- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബർനയം പ്രഖ്യാപിച്ചതുകൊണ്ട് കർഷകർ രക്ഷപെടില്ല; അടിയന്തര നടപടികളാണ് വേണ്ടത്: ഇൻഫാം
കോട്ടയം: റബർനയം പ്രഖ്യാപിച്ചാൽ റബറിന്റെ വില കുതിച്ചുയർന്ന് കർഷകർ രക്ഷപെടുമെന്നുള്ള പ്രചരണം തെറ്റാണെന്നും ഉല്പാദനച്ചെലവ് കണക്കാക്കി അടിസ്ഥാനവില പ്രഖ്യാപിച്ച് സർക്കാർ നേരിട്ട് റബർ സംഭരിക്കുന്ന അടിയന്തര നടപടിക്ക് ശ്രമിക്കാതെ തള്ളിക്കളഞ്ഞ റബർനയം പുതുക്കിപ്രഖ്യാപിക്കുവാൻ വേണ്ടിയുള്ള ചർച്ചകളെ മുഖവിലയ്ക്കെടുക്കാനാവില്ലെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി. സെബാസ്റ്റ്യൻ പറഞ്ഞു. റബറിന് അടിസ്ഥാനവില പ്രഖ്യാപിക്കുന്നതിനും സംഭരണത്തിനും പ്രത്യേക നയത്തിന്റെ ആവശ്യമില്ല. റബർ ആക്ടിൽതന്നെ വ്യക്തമായ നിയമങ്ങളുണ്ട്. മുൻകാലങ്ങളിൽ അടിസ്ഥാനവില പ്രഖ്യാപിക്കുകയും സ്റ്റേറ്റ് ട്രേഡിങ് കോർപ്പറേഷനിലൂടെ സർക്കാരിടപെട്ട് റബർ സംഭരിക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രതിസന്ധിഘട്ടത്തിലും ഇതേനടപടികൾ ആവർത്തിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. വാണിജ്യമന്ത്രാലയം രൂപീകരിക്കുന്ന റബർനയം കർഷകർക്കുവേണ്ടിയുള്ളതല്ല. റബർവ്യവസായത്തിനും കച്ചവടത്തിനും വേണ്ടിയാണ്. ഏറ്റവും കുറഞ്ഞ ചെലവിൽ അസംസ്‌കൃത റബർ വ്യവസായികൾക്ക് എത്തിച്ചുകൊടുക്
കോട്ടയം: റബർനയം പ്രഖ്യാപിച്ചാൽ റബറിന്റെ വില കുതിച്ചുയർന്ന് കർഷകർ രക്ഷപെടുമെന്നുള്ള പ്രചരണം തെറ്റാണെന്നും ഉല്പാദനച്ചെലവ് കണക്കാക്കി അടിസ്ഥാനവില പ്രഖ്യാപിച്ച് സർക്കാർ നേരിട്ട് റബർ സംഭരിക്കുന്ന അടിയന്തര നടപടിക്ക് ശ്രമിക്കാതെ തള്ളിക്കളഞ്ഞ റബർനയം പുതുക്കിപ്രഖ്യാപിക്കുവാൻ വേണ്ടിയുള്ള ചർച്ചകളെ മുഖവിലയ്ക്കെടുക്കാനാവില്ലെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി. സെബാസ്റ്റ്യൻ പറഞ്ഞു.
റബറിന് അടിസ്ഥാനവില പ്രഖ്യാപിക്കുന്നതിനും സംഭരണത്തിനും പ്രത്യേക നയത്തിന്റെ ആവശ്യമില്ല. റബർ ആക്ടിൽതന്നെ വ്യക്തമായ നിയമങ്ങളുണ്ട്. മുൻകാലങ്ങളിൽ അടിസ്ഥാനവില പ്രഖ്യാപിക്കുകയും സ്റ്റേറ്റ് ട്രേഡിങ് കോർപ്പറേഷനിലൂടെ സർക്കാരിടപെട്ട് റബർ സംഭരിക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രതിസന്ധിഘട്ടത്തിലും ഇതേനടപടികൾ ആവർത്തിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. വാണിജ്യമന്ത്രാലയം രൂപീകരിക്കുന്ന റബർനയം കർഷകർക്കുവേണ്ടിയുള്ളതല്ല. റബർവ്യവസായത്തിനും കച്ചവടത്തിനും വേണ്ടിയാണ്. ഏറ്റവും കുറഞ്ഞ ചെലവിൽ അസംസ്‌കൃത റബർ വ്യവസായികൾക്ക് എത്തിച്ചുകൊടുക്കുന്ന നയംവന്നാൽ കർഷകരെങ്ങനെ രക്ഷപെടും?
