- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഷിക പ്രതിസന്ധി: ഇൻഫാം കർഷക പ്രക്ഷോഭ കൺവൻഷനുകൾക്ക് മെയ് 30-ന്ഭരണങ്ങാനത്ത് തുടക്കം
കോട്ടയം: വിലത്തകർച്ചയും സർക്കാരുകളുടെ കർഷകവിരുദ്ധ നിലപാടുകളുംമൂലം കാർഷികമേഖലയിലെ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിന്റെ പശ്ചാത്തലത്തിൽ കർഷകസമരവുമായി ഇൻഫാം. തുടക്കമായി സംസ്ഥാനത്തെ മൂന്നു കേന്ദ്രങ്ങളിൽ സമരപ്രഖ്യാപന കൺവൻഷനുകൾ നടത്തും. ഉത്തരമേഖലയിൽ കണ്ണൂരും തെക്കന്മേഖലയിൽ തിരുവനന്തപുരത്തുമാണ് കൺവൻഷനുകൾ. മധ്യകേരള കർഷക കൺവൻഷൻ ഇൻഫാം കോട്ടയം റീജിയൺന്റെ ആഭിമുഖ്യത്തിൽ മെയ് 30-ന് ഭരണങ്ങാനം ഇൻഫാം വിജ്ഞാനവ്യാപനകേന്ദ്രത്തിൽ ഉച്ചകഴിഞ്ഞ് 3ന് ആരംഭിക്കും. പാലരൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. കാർഷികമേഖലയിലെ ആനുകാലിക വെല്ലുവിളികളെക്കുറിച്ച് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തും. ഇൻഫാം കോട്ടയം ജില്ലാ പ്രസിഡന്റ് മാത്യു മാമ്പറമ്പിൽ അധ്യക്ഷത വഹിക്കും. സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പള്ളി, റീജണൽ ഡയറക്ടർ ഫാ.ജോസ് തറപ്പേൽ, ഫാ.മാത്യു ചന്ദ്രൻകുന്നേൽ, ജോസ് എടപ്പാട്ട്, ബേബി പന്തപ്പള്ളി, ജെയിംസ് ചെവ്വാറ്റുകുന്നേൽ, സാംകുട്ടി കൊല്ലംപറമ്പിൽ തുടങ്ങിയവർ പ്രസംഗിക
കോട്ടയം: വിലത്തകർച്ചയും സർക്കാരുകളുടെ കർഷകവിരുദ്ധ നിലപാടുകളുംമൂലം കാർഷികമേഖലയിലെ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിന്റെ പശ്ചാത്തലത്തിൽ കർഷകസമരവുമായി ഇൻഫാം. തുടക്കമായി സംസ്ഥാനത്തെ മൂന്നു കേന്ദ്രങ്ങളിൽ സമരപ്രഖ്യാപന കൺവൻഷനുകൾ നടത്തും. ഉത്തരമേഖലയിൽ കണ്ണൂരും തെക്കന്മേഖലയിൽ തിരുവനന്തപുരത്തുമാണ് കൺവൻഷനുകൾ.
മധ്യകേരള കർഷക കൺവൻഷൻ ഇൻഫാം കോട്ടയം റീജിയൺന്റെ ആഭിമുഖ്യത്തിൽ മെയ് 30-ന് ഭരണങ്ങാനം ഇൻഫാം വിജ്ഞാനവ്യാപനകേന്ദ്രത്തിൽ ഉച്ചകഴിഞ്ഞ് 3ന് ആരംഭിക്കും. പാലരൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. കാർഷികമേഖലയിലെ ആനുകാലിക വെല്ലുവിളികളെക്കുറിച്ച് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തും.
ഇൻഫാം കോട്ടയം ജില്ലാ പ്രസിഡന്റ് മാത്യു മാമ്പറമ്പിൽ അധ്യക്ഷത വഹിക്കും. സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പള്ളി, റീജണൽ ഡയറക്ടർ ഫാ.ജോസ് തറപ്പേൽ, ഫാ.മാത്യു ചന്ദ്രൻകുന്നേൽ, ജോസ് എടപ്പാട്ട്, ബേബി പന്തപ്പള്ളി, ജെയിംസ് ചെവ്വാറ്റുകുന്നേൽ, സാംകുട്ടി കൊല്ലംപറമ്പിൽ തുടങ്ങിയവർ പ്രസംഗിക്കും.
സംസ്ഥാനത്തെ മൂന്നു കേന്ദ്രങ്ങളിലായുള്ള കൺവൻഷനുകൾക്ക് ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കൽ, വൈസ് ചെയർമാൻ കെ.മൈതീൻ ഹാജി, ജനറൽ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാൽ, ട്രസ്റ്റി എം.സി.ജോർജ്, ദേശീയ ട്രഷറർ ജോയി തെങ്ങുംകുടി എന്നിവർ നേതൃത്വം നൽകും.
കാർഷികമേഖലയിലെ വിലത്തകർച്ച, കർഷകവിരുദ്ധ രാജ്യാന്തര കരാറുകൾ, റബർ നയത്തിൽ നിന്നുള്ള കേന്ദ്രസർക്കാരിന്റെ പിന്മാറ്റം, റബർ നിയമം റദ്ദാക്കൽ, വിള ഇൻഷ്വറൻസ് പദ്ധതിയിലെ അഴിമതി, ബാങ്കുകളുടെ കർഷക ചൂഷണം, കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങൾ, കാലിനിരോധനത്തിലൂടെ ക്ഷീരോത്പാദനരംഗം നേരിടുന്ന പ്രതിസന്ധികൾ തുടങ്ങിയ വിഷയങ്ങൾ സമരപ്രഖ്യാപന കൺവൻഷനുകളിൽ ചർച്ചചെയ്യപ്പെടുമെന്ന് സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പള്ളി, സംസ്ഥാന കൺവീനർ ജോസ് എടപ്പാട്ട് എന്നിവർ സൂചിപ്പിച്ചു. ഭരണങ്ങാനം കർഷക കൺവൻഷന്റെ തുടർച്ചയായി നാളെ (മെയ് 31)രാമപുരത്തും ഇൻഫാം കർഷക കൺവൻഷൻ നടക്കുമെന്ന് ജില്ലാ സെക്രട്ടറി ബേബി പന്തപ്പള്ളി അറിയിച്ചു.