കോട്ടയം: കാലാ­വസ്ഥാ വ്യതി­യാ­നവും വില­യി­ടി­വും­മൂലം റബർ കർഷ­കർ ടാപ്പിങ് പരി­പൂർണ്ണ­മായി നിർത്തി ഉല്പാ­ദനം നില­ച്ചി­രി­ക്കു­ന്ന­തു­കൊണ്ടും പ്രമുഖ റബ­റു­ല്പാ­ദക രാജ്യ­ങ്ങ­ളായ തായ്‌ല­ണ്ടി­ലെയും ഇന്തോ­നേ­ഷ്യ­യി­ലെയും സർക്കാ­രു­കൾ വിപ­ണി­വി­ല­യുടെ ഇര­ട്ടി­നൽകി കർഷ­ക­രി­ൽ നിന്ന് നേരിട്ട് റബർ സംഭ­രിച്ച് സ്റ്റോക്ക് ചെയ്യു­ന്ന­തു­മൂലം അന്താ­രാഷ്ട്ര മാർക്ക­റ്റിൽ വില­മെ­ച്ച­പ്പെ­ടു­വാൻ തുട­ങ്ങി­യ­തി­ലുള്ള പ്രതി­ഫ­ല­ന­വു­മാണ് റബർ വില­യിൽ കേര­ള ­വി­പ­ണി­യിലെ താൽക്കാ­ലിക ഉയർച്ച­യെന്നും കേന്ദ്ര­സർക്കാർ അട­വു­നയം തിരുത്തി കർഷ­കരെ രക്ഷി­ക്കു­വാൻ ആത്മാർത്ഥ­മായി തയ്യാ­റാക­ണ­മെന്നും ഇൻഫാം ദേശീയ സെക്ര­ട്ടറി ജന­റൽ ഷെവ­ലി­യർ അഡ്വ.­വി.­സി.­സെ­ബാ­സ്റ്റ്യൻ അഭ്യർത്ഥി­ച്ചു. 

വിപ­ണി­യിൽ റബർ വില­യു­യ­രു­മ്പോൾ കർഷ­കർക്ക് ഉല്പ­ന്ന­മി­ല്ലാത്ത അവ­സ്ഥ­യാ­ണ്. വൻ റബർ സ്റ്റോക്കുള്ള വൻകിട വ്യാപാ­രി­കൾക്കു­മാ­ത്രമേ ഇതു­മൂലം നേട്ട­മു­ണ്ടാ­കു­ക­യു­ള്ളൂ. റബർവില സ്ഥിര­മായി മെച്ച­പ്പെ­ട­ണ­­മെ­ങ്കിൽ അന്താ­രാഷ്ട്ര കരാ­റു­കളെ അതി­ജീ­വിച്ച് കേന്ദ്ര­സർക്കാ­രിന്റെ ശക്ത­മായ ഇട­പെ­ടൽ അനി­വാ­ര്യ­മാ­ണ്. സംസ്ഥാന സർക്കാ­രിന് രാജ്യാ­ന്തര ഇട­പെ­ട­ലു­കൾക്ക് പരി­മി­തി­ക­ളു­ണ്ട്. മുൻ കേന്ദ്ര­സർക്കാർ ഒപ്പിട്ട അന്താ­രാഷ്ട്ര കരാ­റു­പ്ര­കാരം പര­മാ­വധി ഇറ­ക്കു­മതി തീരുവ 25 ശ­ത­മാ­ന­മായി മോദി­സർക്കാർ ഉയർത്തി­യിട്ടും വിപ­ണി­യിൽ തളർച്ച­യാ­ണു­ണ്ടാ­യ­ത്. കേന്ദ്ര­സർക്കാർ പ്രഖ്യാ­പിച്ച മുംബൈ, ചെന്നൈ തുറ­മു­ഖ­ങ്ങ­ളി­ലൂ­ടെ­യുള്ള റബ­റിന്റെ ഇറ­ക്കു­മതി നിയ­ന്ത്ര­ണവും വില­ത്ത­കർച്ചയ്ക്ക് പരി­ഹാ­ര­മാ­യി­ട്ടി­ല്ല. വാജ്‌പേയ് സർക്കാ­രിന്റെ കാല­ത്തേ­തു­പോലെ വിശാ­ഖ­പ­ട്ട­ണം, കൽക്കട്ട എന്നീ തുറ­മു­ഖ­ങ്ങ­ളി­ലേയ്ക്ക് ഈ നിയ­ന്ത്രണം മാറ്റേ­ണ്ട­താ­ണ്. അഡ്വാൻസ് ഓത­റൈ­സേ­ഷൻ സ്കീമി­ലൂടെ ചുങ്ക­മി­ല്ലാ­തെ­യുള്ള ഇറ­ക്കു­മതി നിരോ­ധിച്ച് 2016 ജനു­വരി 22ന് കേന്ദ്ര­സർക്കാർ പുറ­പ്പെ­ടു­വിച്ച ഉത്ത­രവ് മാർച്ച് 31ന് അവ­സാ­നി­ച്ചു. ഈ ഉ­ത്ത­രവ് ഒരു വർഷ­ത്തേയ്ക്ക് അടിയ­ന്ത­ര­മായി നീട്ടണ­മെന്ന് വി.­സി.­സെ­ബാ­സ്റ്റ്യൻ ആവശ്യ­പ്പെ­ട്ടു. 

തായ്‌ലണ്ട് സർക്കാ­രിനെ മാതൃ­ക­യാക്കി ഇന്ത്യാ­ഗ­വൺമെന്റും കർഷ­ക­രിൽ നിന്ന് റബർ സംഭ­രി­ക്കുന്ന സംവി­ധാ­ന­മു­ണ്ടാ­ക­ണം. കേന്ദ്ര­സർക്കാർ കർഷ­കർക്ക് സഹാ­യ­ധ­നവും നൽക­ണം. ഈ അടി­യ­ന്തര നട­പടികളും റബർ പാക്കേ­ജു­മി­ല്ലാതെ ഇന്നു നേരി­ടുന്ന റബർ പ്രതി­സ­ന്ധിക്ക് താൽക്കാ­ലി­ക­മാ­യി­ട്ടു­പോലും പരി­ഹാ­ര­മു­ണ്ടാ­വു­ക­യി­ല്ലെന്ന് വി.­സി.­സെ­ബാ­സ്റ്റ്യൻ സൂചി­പ്പി­ച്ചു.