- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംയുക്ത കർഷക മുന്നേറ്റം: കേരളത്തിലെ പ്രമുഖ കർഷകപ്രസ്ഥാനങ്ങൾ ഇന്ന് ഇടുക്കിയിൽ ഒത്തുചേരും
തൊടുപുഴ: കാർഷികരംഗത്തെ വൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ വിവിധ കർഷകപ്രസ്ഥാനങ്ങൾ ഇന്ന് ഇടുക്കിയിൽ ഒത്തുചേരും. തീരദേശ ഇടനാട് മലയോര മേഖലകളിൽ പ്രവർത്തിക്കുന്ന ജനകീയ കർഷക സാമൂഹ്യ പ്രസ്ഥാനങ്ങളുടെ സംസ്ഥാനതല നേതൃസമ്മേളനം കരിമ്പനിലുള്ള ഇടുക്കി രൂപതാ ആസ്ഥാനത്ത് രാവിലെ 11 ന് ആരംഭിക്കും. ഹൈറേഞ്ച് സംരക്ഷണസമിതി രക്ഷാധികാരസമിതി
തൊടുപുഴ: കാർഷികരംഗത്തെ വൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ വിവിധ കർഷകപ്രസ്ഥാനങ്ങൾ ഇന്ന് ഇടുക്കിയിൽ ഒത്തുചേരും. തീരദേശ ഇടനാട് മലയോര മേഖലകളിൽ പ്രവർത്തിക്കുന്ന ജനകീയ കർഷക സാമൂഹ്യ പ്രസ്ഥാനങ്ങളുടെ സംസ്ഥാനതല നേതൃസമ്മേളനം കരിമ്പനിലുള്ള ഇടുക്കി രൂപതാ ആസ്ഥാനത്ത് രാവിലെ 11 ന് ആരംഭിക്കും. ഹൈറേഞ്ച് സംരക്ഷണസമിതി രക്ഷാധികാരസമിതിയംഗം സി.കെ.മോഹനൻ അദ്ധ്യക്ഷത വഹിക്കുന്നതും ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ് മാർ മാത്യു അറയ്ക്കൽ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതുമാണ്.
ഷെവലിയർ വി സി.സെബാസ്റ്റ്യൻ വിഷയാവതരണം നടത്തും. വിവിധ കാർഷിക ജനകീയ പ്രശ്‌നങ്ങളെക്കുറിച്ച് ഹൈറേഞ്ച് സംരക്ഷണസമിതി ജനറൽ കൺവീനർ ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, സെന്റർ ഫോർ ഫാർമേഴ്‌സ് ഗൈഡൻസ് ആൻഡ് റിസർച്ച് ചെയർമാനും മുൻ എംഎൽഎയുമായ പി.സി.ജോസഫ്, ദേശീയ കർഷകസമാജം (പാലക്കാട്) ജനറൽ സെക്രട്ടറി മുതലാംതോട് മണി, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ (തിരുവനന്തപുരം) ജനറൽ സെക്രട്ടറി ടി.പീറ്റർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷൻ മാനേജിങ് ട്രസ്റ്റി ഡിജോ കാപ്പൻ മോഡറേറ്ററായിരിക്കും.
ഇന്ത്യൻ ഫാർമേഴ്‌സ് മൂവ്‌മെന്റ് (ഇൻഫാം), ഹൈറേഞ്ച് സംരക്ഷണ സമിതി (ഇടുക്കി), പശ്ചിമഘട്ട ജനസംരക്ഷണ സമിതി (കോഴിക്കോട്), കുട്ടനാട് വികസനസമിതി (ആലപ്പുഴ), കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ (തിരുവനന്തപുരം), ദേശീയ കർഷക സമാജം (പാലക്കാട്), സനാതനം കർഷകസമിതി (കൊല്ലം), കർഷകവേദി (കോട്ടയം), വെസ്റ്റേൺ ഘട്ട് പീപ്പിൾസ് പ്രൊട്ടക്ഷൻ കൗൺസിൽ (മലപ്പുറം), പരിയാരം കർഷകസമിതി (തൃശൂർ), ദേശീയ കർഷക സമിതി, തീരദേശ പ്രസ്ഥാനമായ ''കടൽ'' (ആലപ്പുഴ), കാഞ്ഞിരപ്പുഴ മലയോര സംരക്ഷണസമിതി (പാലക്കാട്), കേരകർഷകസംഘം (എറണാകുളം), സംസ്ഥാന ഇഎഫ്എൽ പീഡിത കൂട്ടായ്മ, റബർ കർഷക സംരക്ഷണ സമിതി, അഗ്രികൾച്ചറൽ ഫോറം, സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷൻ. സെന്റർ ഫോർ ഫാർമേഴ്‌സ് ഗൈഡൻസ് ആൻഡ് റിസർച്ച് എന്നീ പ്രസ്ഥാനങ്ങളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
കട്ടപ്പന ഇമാം മൗലവി മുഹമ്മദ് റഫീക്ക് അൽ കൗസാരി, പി.സി.സിറിയക്, ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ, സി.കെ.മോഹനൻ, ഫാ.തോമസ് പീലിയാനിക്കൽ, ആർ മണിക്കുട്ടൻ, ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, വി.വി.അഗസ്റ്റിൻ, ഫാ.ജോസഫ് ഒറ്റപ്ലാക്കൽ, പി.സി.ജോസഫ് എക്‌സ് എംഎൽഎ, ഡിജോ കാപ്പൻ, മുതലാംതോട് മണി, ഫാ.ആന്റണി കൊഴുവനാൽ, ടി.പീറ്റർ, എം.കെ. പ്രഭാകരൻ മാസ്റ്റർ, ജോസ് മാത്യു ആനിത്തോട്ടത്തിൽ, ജോസ് വെട്ടം, ജിനറ്റ് മാത്യു, പി.എം.സണ്ണി, ഫ്രാൻസീസ് പെരുമന, ജോയി ജോസഫ്, കെ.മൊയ്തീൻ ഹാജി, ഡോ.എം.സി.ജോർജ്ജ്, ബേബി പെരുമാലിൽ, ജോസ് എടപ്പാട്ട്, അഡ്വ.പി.എം.മൈക്കിൾ, മാനുവൽ തോമസ് എന്നിവർ വിവിധ കർഷക സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിക്കും. ഇടുക്കി രൂപതാ ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ സമാപന സന്ദേശം നൽകും. സംസ്ഥാന തലത്തിൽ വിവിധ കർഷക പ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ജനകീയ പ്രക്ഷോഭമുന്നേറ്റങ്ങൾക്ക് സമ്മേളനം രൂപം നൽകുന്നതാണ്.