- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടയ ഉപാധി ഭേദഗതി വിജ്ഞാപനത്തിൽ മുൻകാലപ്രാബല്യം കൂട്ടിച്ചേർക്കണം: ഇൻഫാം
കൊച്ചി: കൈവശഭൂമിയുടെ പട്ടയത്തിനുള്ള വരുമാനപരിധി എടുത്തുകളഞ്ഞും കൈമാറ്റ നിയന്ത്രണങ്ങൾ ഒഴിവാക്കിയും കൃഷിഭൂമിയിലെ മരങ്ങളിൽ കർഷകന് അവകാശം അനുവദിച്ചും സംസ്ഥാന സർക്കാർ ഒക്ടോബർ 10ന് പുറപ്പെടുവിച്ച പട്ടയ ഉപാധി ഭേദഗതി വിജ്ഞാപനത്തിൽ മുൻകാലപ്രാബല്യം കൂട്ടിച്ചേർക്കണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാരിന്റെ പട്ടയഉപാധി ഭേദഗതി വിജ്ഞാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് സംസ്ഥാനത്തുടനീളം കർഷകർ കാണുന്നത്. വിജ്ഞാപനത്തെത്തുടർന്നുള്ള അടിയന്തരനടപടികൾ ത്വരിതപ്പെടുത്തണം. പതിറ്റാണ്ടുകളായി കൈവശംവച്ച് തലമുറകളായി കൃഷിചെയ്തുവന്ന ഭൂമി കൈമാറ്റം ചെയ്യാനോ പണയംവയ്ക്കാനോ സാധിക്കാത്തവിധം പതിനാറ് ഉപാധികളുള്ള പട്ടയമായിരുന്നു മുൻസർക്കാർ നൽകിയത്. ഇതെല്ലാം റദ്ദുചെയ്തും ഭേദഗതി വരുത്തിയതുമായ പുതിയ വിജ്ഞാപനത്തിന്റെ ഗുണഫലം മുൻകാലങ്ങളിൽ ഉപാധികൾക്കു വിധേയമായി പട്ടയമെടുത്തവർക്കുകൂടി ലഭ്യമാക്കണം. ഇവരുടെ പുതിയ അപേക്ഷകൾ സ്വീകരിക്കുവാനുള്ള സംവിധാനം റവന്യൂ ഓഫീസുകളിൽ സജ്ജീകരിക്കണം. 1
കൊച്ചി: കൈവശഭൂമിയുടെ പട്ടയത്തിനുള്ള വരുമാനപരിധി എടുത്തുകളഞ്ഞും കൈമാറ്റ നിയന്ത്രണങ്ങൾ ഒഴിവാക്കിയും കൃഷിഭൂമിയിലെ മരങ്ങളിൽ കർഷകന് അവകാശം അനുവദിച്ചും സംസ്ഥാന സർക്കാർ ഒക്ടോബർ 10ന് പുറപ്പെടുവിച്ച പട്ടയ ഉപാധി ഭേദഗതി വിജ്ഞാപനത്തിൽ മുൻകാലപ്രാബല്യം കൂട്ടിച്ചേർക്കണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
സർക്കാരിന്റെ പട്ടയഉപാധി ഭേദഗതി വിജ്ഞാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് സംസ്ഥാനത്തുടനീളം കർഷകർ കാണുന്നത്. വിജ്ഞാപനത്തെത്തുടർന്നുള്ള അടിയന്തരനടപടികൾ ത്വരിതപ്പെടുത്തണം. പതിറ്റാണ്ടുകളായി കൈവശംവച്ച് തലമുറകളായി കൃഷിചെയ്തുവന്ന ഭൂമി കൈമാറ്റം ചെയ്യാനോ പണയംവയ്ക്കാനോ സാധിക്കാത്തവിധം പതിനാറ് ഉപാധികളുള്ള പട്ടയമായിരുന്നു മുൻസർക്കാർ നൽകിയത്. ഇതെല്ലാം റദ്ദുചെയ്തും ഭേദഗതി വരുത്തിയതുമായ പുതിയ വിജ്ഞാപനത്തിന്റെ ഗുണഫലം മുൻകാലങ്ങളിൽ ഉപാധികൾക്കു വിധേയമായി പട്ടയമെടുത്തവർക്കുകൂടി ലഭ്യമാക്കണം.
ഇവരുടെ പുതിയ അപേക്ഷകൾ സ്വീകരിക്കുവാനുള്ള സംവിധാനം റവന്യൂ ഓഫീസുകളിൽ സജ്ജീകരിക്കണം. 1964-ലെ ഭൂപതിവ് ചട്ടം സെക്ഷൻ 4 പ്രകാരം കൃഷിക്കും മറ്റാവശ്യങ്ങൾക്കും കടമുറികൾക്കുമുള്ള നിയന്ത്രണംകൂടി നീക്കിയാൽ മാത്രമേ കർഷകർക്ക് പുത്തൻ ഭേദഗതികൊണ്ട് പൂർണ്ണതോതിൽ പ്രയോജനമുണ്ടാവുകയുള്ളൂവെന്ന് വി സി.സെബാസ്റ്റ്യൻ പറഞ്ഞു