2007 സെപ്റ്റംബർ 11ന് ദേശീയ കൃഷിനയം വന്നു. 1992ലും 2015ലും സംസ്ഥാന കൃഷിനയം പ്രഖ്യാപിച്ചു. കൃഷിയോ കർഷകനോ രക്ഷപെട്ടില്ലെന്നു മാത്രമല്ല, രാജ്യത്തുടനീളം കർഷക ആത്മഹത്യകൾ പെരുകി. ഉല്പന്നങ്ങളുടെ വിലയിടിഞ്ഞു. കർഷകർ തെരുവിലിറങ്ങി. ആഗോള കാർഷികവിപണിയായി ഇന്ത്യ മാറി. അനിയന്ത്രിത കാർഷികോല്പന്ന ഇറക്കുമതി കാർഷികമേഖലയുടെ നടുവൊടിച്ചു. തരിശുഭൂമി കൂടി. പൊതുസമൂഹം കൺമുമ്പിൽ കാണുന്ന സത്യമിതാണെന്നിരിക്കെ നയത്തിന്റെ പേരിൽ വീണ്ടും വിഢിവേഷം കെട്ടാൻ കർഷകനെ വിട്ടുകൊടുക്കണോ?
കഴിഞ്ഞ നാലുവർഷത്തോളമായി അനിയന്ത്രിത റബർ ഇറക്കുമതിക്ക് കുടപിടിച്ചവർ ആഭ്യന്തര റബർവിപണി തകർന്നടിഞ്ഞിട്ടും മുഖംതിരിഞ്ഞു നിന്നവർ, കഴിഞ്ഞ അഞ്ചു കേന്ദ്രബജറ്റിലും റബറിനെ പാടേ ഉപേക്ഷിച്ചവർ, ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള റബറുല്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം എടുത്തുകളഞ്ഞവർ, വിലസ്ഥിരതാപദ്ധതി അട്ടിമറിച്ചവർ, ഗുണമേന്മയില്ലാത്ത കപ്പ്ലംബ് (ചിരട്ടച്ചണ്ടി) ഇറക്കുമതിചെയ്ത് ആഭ്യന്തരവിപണി തകർക്കാൻ പദ്ധതി തയ്യാറാക്കിയിരിക്കുന്നവർ, 2017 ജൂലൈ 17ന് പാർലമെന്റിൽ റബർനയം പാടേ ഉപേക്ഷിച്ചവർ. ഇക്കൂട്ടർ വീണ്ടും പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കി രംഗത്തുവരുമ്പോൾ ലക്ഷ്യംവയ്ക്കുന്നത് വരാൻപോകുന്ന പൊതുതെരഞ്ഞെടുപ്പാണെന്ന് വ്യക്തമാണ്.
2014 ജൂൺ 16ന് റബർനയരൂപീകരണസമിതി പ്രഖ്യാപിച്ചനാൾ മുതൽ 2017 ജൂലൈ 17ന് പാർലമെന്റിൽ റബർനയം ഉപേക്ഷിച്ചതുവരെ നടത്തിയ നൂറുകണക്കിന് ചർച്ചകളുടെ വിശദമായ റിപ്പോർട്ടുകൾ കേന്ദ്ര വാണിജ്യമന്ത്രിയുടെ അലമാരിയിലിരിക്കുമ്പോൾ വീണ്ടുമൊരു പ്രഹസനചർച്ചയ്ക്ക് പ്രസക്തിയില്ല. റബർബോർഡ് ആസ്ഥാനത്തും ഇതേ റിപ്പോർട്ടുകളുണ്ടാകും. റബർനയം രൂപീകരിക്കുവാൻ ഈ റിപ്പോർട്ടുകൾ പൊടിതട്ടിയെടുത്ത് നടപ്പിലാക്കുവാനുള്ള ഇച്ഛാശക്തി കേന്ദ്രസർക്കാരിനുണ്ടായാൽ മതിയാകും. കുറഞ്ഞപക്ഷം സംസ്ഥാന സർക്കാരിന്റേതുപോലെ ഉത്തജകപദ്ധതി നടപ്പിലാക്കാനെങ്കിലും വാണിജ്യമന്ത്രാലയം ശ്രമിക്കണം. ഇടുക്കി, കുട്ടനാട് പാക്കേജുകളെപ്പോലെ തെരഞ്ഞെടുപ്പിനുമുമ്പ് റബർപാക്കേജ് പ്രഖ്യാപിച്ച് ഒന്നും നടപ്പിലാക്കാതെ തലയൂരാൻ ശ്രമിക്കുന്ന രാഷ്ട്രീയ അടവുനയം ഇനിയും റബർകർഷകരുടെയടുക്കൽ വിലപ്പോവില്ലെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.