- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമാഫിയകളുടെ സംരക്ഷകരായി കോടതികളിൽ സർക്കാർ അധഃപതിക്കരുത്: ഇൻഫാം
കൊച്ചി: പതിറ്റാണ്ടുകളായി സർക്കാർ ഭൂമി കൈവശംവെച്ചിരിക്കുന്ന വൻകിട തോട്ടമുടമകൾക്കെതിരെയുള്ള കേസ് ഇന്ന് (ജനുവരി 30) ഹൈക്കോടതി ഡിവിഷൻബഞ്ചിനു മുമ്പാകെ അന്തിമവാദത്തിനു വരുമ്പോൾ കഴിഞ്ഞ നാളുകളിലേതുപോലെ തെളിവുകളും രേഖകളും ഹാജരാക്കാതെ അട്ടിമറിക്കാൻ സംസ്ഥാന സർക്കാർസംവിധാനങ്ങൾ ശ്രമിക്കുന്നത് രാജ്യദ്രോഹമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു. കർഷകരെ തെരുവിലിറക്കിവിട്ടിട്ട് വൻഭൂമാഫിയകളുടെ സംരക്ഷകരായി റവന്യൂ-വനം ഏപ്രിൽ 24ന് ഭൂമി ഏറ്റെടുക്കലിന് നിയമിതനായ സ്പെഷ്യൽ ഓഫീസർ എം.ജി.രാജമാണിക്യം 2014 ഡിസംബർ 1ന് പഠനങ്ങളുടെയും രേഖകളുടെയും തെളിവുകളുടെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കുവാൻ ഉത്തരവിറക്കി. ഈ ഉത്തരവിനെതിരെ വൻകിട തോട്ടമുടമകൾ ഫയൽചെയ്ത ഹർജികളിൽ ജസ്റ്റിസ് പി.വി.ആശ 2015 നവംബർ 25ന് സർക്കാർനടപടികളെ സാധൂകരിച്ച് ഡിവിഷൻ ബഞ്ചിന് റഫർചെയ്തു. ഈ കേസുകൾ ഇന്ന് (ജനുവരി 30) ഹൈക്കോടതി ഡിവിഷൻ ബഞ്ചിന് മുമ്പാകെ അന്തിമവാദത്തിനും പരിഗണനയ്ക്കും വരുമ്പോൾ ബന്ധപ്പെട്ട രേഖകളും തെളിവുകളും സമർപ്പിക്കാത
കൊച്ചി: പതിറ്റാണ്ടുകളായി സർക്കാർ ഭൂമി കൈവശംവെച്ചിരിക്കുന്ന വൻകിട തോട്ടമുടമകൾക്കെതിരെയുള്ള കേസ് ഇന്ന് (ജനുവരി 30) ഹൈക്കോടതി ഡിവിഷൻബഞ്ചിനു മുമ്പാകെ അന്തിമവാദത്തിനു വരുമ്പോൾ കഴിഞ്ഞ നാളുകളിലേതുപോലെ തെളിവുകളും രേഖകളും ഹാജരാക്കാതെ അട്ടിമറിക്കാൻ സംസ്ഥാന സർക്കാർസംവിധാനങ്ങൾ ശ്രമിക്കുന്നത് രാജ്യദ്രോഹമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
കർഷകരെ തെരുവിലിറക്കിവിട്ടിട്ട് വൻഭൂമാഫിയകളുടെ സംരക്ഷകരായി റവന്യൂ-വനം ഏപ്രിൽ 24ന് ഭൂമി ഏറ്റെടുക്കലിന് നിയമിതനായ സ്പെഷ്യൽ ഓഫീസർ എം.ജി.രാജമാണിക്യം 2014 ഡിസംബർ 1ന് പഠനങ്ങളുടെയും രേഖകളുടെയും തെളിവുകളുടെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കുവാൻ ഉത്തരവിറക്കി. ഈ ഉത്തരവിനെതിരെ വൻകിട തോട്ടമുടമകൾ ഫയൽചെയ്ത ഹർജികളിൽ ജസ്റ്റിസ് പി.വി.ആശ 2015 നവംബർ 25ന് സർക്കാർനടപടികളെ സാധൂകരിച്ച് ഡിവിഷൻ ബഞ്ചിന് റഫർചെയ്തു. ഈ കേസുകൾ ഇന്ന് (ജനുവരി 30) ഹൈക്കോടതി ഡിവിഷൻ ബഞ്ചിന് മുമ്പാകെ അന്തിമവാദത്തിനും പരിഗണനയ്ക്കും വരുമ്പോൾ ബന്ധപ്പെട്ട രേഖകളും തെളിവുകളും സമർപ്പിക്കാതെ അട്ടിമറിക്കാനുള്ള സാഹചര്യം സർക്കാർ അഭിഭാഷകർ സൃഷ്ടിക്കരുത്. വൻകിട തോട്ടമുടമകളുടെ കൈവശത്തിലിരിക്കുന്ന സർക്കാർഭൂമിയിലെ മരങ്ങൾ വെട്ടരുതെന്ന ഉത്തരവ് കോടതിയിലെത്തിയപ്പോൾ ഗവൺമെന്റ് പ്ലീഡർ ഹാജരാകാതിരുന്ന ആക്ഷേപം ഇന്നും നിലനിൽക്കുന്നു. തൽഫലമായി മരംവെട്ടാനുള്ള വിധി തോട്ടമുടമകൾക്ക് പിന്നാമ്പുറങ്ങളിലൂടെ സർക്കാർതന്നെ സമ്പാദിച്ചുകൊടുത്തു. കോടതി വ്യവഹാരങ്ങളിൽ സർക്കാർ ഉത്തരവുകൾ പരാജയപ്പെടുന്ന ദുരവസ്ഥ ഭരണരംഗത്തെ വൻ അഴിമതിയും നിഷ്‌ക്രിയത്വവും കെടുകാര്യസ്ഥതയുമാണ് പുറത്തുകൊണ്ടുവരുന്നത്.
ജീവനോപാധിക്കായി കൃഷിചെയ്യുന്ന ചെറുകിട കർഷകന്റെ കൃഷിഭൂമി കൈയേറ്റമെന്നാരോപിച്ച് കരമടയ്ക്കുന്നത് നിഷേധിക്കുകയും പട്ടയം റദ്ദ്ചെയ്ത് കൈവശപ്പെടുത്തുകയും ചെയ്യുന്ന വനം-റവന്യൂ വകുപ്പുകളും ഭരണനേതൃത്വങ്ങളും വൻകിടഭൂമാഫിയകളുടെയും വിദേശ തോട്ടമുടമകളുടെയും വീതംപറ്റി സംരക്ഷകരായി അധഃപതിച്ചിരിക്കുന്നത് അപമാനകരമാണെന്നും ഇക്കൂട്ടരുടെ നിയമവിരുദ്ധ ബന്ധങ്ങൾ അന്വേഷണവിധേയമാക്കണമെന്നും വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.