- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉല്പാദനം ഉയർത്തിക്കാട്ടി റബർ വിപണി തകർക്കുന്നത് റബർബോർഡ്: ഇൻഫാം
കോട്ടയം: വിലയിടിവും പ്രതികൂല കാലാവസ്ഥയുംമൂലം ടാപ്പിംഗിൽ നിന്ന് കർഷകർ പിന്മാറിയിരിക്കുമ്പോഴും പ്രകൃതിദത്ത റബറിന്റെ ഉല്പാദനം വർദ്ധിച്ചുവെന്ന് റബർബോർഡ് നടത്തുന്ന പ്രചരണത്തിന് അടിസ്ഥാനമില്ലെന്നും നിലവിലുള്ള വിപണിവിലകൂടി തകർക്കുവാൻ ബോർഡ് ഒത്താശചെയ്യുന്നത് കർഷകദ്രോഹമാണെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു. പലദിവസങ്ങളിലും ഒരുകിലോ റബർപോലും കടകളിലെത്തുന്നില്ലെന്ന് വ്യാപാരികൾ ആവർത്തിച്ചുപറയുമ്പോൾ ഉല്പാദനം വർദ്ധിച്ചുവെന്ന റബർബോർഡിന്റെ അവകാശവാദം ഉദ്യോഗസ്ഥരുടെ നിലനിൽപ്പിനും വ്യവസായികളുടെ ഇറക്കുമതി താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമാണെന്ന് വ്യക്തമാണ്. രാജ്യാന്തരവിപണിയേക്കാൾ ആഭ്യന്തരവിപണിവില അല്പം മെച്ചപ്പെട്ടിരിക്കുന്നത് ആഭ്യന്തര റബർ ഉല്പാദനം വളരെ കുറഞ്ഞിരിക്കുന്നതുകൊണ്ടാണ്. 25 ശതമാനം ചുങ്കവും ഇതരനികുതികളുമടച്ച് സ്വാഭാവിക റബർ ഇറക്കുമതി ചെയ്യുമ്പോൾ നിലവിൽ 152 രൂപയാകും. ഈ തുകപോലും ആഭ്യന്തരവിപണിയിൽ കർഷകന് ലഭിക്കാതെ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ചൈനയിൽ നിന്നുള്ള റേഡിയ
കോട്ടയം: വിലയിടിവും പ്രതികൂല കാലാവസ്ഥയുംമൂലം ടാപ്പിംഗിൽ നിന്ന് കർഷകർ പിന്മാറിയിരിക്കുമ്പോഴും പ്രകൃതിദത്ത റബറിന്റെ ഉല്പാദനം വർദ്ധിച്ചുവെന്ന് റബർബോർഡ് നടത്തുന്ന പ്രചരണത്തിന് അടിസ്ഥാനമില്ലെന്നും നിലവിലുള്ള വിപണിവിലകൂടി തകർക്കുവാൻ ബോർഡ് ഒത്താശചെയ്യുന്നത് കർഷകദ്രോഹമാണെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
പലദിവസങ്ങളിലും ഒരുകിലോ റബർപോലും കടകളിലെത്തുന്നില്ലെന്ന് വ്യാപാരികൾ ആവർത്തിച്ചുപറയുമ്പോൾ ഉല്പാദനം വർദ്ധിച്ചുവെന്ന റബർബോർഡിന്റെ അവകാശവാദം ഉദ്യോഗസ്ഥരുടെ നിലനിൽപ്പിനും വ്യവസായികളുടെ ഇറക്കുമതി താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമാണെന്ന് വ്യക്തമാണ്. രാജ്യാന്തരവിപണിയേക്കാൾ ആഭ്യന്തരവിപണിവില അല്പം മെച്ചപ്പെട്ടിരിക്കുന്നത് ആഭ്യന്തര റബർ ഉല്പാദനം വളരെ കുറഞ്ഞിരിക്കുന്നതുകൊണ്ടാണ്. 25 ശതമാനം ചുങ്കവും ഇതരനികുതികളുമടച്ച് സ്വാഭാവിക റബർ ഇറക്കുമതി ചെയ്യുമ്പോൾ നിലവിൽ 152 രൂപയാകും. ഈ തുകപോലും ആഭ്യന്തരവിപണിയിൽ കർഷകന് ലഭിക്കാതെ അട്ടിമറിക്കപ്പെട്ടിരിക്കുന്നു.
ചൈനയിൽ നിന്നുള്ള റേഡിയൽ ടയർ ഉൾപ്പെടെ റബറുൽപ്പന്നങ്ങൾക്ക് ആന്റി ഡമ്പിങ് ഡ്യൂട്ടി ഏർപ്പെടുത്തി ഇറക്കുമതി നിയന്ത്രിച്ച് വ്യവസായികളെ സംരക്ഷിക്കുന്ന കേന്ദ്രസർക്കാർ പ്രകൃതിദത്ത റബറിന്റെ ഇറക്കുമതിക്ക് ആന്റി ഡമ്പിങ് ഡ്യൂട്ടിയിലൂടെ നിയന്ത്രണം ഏർപ്പെടുത്തി കർഷകരെ സംരക്ഷിക്കാത്തത് ദുഃഖകരമാണ്.
റബർ കർഷകരുടെ യഥാർത്ഥ പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടില്ലെന്നും കർഷകർക്കായി റവന്യൂ വിള ഇൻഷ്വറൻസല്ലാതെ പദ്ധതികളൊന്നുമില്ലെന്നും വിപണികളിൽ ഇടപെടുവാനോ റബർ സംഭരണത്തിനോ കൃഷി പ്രോത്സാഹനത്തിനോ പദ്ധതികളൊന്നുമില്ലെന്നും റബർ നയം ഉപേക്ഷിച്ചിരിക്കുന്നുവെന്നും 2017 ജൂലൈ 27ന് കേന്ദ്ര വാണിജ്യമന്ത്രി പാർലമെന്റിൽ പരസ്യപ്രഖ്യാപനം നടത്തിയിരിക്കുമ്പോൾ വാണിജ്യമന്ത്രാലയത്തിനുമുമ്പാകെ റബർ കർഷകരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിൽ റബർബോർഡ് വൻ വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്നും കർഷകരിത് തിരിച്ചറിയുന്നുവെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.