- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഷിക അവഗണനയ്ക്കെതിരെ കർഷകപ്രസ്ഥാനങ്ങൾ സംഘടിച്ച് പ്രക്ഷോഭം ആരംഭിക്കും: ഇൻഫാം
വാഴക്കുളം: കേന്ദ്ര സംസ്ഥാന സർക്കാർ ബജറ്റുകളിലെ കാർഷികമേഖലയോടുള്ള അവഗണയിലും പുത്തൻ നികുതികൾ കർഷകരുടെമേൽ അടിച്ചേൽപ്പിക്കുന്ന നിർദ്ദേശങ്ങളിലും പ്രതിഷേധിച്ച് ഇൻഫാമിന്റെ നേതൃത്വത്തിൽ വിവിധ കർഷകപ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ച് പ്രക്ഷോഭമാരംഭിക്കുവാൻ തീരുമാനം. കഴിഞ്ഞ വർഷങ്ങളിലെ കേന്ദ്രസർക്കാർ ബജറ്റുപ്രഖ്യാപനങ്ങളിൽ നടപടികളില്ലാതെ ഇന്ത്യയുടെ കാർഷിക വളർച്ച തകർന്നടിയുകയും രാജ്യത്തുടനീളം കർഷക ആത്മഹത്യകൾ പെരുകുകയും ചെയ്തിട്ടും പഴയനിർദ്ദേശങ്ങൾ തന്നെ വീണ്ടും ആവർത്തിച്ചിരിക്കുന്നത് വിരോധാഭാസമാണ്. വിലത്തകർച്ച നേരിടുന്ന കാർഷിക നാണ്യവിളകളുടെ അടിസ്ഥാനവില നിർണ്ണയത്തിനും കർഷകസംരക്ഷണത്തിനും കേന്ദ്രബജറ്റിൽ പദ്ധതികളില്ല. പന്ത്രണ്ടുലക്ഷം ജനങ്ങളുടെ ആശ്രയമായ റബറിനെ കേന്ദ്രസർക്കാർ പുറന്തള്ളിയപ്പോൾ റബർ കർഷകർക്കായി മനുഷ്യച്ചങ്ങല തീർത്ത് സംസ്ഥാനത്ത് അധികാരത്തിൽവന്ന എൽഡിഎഫ് സർക്കാർ ഈ ബജറ്റിൽ റബർ ഉത്തേജകപദ്ധതിക്ക് ഫണ്ടനുവദിക്കാതെ അട്ടിമറിച്ചിരിക്കുന്നു. ഭരണച്ചെലവിനും ജീവനക്കാരുടെ ശമ്പളത്തിനുമായി കാർഷികപ്രതിസന്ധിയിൽ നട്ടംതിരിയു
വാഴക്കുളം: കേന്ദ്ര സംസ്ഥാന സർക്കാർ ബജറ്റുകളിലെ കാർഷികമേഖലയോടുള്ള അവഗണയിലും പുത്തൻ നികുതികൾ കർഷകരുടെമേൽ അടിച്ചേൽപ്പിക്കുന്ന നിർദ്ദേശങ്ങളിലും പ്രതിഷേധിച്ച് ഇൻഫാമിന്റെ നേതൃത്വത്തിൽ വിവിധ കർഷകപ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ച് പ്രക്ഷോഭമാരംഭിക്കുവാൻ തീരുമാനം.
കഴിഞ്ഞ വർഷങ്ങളിലെ കേന്ദ്രസർക്കാർ ബജറ്റുപ്രഖ്യാപനങ്ങളിൽ നടപടികളില്ലാതെ ഇന്ത്യയുടെ കാർഷിക വളർച്ച തകർന്നടിയുകയും രാജ്യത്തുടനീളം കർഷക ആത്മഹത്യകൾ പെരുകുകയും ചെയ്തിട്ടും പഴയനിർദ്ദേശങ്ങൾ തന്നെ വീണ്ടും ആവർത്തിച്ചിരിക്കുന്നത് വിരോധാഭാസമാണ്.
വിലത്തകർച്ച നേരിടുന്ന കാർഷിക നാണ്യവിളകളുടെ അടിസ്ഥാനവില നിർണ്ണയത്തിനും കർഷകസംരക്ഷണത്തിനും കേന്ദ്രബജറ്റിൽ പദ്ധതികളില്ല. പന്ത്രണ്ടുലക്ഷം ജനങ്ങളുടെ ആശ്രയമായ റബറിനെ കേന്ദ്രസർക്കാർ പുറന്തള്ളിയപ്പോൾ റബർ കർഷകർക്കായി മനുഷ്യച്ചങ്ങല തീർത്ത് സംസ്ഥാനത്ത് അധികാരത്തിൽവന്ന എൽഡിഎഫ് സർക്കാർ ഈ ബജറ്റിൽ റബർ ഉത്തേജകപദ്ധതിക്ക് ഫണ്ടനുവദിക്കാതെ അട്ടിമറിച്ചിരിക്കുന്നു.
ഭരണച്ചെലവിനും ജീവനക്കാരുടെ ശമ്പളത്തിനുമായി കാർഷികപ്രതിസന്ധിയിൽ നട്ടംതിരിയുന്ന കർഷകരുടെമേൽ ഭൂനികുതി വർദ്ധിപ്പിച്ചും രജിസ്ട്രേഷൻ ഫീസ് കൂട്ടിയും ഭാഗഉടമ്പടിക്കുള്ള തുക വർദ്ധിപ്പിച്ചും പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്ന നിലപാട് സംസ്ഥാനസർക്കാർ സ്വീകരിച്ചത് ശക്തമായി എതിർക്കും.
ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ കേന്ദ്ര സംസ്ഥാന ബജറ്റുകളുടെ അവലോകനം നടത്തി ഭാവിപരിപാടികൾ വിശദീകരിച്ചു. മൂവാറ്റുപുഴ വാഴക്കുഴം ഇൻഫാം കേന്ദ്ര ഓഫീസിൽ ചേർന്ന ദേശീയ സംസ്ഥാന ഭാരവാഹികളുടെ അടിയന്തരസമ്മേളനത്തിൽ സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന കൺവീനർ ജോസ് എടപ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. ഇൻഫാം ദേശീയ വൈസ്ചെയർമാൻ കെ.മൈതീൻ ഹാജി, ദേശീയ ട്രസ്റ്റി ഡോ.എം.സി.ജോർജ്, ദേശീയ ട്രഷറർ ജോയി തെങ്ങുംകുടിയിൽ, മാത്യു മാമ്പറമ്പിൽ എന്നിവർ സംസാരിച്ചു.