്തര റബർ വിപണിയെ സ്വാധീനിച്ചിരിക്കുന്നുവെന്ന് സൂചിപ്പിച്ച വാണിജ്യ മന്ത്രി എങ്ങനെ കർഷകനെ ഇന്നത്തെ പ്രതിസന്ധിയിൽ രക്ഷപെടുത്താനാവുമെന്ന കാര്യത്തിൽ നിശബ്ദനിലപാടാണ് സ്വീകരിച്ചത്. റബർ സംഭരണത്തിനോ അടിസ്ഥാനവില നിശ്ചയിക്കുന്നതിനോ കേന്ദ്ര വാണിജ്യമന്ത്രാലയം യാതൊരു പദ്ധതികളും ചിന്തിച്ചിട്ടില്ലെന്നുള്ളത് ദുഃഖകരമാണ്. കഴിഞ്ഞ അഞ്ചുവർഷക്കാലമായി റബർ കർഷകർ നേരിടുന്ന യഥാർഥ പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോയെന്ന എംപിമാർ ജൂലൈ 17 ന് പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് ഇല്ലായെന്ന് മറുപടി നൽക
കൊച്ചി: പ്രകൃതിദത്ത റബറിന്റെ ആഭ്യന്തരവിപണിയിലെ വിലത്തകർച്ച നേരിടുവാൻ കേന്ദ്രസർക്കാരിന്റെ കൈയിൽ മാർഗ്ഗങ്ങളൊന്നുമില്ലെന്നുള്ള കേന്ദ്ര വാണിജ്യ മന്ത്രിയുടെ പാർലമെന്റിലെ പ്രഖ്യാപനം കർഷകദ്രോഹവും ഉത്തരവാദിത്വങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടവുമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
രാജ്യാന്തരവിപണിയും സിന്തറ്റിക് റബറിന്റെയും ക്രൂഡോയിലിന്റെയും വിലകളിലെ ചാഞ്ചാട്ടവും കാലാവസ്ഥാ വ്യതിയാനങ്ങളും ആഭ്യന്തര റബർ വിപണിയെ സ്വാധീനിച്ചിരിക്കുന്നുവെന്ന് സൂചിപ്പിച്ച വാണിജ്യ മന്ത്രി എങ്ങനെ കർഷകനെ ഇന്നത്തെ പ്രതിസന്ധിയിൽ രക്ഷപെടുത്താനാവുമെന്ന കാര്യത്തിൽ നിശബ്ദനിലപാടാണ് സ്വീകരിച്ചത്. റബർ സംഭരണത്തിനോ അടിസ്ഥാനവില നിശ്ചയിക്കുന്നതിനോ കേന്ദ്ര വാണിജ്യമന്ത്രാലയം യാതൊരു പദ്ധതികളും ചിന്തിച്ചിട്ടില്ലെന്നുള്ളത് ദുഃഖകരമാണ്.
കഴിഞ്ഞ അഞ്ചുവർഷക്കാലമായി റബർ കർഷകർ നേരിടുന്ന യഥാർഥ പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോയെന്ന എംപിമാർ ജൂലൈ 17 ന് പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് ഇല്ലായെന്ന് മറുപടി നൽകിയിരിക്കുമ്പോൾ റബർ മേഖലയിലെ പ്രശ്നങ്ങൾ കേന്ദ്രസർക്കാരിൽ ബോധ്യപ്പെടുത്തുവാൻ റബർ ബോർഡ് പരാജയപ്പെട്ടുവെന്ന് വ്യക്തമാകുന്നു. റബർ നയമില്ലെന്ന് വീണ്ടും ലോകസഭയിൽ ആവർത്തിച്ചിരിക്കുമ്പോൾ രാജ്യത്തുടനീളം സഞ്ചരിച്ച് പഠനം നടത്തി പാർലമെന്റ് സമിതി സമർപ്പിച്ച നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞിരിക്കുന്നുവെന്ന് ഉറപ്പായി. റബർ നിയമം പിൻവലിച്ചും റബർനയം വേണ്ടെന്നുവച്ചും ആഗോളവിപണിക്ക് വാതിൽ തുറന്നുകൊടുത്തും നികുതിരഹിത ഇറക്കുമതിക്ക് അവസരമൊരുക്കിയുമുള്ള കേന്ദ്രസർക്കാരിന്റെ റബർകർഷക വിരുദ്ധനിലപാടുകൾ വരുംനാളുകളിൽ റബർ മേഖലയെ കൂടുതൽ ക്ഷീണിപ്പിക്കുമെന്ന് വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.