- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പശ്ചിമഘട്ടത്തിലെ വിദേശ ശക്തികളുടെ ഇടപെടലുകൾ നിയന്ത്രിക്കണം: ഇൻഫാം
കോട്ടയം: രാജ്യത്തിന്റെ പശ്ചിമഘട്ട മേഖലകളിൽ വിദേശ സാമ്പത്തിക ഏജൻസികളുടെയും വിദേശ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെയും അനധികൃത ഇടപെടലുകൾ ശക്തമാണെന്നും അന്തർദേശീയ ബന്ധമുള്ള ഇന്ത്യയിലെ ചില പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മറവിൽ ചില കേന്ദ്രങ്ങൾ നടത്തുന്ന ആസൂത്രിത നീക്കങ്ങൾ വരും നാളുകളിൽ പശ്ചിമഘട്ട മേഖലയിലെ ജനജീവിതത്തിന് വീണ്ടും വൻ വെല്ലുവിള
കോട്ടയം: രാജ്യത്തിന്റെ പശ്ചിമഘട്ട മേഖലകളിൽ വിദേശ സാമ്പത്തിക ഏജൻസികളുടെയും വിദേശ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെയും അനധികൃത ഇടപെടലുകൾ ശക്തമാണെന്നും അന്തർദേശീയ ബന്ധമുള്ള ഇന്ത്യയിലെ ചില പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മറവിൽ ചില കേന്ദ്രങ്ങൾ നടത്തുന്ന ആസൂത്രിത നീക്കങ്ങൾ വരും നാളുകളിൽ പശ്ചിമഘട്ട മേഖലയിലെ ജനജീവിതത്തിന് വീണ്ടും വൻ വെല്ലുവിളികൾ ഉയർത്തുമെന്നും ഇൻഫാം (ഇന്ത്യൻ ഫാർമേഴ്‌സ് മൂവ്‌മെന്റ്) ദേശീയ സമിതി.
പരിസ്ഥിതി സംരക്ഷണത്തിന്റെ മറവിൽ വിദേശ ഏജൻസികളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ കാർബൺ ഫണ്ടുകൾ സ്വീകരിക്കുന്ന ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുവാൻ കേന്ദ്രസർക്കാർ തയ്യാറാകണം. ഇതിനോടകം ചില പരിസ്ഥിതി സംഘടനകളുടെ മേൽ കേന്ദ്രസർക്കാർ എടുത്ത നിയന്ത്രിത നടപടികൾ സ്വാഗതാർഹമാണ്. ഇന്ത്യയിലെ എല്ലാ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെയും വിദേശ ഇടപാടുകളും സാമ്പത്തിക സ്രോതസ്സുകളും അന്വേഷണ വിധേയമാക്കണമെന്ന് ഇൻഫാം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ പശ്ചിമഘട്ട മേഖലയിൽ കൃഷിഭൂമിക്കുണ്ടായിരിക്കുന്ന മൂല്യ ഇടിവും കാർഷിക മേഖലയിലെ വൻസാമ്പത്തിക തകർച്ചയും പ്രദേശവാസികൾക്ക് വലിയ ജീവിത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതിലോലമായി പ്രഖ്യാപിച്ച വിവിധ വില്ലേജുകളുടെ യഥാർത്ഥ സ്ഥിതി ഇപ്പോഴും അവ്യക്തമായി തുടരുന്നു. കേന്ദ്രസർക്കാരിന്റെ ഈ നടപടിമൂലം ഈ പ്രദേശങ്ങളിൽ ഭൂമി കൈമാറ്റം പോലും തടസ്സപ്പെട്ടിരിക്കുകയാണ്. വിവിധ വിദേശ ഏജൻസികളുടെ സഹായത്തോടെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ വനവൽക്കരണ പദ്ധതികൾ സജീവമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് ഉത്കണ്ഠയുളവാക്കുന്നു. ജീവിത പ്രതിസന്ധിയിലായിരിക്കുന്ന പശ്ചിമഘട്ട ജനതയ്ക്കായി പശ്ചിമഘട്ട ജനക്ഷേമ പാക്കേജ് പ്രഖ്യാപിക്കുവാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും ഇൻഫാം ദേശീയ സമിതി അഭ്യർത്ഥിച്ചു.
ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാൽ, ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ, ദേശീയ ട്രസ്റ്റി ഡോ. എംസി ജോർജ്ജ്, അഡ്വ. പിഎസ് മൈക്കിൾ, കെ. മൈയ്തീൻ ഹാജി, ജോയി തെങ്ങുംകുടിയിൽ, ഫാ. ജോസ് മോനിപ്പള്ളി, ഫാ. ജോർജ്ജ് പൊട്ടയ്ക്കൽ, ഫാ. ജോസ് തറപ്പേൽ, ബേബി പെരുമാലിൽ, ജോസ് എടപ്പാട്ട്, ടോമി ഇളംതോട്ടം, കെഎസ് മാത്യു മാമ്പറമ്പിൽ എന്നിവർ സംസാരിച്ചു.