കൊച്ചി: ഇൻഫാമിന്റെ ആഭിമുഖ്യത്തിലുള്ള കർഷകദിനാചരണം കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നാളെ (ജനുവരി 15) നടത്തപ്പെടും. ഇതിനു മുന്നോടിയായി കെസിബിസിയുടെ ആഹ്വാനത്തെത്തുടർന്ന് കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളിലെ ഇടവകകളിൽ നാലിന് പ്രത്യേക സർക്കുലർ വായിച്ചിരുന്നു.

സംസ്ഥാനതല കർഷകദിനാചരണ ചടങ്ങുകൾ നാളെ രാവിലെ 10ന് മൂവാറ്റുപുഴ, വാഴക്കുളം സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ ഇൻഫാം സ്ഥാപകൻ ഫാ. മാത്യു വടക്കേമുറിയുടെ അനുസ്മരണത്തോടെ തുടക്കമാകും. ബാങ്കിങ് മേഖലയും കർഷകരും എന്ന വിഷയത്തിന്മേലുള്ള സെമിനാർ റിസർവ് ബാങ്ക് ജനറൽ മാനേജർ സിവി ജോർജ്ജ് ഉദ്ഘാടനം ചെയ്യും. ഇൻഫാം ദേശീയ പ്രസിഡന്റ് പിസി സിറിയക് അദ്ധ്യക്ഷത വഹിക്കും. ഇൻഫാം ദേശീയ ട്രസ്റ്റി ഡോ. എംസി ജോർജ്ജ്, കേരളത്തിലെ വിവിധ പ്രമുഖ ബാങ്കുകളുടെ പ്രതിനിധികളായ വി ആനന്ദ്, സേവ്യർ ജെയിംസ്, അനീഷ് ജോർജ്ജ്, കെവി ജോർജ്ജ്, ഡോമിനിക് ജോൺ, രശ്മി തങ്കം എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതാണ്.

ഉച്ച കഴിഞ്ഞ് രണ്ടിന് മേഖല രക്ഷാധികാരി ഫാ. പോൾ നെടുംപുറത്ത് ഇൻഫാം സെൻട്രൽ റീജിയണൽ ഓഫീസ് ആശീർവദിക്കുന്നതും അഡ്വ. ജോയിസ് ജോർജ്ജ് എംപി ഉദ്ഘാടനം ചെയ്യുന്നതുമാണ്. തുടർന്ന് റീജിയണൽ പ്രസിഡന്റ് ജോസ് എടപ്പാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ ഇൻഫാമിന്റെ കാർഷിക ഇടപെടലുകളും സംഘടനാ പ്രമേയവും ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ അവതരിപ്പിക്കും. പിസി തോമസ് എക്‌സ് എംപി, ഫ്രാൻസിസ് ജോർജ്ജ് എക്‌സ് എംപി, പിസി ജോസഫ് എക്‌സ് എംഎൽഎ, നാഷണൽ സെക്രട്ടറി ഫാ.ജോർജ്ജ് പൊട്ടയ്ക്കൽ, ഇൻഫാം പാല രൂപതാ ഡയറക്ടർ ഫാ. ജോസ് തറപ്പേൽ, ഹൈറേഞ്ച് സംരക്ഷണ സമിതി ചെയർമാൻ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, ഫാ. ജോൺ തോട്ടത്തിമാലിൽ, ദേശീയ വൈസ്‌ചെയർമാൻ മൊയ്തീൻ ഹാജി, ട്രഷറർ ജോയി തെങ്ങുംകുടി, കോതമംഗലം ആർപിഎസ് റീജിയണൽ പ്രസിഡന്റ് പിവി ഏലിയാസ്, വിവിധ ജില്ലാ പ്രസിഡന്റുമാരായ അഡ്വ. പിഎസ് മൈക്കിൾ, കെഎസ് മാത്യു, ജോയി പള്ളിവാതുക്കൽ, മേഖലാ പ്രസിഡന്റുമാരായ എംടി ഫ്രാൻസിസ്, റോയി വള്ളമറ്റം, കെവി വർക്കി, ഫാർമേഴ്‌സ് ക്ലബ്ബ് പ്രസിഡന്റുമാരായ ജോണി നെല്ലിക്കുന്നേൽ, തോമസ് പാലക്കോട്ടിൽ, മാത്യു ആശാരിക്കുടിയിൽ, ജോസ് കൂട്ടുങ്കൽ, ചെറിയാൻ കുന്നപ്പള്ളി, സിപിഎസ് പ്രസിഡന്റുമാരായ സണ്ണി കുറുന്താനം, വിസി ജോസഫ്, കെസി ജോസഫ്, ജെയിംസ് പള്ളിക്കമാലിൽ, ബേബി ആണ്ടൂർ, റീജിയണൽ സെക്രട്ടറി ഒഎം ജോർജ്ജ് എന്നിവർ പ്രസംഗിക്കും.