- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഫാം ദേശീയ സമിതിയും ഡയറക്ടേഴ്സ് കോൺഫറൻസും 14 ന് കൊച്ചിയിൽ
കൊച്ചി: ഇൻഫാം ദേശീയ സമിതിയും വിവിധ റീജിയണുകളിൽ നിന്നുള്ള ഡയറക്‌ടേഴ്‌സിന്റെ കോൺഫറൻസും കൊച്ചി പാലാരിവട്ടം പിഒസിയിൽ സെപ്റ്റംർ 14 ന് രാവിലെ 10.30ന് ആരംഭിക്കും. ഇൻഫാം ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കലിന്റെ അധ്യക്ഷതയിൽ ദേശീയ രക്ഷാധികാരി ബിഷപ്പ് മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ
കൊച്ചി: ഇൻഫാം ദേശീയ സമിതിയും വിവിധ റീജിയണുകളിൽ നിന്നുള്ള ഡയറക്‌ടേഴ്‌സിന്റെ കോൺഫറൻസും കൊച്ചി പാലാരിവട്ടം പിഒസിയിൽ സെപ്റ്റംർ 14 ന് രാവിലെ 10.30ന് ആരംഭിക്കും. ഇൻഫാം ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കലിന്റെ അധ്യക്ഷതയിൽ ദേശീയ രക്ഷാധികാരി ബിഷപ്പ് മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ വിഷയാവതരണം നടത്തും.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. വർഗീസ് വള്ളിക്കാട്ട്, ഇൻഫാം ദേശീയ പ്രസിഡന്റ് പിസി സിറിയക്, വൈസ്പ്രസിഡന്റ് കെ മൈതീൻ ഹാജി, ജനറൽ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാൽ, മാനേജിങ് ട്രസ്റ്റി ഡോ. എംസി ജോർജ്ജ്, ട്രഷറർ ജോയി തെങ്ങുംകുടി തുടങ്ങിയവർ സംസാരിക്കും. തീരേദശ ഇടനാട് മലയോര മേഖലകളിലെ ജനങ്ങൾ നേരിടുന്ന കാർഷിക സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള പ്രന്ധങ്ങളും ചർച്ചകളും പ്രവർത്തനപദ്ധതി രൂപീകരണവും സമ്മേളനത്തിലുണ്ടാകും. കേരളത്തിലെ 31 റീജിയണുകളിൽ നിന്നുള്ള ഇൻഫാം ഡയറക്ടർമാരും സമ്മേളനത്തിൽ പങ്കെടുക്കും.