- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിദ്ദയിൽ പിഞ്ചു കുഞ്ഞിനെ ഭിത്തിയലടിച്ചു കൊന്ന് മലയാളിയായ പിതാവ് ആത്മഹത്യ ചെയ്തു; ദാരുണ സംഭവത്തിൽ മരിച്ചത് ഏഴുമാസം പ്രായമായ കുഞ്ഞ്; കുടുംബ വഴക്കിനെ തുടർന്ന് ശ്രീജിത്ത് കുഞ്ഞിനെ തലകീഴായി പിടിച്ച് മൂന്ന് തവണ ഭിത്തിയിലടിച്ചു; ഇരുവരുടെയും മരണം വിവരം അറിഞ്ഞ് ഭാര്യ ബോധരഹിതയായി ആശുപത്രിയിൽ
ജിദ്ദ (സൗദി അറേബ്യ):ജിദ്ദയിൽ പിഞ്ചുകുഞ്ഞിനെ ഭിത്തിയിലടിച്ചു കൊന്നു പിതാവ് ആത്മഹത്യ ചെയ്തു. മലയാളി യുവാവാണ് സ്വന്തം കുഞ്ഞിനെ ഭിത്തിയിലടിച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. നഴ്സായി ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനിയുടെ ഭർത്താവും ഏഴ് മാസം പ്രായമായ കുഞ്ഞുമാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്നായിരുന്നു പ്രവാസി സമൂഹത്തെ ഞെട്ടിച്ച ദാരുണ സംഭവം. ജിദ്ദ കിങ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനിയുടെ ഭർത്താവ് ശ്രീജിത്ത് ഇവരുടെ ഏഴ് മാസം പ്രായമുള്ള ആൺകുഞ്ഞ് എന്നിവരാണ് മരിച്ചത്. ഇവർ താമസിക്കുന്ന സുലൈമാനിയയിലെ ഫ്‌ളാറ്റിൽ വച്ചായിരുന്നു സംഭവം. ശ്രീജിത്തും ഭാര്യയും തമ്മിലുണ്ടായ കുടുംബ വഴക്കിനെ തുടർന്ന് ശ്രീജിത്ത് കുഞ്ഞിനെ തലകീഴായി പിടിച്ച് മൂന്ന് തവണ ഭിത്തിയിലടിക്കുകയായിരുന്നു. പരിക്കേറ്റ കുഞ്ഞിനെ ഭാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതേസമയം തന്നെ ശ്രീജിത്ത് ഫ്‌ളാറ്റിലെ ഫാനിൽ തൂങ്ങി മരിക്കുകയും ചെയ്തു. കുഞ്ഞിന്റെയും ഭർത്താവിന്റെയും മരണമറിഞ്ഞു ബോ
ജിദ്ദ (സൗദി അറേബ്യ):ജിദ്ദയിൽ പിഞ്ചുകുഞ്ഞിനെ ഭിത്തിയിലടിച്ചു കൊന്നു പിതാവ് ആത്മഹത്യ ചെയ്തു. മലയാളി യുവാവാണ് സ്വന്തം കുഞ്ഞിനെ ഭിത്തിയിലടിച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. നഴ്സായി ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനിയുടെ ഭർത്താവും ഏഴ് മാസം പ്രായമായ കുഞ്ഞുമാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്നായിരുന്നു പ്രവാസി സമൂഹത്തെ ഞെട്ടിച്ച ദാരുണ സംഭവം.
ജിദ്ദ കിങ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനിയുടെ ഭർത്താവ് ശ്രീജിത്ത് ഇവരുടെ ഏഴ് മാസം പ്രായമുള്ള ആൺകുഞ്ഞ് എന്നിവരാണ് മരിച്ചത്. ഇവർ താമസിക്കുന്ന സുലൈമാനിയയിലെ ഫ്‌ളാറ്റിൽ വച്ചായിരുന്നു സംഭവം.
ശ്രീജിത്തും ഭാര്യയും തമ്മിലുണ്ടായ കുടുംബ വഴക്കിനെ തുടർന്ന് ശ്രീജിത്ത് കുഞ്ഞിനെ തലകീഴായി പിടിച്ച് മൂന്ന് തവണ ഭിത്തിയിലടിക്കുകയായിരുന്നു. പരിക്കേറ്റ കുഞ്ഞിനെ ഭാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതേസമയം തന്നെ ശ്രീജിത്ത് ഫ്‌ളാറ്റിലെ ഫാനിൽ തൂങ്ങി മരിക്കുകയും ചെയ്തു. കുഞ്ഞിന്റെയും ഭർത്താവിന്റെയും മരണമറിഞ്ഞു ബോധരഹിതയായ ഭാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
മൂന്ന് മാസം മുമ്പാണ് ഭർത്താവ് ശ്രീജിത്തിനെയും കുഞ്ഞിനേയും ഭാര്യ വിസിറ്റിങ് വിസയിൽ സൗദിയിലെത്തിച്ചിരുന്നത്. ഇവർ തമ്മിലുള്ള വഴക്കിനെത്തുടർന്ന് ഞായറാഴ്ച നാട്ടിലേക്ക് പോവാനിരിക്കെയാണ് പ്രവാസി സമൂഹത്തെ ഞെട്ടിച്ച ദാരുണ സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.