- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നികുതിയടയ്ക്കൽ നിഷേധിച്ച് കർഷകരെ കുടിയിറക്കാനുള്ള സർക്കാർ നീക്കം എതിർക്കും: വി സി.സെബാസ്റ്റ്യൻ
തൊടുപുഴ: പതിറ്റാണ്ടുകൾക്ക്മുമ്പ് പണം മുടക്കി, ആധാരമെഴുതി, പോക്കുവരവ് നടത്തി, കരമടച്ച്, കൈവശംവച്ചനുഭവിച്ച് കൃഷിചെയ്ത് സംരക്ഷിക്കുന്ന ഭൂമിയുടെ നികുതി അടയ്ക്കുന്നത് നിഷേധിക്കുന്നതും നൽകിയ പട്ടയങ്ങൾ റദ്ദ്ചെയ്ത് കൃഷിഭൂമി വനഭൂമിയാക്കി മാറ്റാൻ ശ്രമിക്കുന്നതുമായ റവന്യൂ-വനം അധികൃതരുടെ ധാർഷ്ഠ്യത്തിനെതിരെ വിവിധ കർഷകസംഘടനകളുമായി ചേർന്ന് നിയമനടപടികളും കർഷകപ്രക്ഷോഭവുമാരംഭിക്കുമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ വിലത്തകർച്ചയും കൃഷിനാശവും കടക്കെണിയുംമൂലം കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ സാക്ഷര കേരളത്തിൽ റവന്യൂ-വനം കൃഷി വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നിരന്തരപീഡനത്താലുള്ള കർഷക ആത്മഹത്യകളുടെ എണ്ണം പെരുകുകയാണ്. വയനാട് ചക്കിട്ടപാറയിൽ ജോയി എന്ന കർഷകർ റവന്യൂ അധികൃതരുടെ പീഡനമേറ്റ് മാനസികാഘാതത്താൽ വില്ലേജ് ഓഫീസിൽ ആത്മഹത്യചെയ്തിട്ട് അധികനാളായിട്ടില്ല. വെള്ളരിക്കുണ്ട് മാലോം വില്ലേജിലെ അത്തിയടുക്കംമലയിലെ എൻ.ജെ.അലക്സാണ്ടർ ഉദ്യോഗസ്ഥ നീതിനിഷേധത്താൽ മനംനൊന്ത്
തൊടുപുഴ: പതിറ്റാണ്ടുകൾക്ക്മുമ്പ് പണം മുടക്കി, ആധാരമെഴുതി, പോക്കുവരവ് നടത്തി, കരമടച്ച്, കൈവശംവച്ചനുഭവിച്ച് കൃഷിചെയ്ത് സംരക്ഷിക്കുന്ന ഭൂമിയുടെ നികുതി അടയ്ക്കുന്നത് നിഷേധിക്കുന്നതും നൽകിയ പട്ടയങ്ങൾ റദ്ദ്ചെയ്ത് കൃഷിഭൂമി വനഭൂമിയാക്കി മാറ്റാൻ ശ്രമിക്കുന്നതുമായ റവന്യൂ-വനം അധികൃതരുടെ ധാർഷ്ഠ്യത്തിനെതിരെ വിവിധ കർഷകസംഘടനകളുമായി ചേർന്ന് നിയമനടപടികളും കർഷകപ്രക്ഷോഭവുമാരംഭിക്കുമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ വിലത്തകർച്ചയും കൃഷിനാശവും കടക്കെണിയുംമൂലം കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ സാക്ഷര കേരളത്തിൽ റവന്യൂ-വനം കൃഷി വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നിരന്തരപീഡനത്താലുള്ള കർഷക ആത്മഹത്യകളുടെ എണ്ണം പെരുകുകയാണ്. വയനാട് ചക്കിട്ടപാറയിൽ ജോയി എന്ന കർഷകർ റവന്യൂ അധികൃതരുടെ പീഡനമേറ്റ് മാനസികാഘാതത്താൽ വില്ലേജ് ഓഫീസിൽ ആത്മഹത്യചെയ്തിട്ട് അധികനാളായിട്ടില്ല. വെള്ളരിക്കുണ്ട് മാലോം വില്ലേജിലെ അത്തിയടുക്കംമലയിലെ എൻ.ജെ.അലക്സാണ്ടർ ഉദ്യോഗസ്ഥ നീതിനിഷേധത്താൽ മനംനൊന്ത് ഒലവക്കോട് വനംവകുപ്പ് ഓഫീസിനുസമീപം ലോഡ്ജിൽ ആത്മഹത്യ ചെയ്തു. എന്നിട്ടും ഭൂനികുതി സ്വീകരിക്കാതെയും, ഭക്ഷ്യോത്പാദനമുള്ള കർഷകഭൂമി കൈയേറിയും, നൽകിയ പട്ടയങ്ങൾ റദ്ദുചെയ്തും സംസ്ഥാന സർക്കാർ കർഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുകയാണ്. കർഷകർക്ക് കൃഷിഭൂമി നഷ്ടപ്പെടുന്ന ഭീതിയാണ് റവന്യൂ-വനം വകുപ്പ് ഉദ്യോഗസ്ഥർ നിരന്തരം സൃഷ്ടിക്കുന്നത്.
സംസ്ഥാനത്തുടനീളം റവന്യൂ-വനം വകുപ്പുകൾ നടത്തിക്കൊണ്ടിരിക്കുന്ന കർഷകവിരുദ്ധ അജണ്ടയുടെ ആവർത്തനമാണ് പത്തനംതിട്ട ജില്ലയിൽ നൽകിയ പട്ടയങ്ങൾ റദ്ദാക്കി അരങ്ങേറിയിരിക്കുന്നത്. വിവിധ മലയോരജില്ലകളിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്ന പട്ടയനടപടികൾ വനവിസ്തൃതി വ്യാപിപ്പിക്കാനായി അട്ടിമറിക്കാനുള്ള ഗൂഢശ്രമം നടക്കുന്നതായി സംശയിക്കപ്പെടുന്നു.
കൃഷിചെയ്യുന്ന കർഷകരുടെ ഭൂമി വനഭൂമിയാക്കി മാറ്റാനുള്ള വനംവകുപ്പ് ശ്രമങ്ങളെയും സർവ്വെ നടപടികളെയും കർഷകർ ശക്തമായി എതിർക്കും. ഭൂമാഫിയകളെ സംരക്ഷിക്കുവാൻ ചെറുകിട കർഷകരെ പീഡിപ്പിക്കുന്ന വനം-റവന്യൂ വകുപ്പുകളുടെ ധിക്കാരനടപടികൾക്കെതിരെ കർഷകരും കർഷകപ്രസ്ഥാനങ്ങളും സംഘടിച്ചു മുന്നോട്ടുവരണം. 1947 ഓഗസ്റ്റ് 15നു ശേഷവും യാതൊരു രേഖകളുമില്ലാതെ കേരളത്തിലെ വൻകിട തോട്ടങ്ങൾ കൈവശംവച്ചിരിക്കുന്ന വിദേശകമ്പനികളുടെ ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന രാജമാണിക്യം റിപ്പോർട്ട് നടപ്പിലാക്കുവാൻ സാധിക്കാത്തവർ ചെറുകിട കർഷകന്റെമേൽ കുതിരകയറുവാൻ ശ്രമിക്കരുതെന്ന് വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.