- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാൽക്കണിയിലെ കൈവരിക്കിടയിലൂടെ താഴേക്ക് തെറിച്ചു വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം; മരിച്ചത് മുവാറ്റുപുഴ കോട്ടേപ്പറമ്പിൽ മുഹസിന്റെ മകൻ ഒരു വയസുള്ള മകൻ മുഹമ്മദ്

X
കുഞ്ഞു്,
കൊച്ചി: വീടിന്റെ ഒന്നാം നിലയുടെ ബാൽക്കണിയിൽ നിന്ന് വീണു പിഞ്ചു കുഞ്ഞ് മരിച്ചു. മുവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്‌കൂൾപ്പടി കോട്ടേപ്പറമ്പിൽ മുഹസിന്റെ മകൻ മുഹമ്മദ് (ഒരു വയസ്) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഒന്നാം നിലയിലുള്ള മുറിയിൽ ഉറങ്ങുകയായിരുന്ന കുഞ്ഞ് ഉണർന്ന ശേഷം ബാൽക്കണിയിൽ എത്തി മുറ്റത്തേക്ക് വീഴുകയായിരുന്നു.
ബാൽക്കണിയിലെ ഹാൻഡ് റെയിലിൽ ഒരു കമ്പി ഇളകിപ്പോയിരുന്നു. ഇതിലൂടെയാണ് കുഞ്ഞ് താഴെ വീണത് എന്നാണ് നി?ഗമനം. കുഞ്ഞിനെ ഉടൻ കോലഞ്ചേരി മെഡിക്കൽ കോളജിലും തുടർന്ന് ആസ്റ്റർ മെഡ്‌സിറ്റിയിലും എത്തിച്ചെങ്കിലും രാത്രി 11 മണിയോടെ മരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം കബറടക്കം നടത്തി. സഹോദരി സ്വാലിഹ.
Next Story

