- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണു പത്തു മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം; മരിച്ചതുകൊളച്ചേരി നാലാം പീടികയിലെ ഹുസൈൻ-ചെറിയകുഞ്ഞിക്കണ്ടി സുഹറാബി ദമ്പതികളുടെ മകൻ സ്വാബീഹ്
മയ്യിൽ: ബക്കറ്റ് വെള്ളത്തിൽ വീണ് പത്തു മാസം പ്രായമുള്ള കുഞ്ഞ് ദാരുണമായി മരിച്ചു. കൊളച്ചേരി നാലാംപീടികയിലെ ഹുസൈൻ-ചെറിയകുഞ്ഞിക്കണ്ടി സുഹറാബി ദമ്പതികളുടെ മകൻ സ്വാബീഹാണ് മരിച്ചത്. വീട്ടിനുള്ളിലെ നിലം വൃത്തിയാക്കാൻ കൊണ്ടുവന്ന വെള്ളം നിറച്ച ബക്കറ്റിൽ കുഞ്ഞ് അബദ്ധത്തിൽ വീഴുകയായിരുന്നു.
ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടം. വീട്ടുകാർ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങൾ: മുഹമ്മദ് (കമ്പിൽ മാപ്പിള എൽ.പി സ്‌കൂൾ), ഹനാൻ (പന്ന്യൻങ്കണ്ടി അൽബയാൻ ഇംഗ്ലീഷ് സ്‌കൂൾ).
Next Story