കൊച്ചി: ഇൻഫാം ദേശീയസമിതി ഏപ്രിൽ 16 ന് കൊച്ചി പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ ചേരുന്നു. രാവിലെ 10.30 ന് ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ്പ് മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്യും. ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ അദ്ധ്യക്ഷത വഹിക്കും. വിവിധ കാർഷിക ജനകീയ വിഷയങ്ങളെക്കുറിച്ച് പിസി സിറിയക്, ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ, ഡോ. എംസി ജോർജ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

തമിഴ്‌നാട്, കർണ്ണാടക, ആന്ധ്ര, മാഹാരാഷ്ട്ര, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ കർഷക പ്രസ്ഥാനങ്ങളുമായി ഇൻഫാം സഹകരിച്ചു പ്രവർത്തിക്കുന്നതിന്റെയും കേരളത്തിലെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെയും കർമ്മപരിപാടികൾക്ക് സമ്മേളനം രൂപം നൽകും.  ഇൻഫാം ദേശീയ ഉപദേശകസമിതിയും രുപീകരിക്കുന്നതാണ്.  കർഷക ജനകീയ പ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ 'ദ പീപ്പിൾ' ന് ഇൻഫാം ദേശീയ സമിതി ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിക്കും.

കെ മൈതീൻ ഹാജി, ജോയി തെങ്ങുംകുടിയിൽ, ഫാ. ജോസ് മോനിപ്പള്ളി, ഫാ. ജോർജ്ജ് പൊട്ടയ്ക്കൽ, ഫാ. ജോസ് തറപ്പേൽ, ബേബി പെരുമാലിൽ, ജോസ് എടപ്പാട്ട്, ടോമി ഇളംതോട്ടം, കെഎസ് മാത്യു മാമ്പറമ്പിൽ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും. മലയോര, ഇടനാട്, തീരദേശ മേഖലകളിലെ കർഷക ജനകീയ പ്രശ്‌നങ്ങളെക്കുറിച്ച് സമ്മേളനം വിലയിരുത്തുന്നതും കാർഷികോൽപ്പന്നങ്ങളുടെ വിലത്തകർച്ചയിൽ ഇടപെടലുകൾ നടത്താത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് തുടർ പ്രക്ഷോഭപരിപാടികൾക്ക് സമ്മേളനം രൂപം നൽകുന്നതുമാണെന്ന് ജനറൽ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാൽ അറിയിച്ചു.