- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യാന്തര കരാറുകളും കാർഷികമേഖലയും; ഇൻഫാം സെമിനാർ വിവിധ കേന്ദ്രങ്ങളിൽ
കൊച്ചി: ഇൻഫാമിന്റെ ആഭിമുഖ്യത്തിൽ രാജ്യാന്തര കരാറുകളും കാർഷികമേഖലയും എന്ന വിഷയത്തിൽ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കുന്നു. ഗാട്ട്, ആസിയാൻ, സാർക്ക് ഉമ്പടികൾക്കുശേഷം ഇന്ത്യ ഏർപ്പെട്ടിരിക്കുന്നതും ഏർപ്പെടാനൊരുങ്ങുന്നതുമായ ബ്രിക്‌സ്, ബിംസ്‌ടെക്, ട്രേഡ് പോളിസി ഫോറം, റീജിയണൽ കോംപ്രിഹെൻസീവ് എക്കണോമിക് പാർട്ട്ണർഷിപ്പ് (ആർ.സി.ഇ.പി.), ട്രാൻസ് പസഫിക് പാർട്ട്ണർഷിപ്പ് (ടി.പി.പി.), ഇതര രാജ്യാന്തര ഉഭയകക്ഷി കരാറുകൾ എന്നിവ ഇന്ത്യയുടെ കാർഷികമേഖലയെ എങ്ങനെ സ്വാധീനിക്കുമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ വിവിധ സമ്മേളനങ്ങളിൽ മുഖ്യപ്രഭാഷണം നടത്തും. 14ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഭരണങ്ങാനം ഇൻഫാം വിജ്ഞാനവ്യാപനകേന്ദ്ര ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന സെമിനാർ ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പള്ളി ഉദ്ഘാടനം ചെയ്യും. ജെയിംസ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കും. റീജിയണൽ ഡയറക്ടർ ഫാ.ജോസ് തറപ്പേൽ, സംസ്ഥാന കൺവീനർ ജോസ് എടപ്പാട്ട്, ജില്ലാ പ്രസിഡന്റ് മാത്യു മാമ്പറമ്പിൽ, ഡി
കൊച്ചി: ഇൻഫാമിന്റെ ആഭിമുഖ്യത്തിൽ രാജ്യാന്തര കരാറുകളും കാർഷികമേഖലയും എന്ന വിഷയത്തിൽ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കുന്നു.
ഗാട്ട്, ആസിയാൻ, സാർക്ക് ഉമ്പടികൾക്കുശേഷം ഇന്ത്യ ഏർപ്പെട്ടിരിക്കുന്നതും ഏർപ്പെടാനൊരുങ്ങുന്നതുമായ ബ്രിക്‌സ്, ബിംസ്‌ടെക്, ട്രേഡ് പോളിസി ഫോറം, റീജിയണൽ കോംപ്രിഹെൻസീവ് എക്കണോമിക് പാർട്ട്ണർഷിപ്പ് (ആർ.സി.ഇ.പി.), ട്രാൻസ് പസഫിക് പാർട്ട്ണർഷിപ്പ് (ടി.പി.പി.), ഇതര രാജ്യാന്തര ഉഭയകക്ഷി കരാറുകൾ എന്നിവ ഇന്ത്യയുടെ കാർഷികമേഖലയെ എങ്ങനെ സ്വാധീനിക്കുമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ വിവിധ സമ്മേളനങ്ങളിൽ മുഖ്യപ്രഭാഷണം നടത്തും.
14ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഭരണങ്ങാനം ഇൻഫാം വിജ്ഞാനവ്യാപനകേന്ദ്ര ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന സെമിനാർ ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പള്ളി ഉദ്ഘാടനം ചെയ്യും. ജെയിംസ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കും. റീജിയണൽ ഡയറക്ടർ ഫാ.ജോസ് തറപ്പേൽ, സംസ്ഥാന കൺവീനർ ജോസ് എടപ്പാട്ട്, ജില്ലാ പ്രസിഡന്റ് മാത്യു മാമ്പറമ്പിൽ, ഡിജോ കാപ്പൻ തുടങ്ങിയവർ സംസാരിക്കും. തൊടുപുഴ, മൂവാറ്റുപുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നവംബർ, ഡിസംബർ മാസങ്ങളിൽ തുടർ സെമിനാറുകൾ ക്രമീകരിച്ചിട്ടുണ്ട്.
രാജ്യാന്തര കരാറുകളുടെ പശ്ചാത്തലത്തിൽ കാർഷികമേഖലയുടെ ഭാവിയെക്കുറിച്ച് കർഷകരെ ബോധവൽക്കരിക്കുകയും ആഗോളവിപണിക്കനുസരിച്ച് കൃഷിരീതിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പങ്കുവെയ്ക്കുകയുമാണ് സെമിനാറുകൾ ലക്ഷ്യമിടുന്നതെന്ന് ഇൻഫാം ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കലും ജനറൽ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാലും പറഞ്ഞു.