- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഷിക പ്രതിസന്ധി: ഇൻഫാം കേന്ദ്രസമിതി ഇന്ന് കാഞ്ഞിരപ്പള്ളിയിൽ
കൊച്ചി: കാർഷിക മേഖല അഭിമുഖീകരിക്കുന്ന വൻ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ഇൻഫാം കേന്ദ്രസമിതി ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്ററിൽ രക്ഷാധികാരി ബിഷപ് മാർ മാത്യു അറയ്ക്കലിന്റെ അധ്യക്ഷതയിൽ ചേരുന്നു. റബർ ഉൾപ്പെടെ വിവിധ കാർഷിക ഉൽപന്നങ്ങൾക്കുള്ള വിലയിടിവ്, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷകവിരുദ്ധ നിസംഗനിലപാട
കൊച്ചി: കാർഷിക മേഖല അഭിമുഖീകരിക്കുന്ന വൻ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ഇൻഫാം കേന്ദ്രസമിതി ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്ററിൽ രക്ഷാധികാരി ബിഷപ് മാർ മാത്യു അറയ്ക്കലിന്റെ അധ്യക്ഷതയിൽ ചേരുന്നു. റബർ ഉൾപ്പെടെ വിവിധ കാർഷിക ഉൽപന്നങ്ങൾക്കുള്ള വിലയിടിവ്, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷകവിരുദ്ധ നിസംഗനിലപാടുകൾ, മലയോരജനതയുടെ പട്ടയമുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ, ഇടുക്കി-കുട്ടനാട് പാക്കേജുകളുടെ നടത്തിപ്പിലുള്ള പരാജയവും പാളിച്ചകളും, തീരദേശ ജനങ്ങളുടെ അതിജീവനത്തിനായുള്ള പോരാട്ടം എന്നിവ ദേശീയ സമിതിയിൽ ചർച്ച ചെയ്യപ്പെടും. ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ, പ്രസിഡന്റ് പി സി സിറിയക്, ജനറൽ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാൽ, ദേശീയ ട്രസ്റ്റി ഡോ.എം സി ജോർജ്ജ്, ഷെവലിയർ അഡ്വ.വി സി സെബാസ്റ്റ്യൻ, കെ മൊയ്തീൻ ഹാജി, ജോയി തെങ്ങുംകുടിയിൽ എന്നിവർ വിഷയാവതരണം നടത്തും.
ഇൻഫാം കേന്ദ്രസമിതിയംഗങ്ങൾക്കു പുറമെ വിവിധ ജില്ലാ ഡയറക്ടർമാരും പ്രസിഡന്റുമാരും പ്രത്യേക ക്ഷണിതാക്കളും സമ്മേളനത്തിൽ പങ്കെടുക്കുമെന്നും ദേശീയ തലത്തിൽ സംഘടനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതുൾപ്പെടെയുള്ള കർമ്മപരിപാടികൾക്ക് രൂപം നൽകുമെന്നും ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കൽ അറിയിച്ചു.