- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൻകിട തോട്ടമുടമകളുമായുള്ള കോടതിവ്യവഹാരങ്ങളിൽ സർക്കാർ പരാജയപ്പെടുന്നത് അന്വേഷിക്കണം: ഇൻഫാം ദേശീയ സെക്രട്ടറി
പത്തനംതിട്ട: വൻകിട തോട്ടമുടമകൾക്കെതിരെയുള്ള കോടതിവ്യവഹാരങ്ങളിൽ സർക്കാർ നിരന്തരം പരാജയപ്പെടുന്നതിൽ ദുരൂഹതയുണ്ടെന്നും സർക്കാർ അഭിഭാഷകരും ഭൂമാഫിയകളുമായുള്ള ബന്ധങ്ങൾ അന്വേഷണവിധേയമാക്കണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. ജീവനോപാധിക്കായി കൃഷിചെയ്യുന്ന നാമമാത്ര കർഷകന്റെ കൃഷിഭൂമി കയ്യേറ്റമെന്നാരോപിച്ച് കരമടയ്ക്കുന്നത് നിഷേധിക്കുകയും പട്ടയം റദ്ദ്ചെയ്ത് കൈവശപ്പെടുത്തുകയും ചെയ്യുന്ന റവന്യൂ വനം വകുപ്പുകളും ഉദ്യോഗസ്ഥരും പതിറ്റാണ്ടുകളായി ലക്ഷക്കണക്കിന് ഏക്കർ സർക്കാർഭൂമി കൈവശംവച്ചനുഭവിക്കുന്ന വൻകിടക്കാരുടെ സംരക്ഷകരാകുന്നത് ലജ്ജാകരവും അതീവഗൗരവമുള്ള രാജ്യദ്രോഹക്കുറ്റവുമാണ്. ഇക്കൂട്ടരുടെ കൈവശത്തിലിരിക്കുന്ന സർക്കാർ ഭൂമിയിലെ മരങ്ങൾ വെട്ടരുതെന്ന ഉത്തരവ് കോടതിയിലെത്തിയപ്പോൾ ഗവൺമെന്റ് പ്ലീഡർ ഹാജരാകാതിരുന്ന ആക്ഷേപം ഇന്നും നിലനിൽക്കുന്നു. തത്ഫലമായി മരംവെട്ടാനുള്ള വിധി തോട്ടമുടമകൾ സമ്പാദിക്കുകയും ചെയ്തു. സർക്കാർ ഭൂമിയിലെ മരങ്ങൾ സ്വകാര്യകമ്പനികൾക്ക് വെട്ടിമാറ്റാൻ അ
പത്തനംതിട്ട: വൻകിട തോട്ടമുടമകൾക്കെതിരെയുള്ള കോടതിവ്യവഹാരങ്ങളിൽ സർക്കാർ നിരന്തരം പരാജയപ്പെടുന്നതിൽ ദുരൂഹതയുണ്ടെന്നും സർക്കാർ അഭിഭാഷകരും ഭൂമാഫിയകളുമായുള്ള ബന്ധങ്ങൾ അന്വേഷണവിധേയമാക്കണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
ജീവനോപാധിക്കായി കൃഷിചെയ്യുന്ന നാമമാത്ര കർഷകന്റെ കൃഷിഭൂമി കയ്യേറ്റമെന്നാരോപിച്ച് കരമടയ്ക്കുന്നത് നിഷേധിക്കുകയും പട്ടയം റദ്ദ്ചെയ്ത് കൈവശപ്പെടുത്തുകയും ചെയ്യുന്ന റവന്യൂ വനം വകുപ്പുകളും ഉദ്യോഗസ്ഥരും പതിറ്റാണ്ടുകളായി ലക്ഷക്കണക്കിന് ഏക്കർ സർക്കാർഭൂമി കൈവശംവച്ചനുഭവിക്കുന്ന വൻകിടക്കാരുടെ സംരക്ഷകരാകുന്നത് ലജ്ജാകരവും അതീവഗൗരവമുള്ള രാജ്യദ്രോഹക്കുറ്റവുമാണ്. ഇക്കൂട്ടരുടെ കൈവശത്തിലിരിക്കുന്ന സർക്കാർ ഭൂമിയിലെ മരങ്ങൾ വെട്ടരുതെന്ന ഉത്തരവ് കോടതിയിലെത്തിയപ്പോൾ ഗവൺമെന്റ് പ്ലീഡർ ഹാജരാകാതിരുന്ന ആക്ഷേപം ഇന്നും നിലനിൽക്കുന്നു. തത്ഫലമായി മരംവെട്ടാനുള്ള വിധി തോട്ടമുടമകൾ സമ്പാദിക്കുകയും ചെയ്തു. സർക്കാർ ഭൂമിയിലെ മരങ്ങൾ സ്വകാര്യകമ്പനികൾക്ക് വെട്ടിമാറ്റാൻ അനുവദിച്ച് കോടികളുടെ തട്ടിപ്പിന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വങ്ങളും കുടപിടിക്കുന്നത് എതിർക്കപ്പെടേണ്ടതാണ്. സർക്കാർസംവിധാനങ്ങളുടെ സംരക്ഷകരാകേണ്ടവർ ഭരണത്തിന്റെ മറവിൽ നാടിനെ തീറെഴുതി വൻചതിക്ക് കൂട്ടുനിന്നിട്ട് കർഷകരെ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നത് വിചിത്രമാണ്.
