- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷക പ്രശ്നങ്ങളിൽ മുഖംതിരിഞ്ഞു നിന്നാൽ ശക്തമായി പ്രതികരിക്കും: മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
കോഴിക്കോട്: കാർഷികമേഖല പ്രശ്‌നസങ്കീർണ്ണമായിരിക്കുമ്പോൾ ശക്തമായ ഇടപെടലുകൾക്ക് തയ്യാറാകാതെ ഉത്തരവാദിത്വപ്പെട്ടവർ മുഖംതിരിഞ്ഞു നിന്നാൽ ഇൻഫാം ശക്തമായി പ്രതികരിക്കുമെന്നും കൂട്ടായതും ക്രിയാത്മകവുമായ പ്രവർത്തനങ്ങൾക്ക് കർഷകർ മുന്നോട്ടുവരണമെന്നും താമരശ്ശേരി രൂപതാ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ സൂചിപ്പിച്ചു. ഇൻഫാം കോഴിക്കോട
കോഴിക്കോട്: കാർഷികമേഖല പ്രശ്‌നസങ്കീർണ്ണമായിരിക്കുമ്പോൾ ശക്തമായ ഇടപെടലുകൾക്ക് തയ്യാറാകാതെ ഉത്തരവാദിത്വപ്പെട്ടവർ മുഖംതിരിഞ്ഞു നിന്നാൽ ഇൻഫാം ശക്തമായി പ്രതികരിക്കുമെന്നും കൂട്ടായതും ക്രിയാത്മകവുമായ പ്രവർത്തനങ്ങൾക്ക് കർഷകർ മുന്നോട്ടുവരണമെന്നും താമരശ്ശേരി രൂപതാ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ സൂചിപ്പിച്ചു.
ഇൻഫാം കോഴിക്കോട്, മലപ്പുറം ജില്ലാ സംയുക്ത നേതൃസമ്മേളനം സ്റ്റാർട്ട് ഇൻസ്റ്റിറ്റിയൂട്ടിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാർ ഇഞ്ചനാനിയിൽ. പുത്തൻ വിപണനമേഖലകളും കർഷക ശക്തീകരണ പ്രവർത്തനങ്ങളും ഇൻഫാമിനുണ്ടാകണം. മലബാർ മേഖലയിൽ ഇൻഫാമിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ബിഷപ്പ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ജെയിംസ് കോട്ടൂർ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാൽ, ഷെവലിയർ വിസി സെബാസ്റ്റ്യൻ, മുൻ എംഎൽഎ പിസി ജോസഫ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ബേബി പെരുമാലിൽ, ഓഡി തോമസ്, സണ്ണി കൊടുകാപ്പള്ളി, സിസി തോമസ്, ജോസ് നെല്ലിക്കൽ, ജോസഫ് കാര്യങ്കൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാതല പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കി.