വൻകിട ഭൂമാഫിയകൾ നിയമവിരുദ്ധവും അനധികൃതവുമായി കൈവശംവച്ചിരിക്കുന്ന പതിനായിരക്കണക്കിന് ഏക്കർ സർക്കാർഭൂമി ഏറ്റെടുത്ത് സ്പെഷ്യൽ ഓഫീസർ രാജമാണിക്യം ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഫയൽചെയ്ത ഹർജികളിൽ 2015ൽ ജസ്റ്റിസ് പി.വി.ആശ സർക്കാർ നടപടികളെ സാധൂകരിച്ച് ഡിവിഷൻ ബഞ്ചിന് റഫർചെയ്തു. ഈ കേസുകൾ ജനുവരി 30ന് ഹൈക്കോടതി ഡിവിഷൻബഞ്ചിന്റെ പരിഗണനയ്ക്കുവരുമ്പോൾ രേഖകളും തെളിവുകളും സമർപ്പിക്കാതെ സർക്കാർ അഭിഭാഷകർ ഒത്തുകളിക്കാനുള്ള സാഹചര്യമുണ്ടാകരുത്. ടാറ്റാ, ഹാരിസൺ മലയാളം, ടിആർആൻഡ്ടി തുടങ്ങിയ വൻകിട കമ്പനികൾ ഉൾപ്പെടെയുള്ള സ്വകാര്യകമ്പനികളുടെ കൈവശമിരിക്കുന്ന ലക്ഷക്കണക്കിനേക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് നിയമവകുപ്പും ഉദ്യോഗസ്ഥരും ഉരുണ്ടുകളിക്കുന്നത് ശരിയല്ല. ഇതിന്റെ നിജസ്ഥിതി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുവാനുള്ള ധാർമ്മിക ഉത്തരവാദിത്വം നിർവഹിക്കാൻ സർക്കാർ തയ്യാറാകണം.
സർക്കാർഭൂമി കൈവശംവച്ചിരിക്കുന്ന വൻകിട തോട്ടമുടമകൾക്കുമുമ്പിൽ സർക്കാർ മുട്ടുമടക്കുന്നത് ജനാധിപത്യഭരണത്തിനു കളങ്കമാണ് നിവേദിത ഹരൻ റിപ്പോർട്ട്. ജസ്റ്റിസ് എൽ മനോഹരൻ കമ്മിറ്റി റിപ്പോർട്ട്, സജിത്ത് സാബു റിപ്പോർട്ട്, വിജിലൻസ് റിപ്പോർട്ട്, രാജമാണിക്യം റിപ്പോർട്ട് എന്നിവയെല്ലാം ഹാരിസൺ മലയാളമുൾപ്പെടെ കേരളത്തിലെ വൻകിട തോട്ടമുടമകൾ കൈവശംവച്ചിരിക്കുന്നത് സർക്കാർ ഭൂമിയാണെന്ന് ആവർത്തിച്ചുപറയുമ്പോഴും നിഷ്‌ക്രിയ സമീപനം സ്വീകരിക്കുന്ന രാഷ്ട്രീയ ഭരണനേതൃത്വങ്ങളുടെയും ഉദ്യോഗസ്ഥരുടെയും നിഷേധസമീപനം സംശയമുണർത്തുന്നുവെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.