- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിസ്ഥിതിലോലം-പുതിയ കരടുവിജ്ഞാപനം പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണം: ഇൻഫാം
കോട്ടയം: കസ്തൂരിരംഗൻ റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്ന കേരളത്തിലെ 123 വില്ലേജുകളും പരിപൂർണ്ണമായി പരിസ്ഥിതിലോല പ്രദേശങ്ങളാകുമെന്ന് ഉറപ്പാക്കുന്ന 04-09-2015 ൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന പുതിയ കരടു വിജ്ഞാപനം പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ സൂചിപ്പിച്ചു.ഇഎസ്എ
കോട്ടയം: കസ്തൂരിരംഗൻ റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്ന കേരളത്തിലെ 123 വില്ലേജുകളും പരിപൂർണ്ണമായി പരിസ്ഥിതിലോല പ്രദേശങ്ങളാകുമെന്ന് ഉറപ്പാക്കുന്ന 04-09-2015 ൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന പുതിയ കരടു വിജ്ഞാപനം പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ സൂചിപ്പിച്ചു.
ഇഎസ്എയിൽ നിന്ന് ആരെയും കുടിയിറക്കുകയോ മാറ്റിപ്പാർപ്പിക്കുകയോ ഇല്ലെന്നും, വീടുകൾ അറ്റകുറ്റപ്പണികൾ നടത്തുന്നതിനോ മോടിപിടിപ്പിക്കുന്നതിനോ വലുപ്പം കൂട്ടുന്നതിനോ തടസ്സമുണ്ടാവില്ലെന്നുമുള്ള പുതിയ കരടു വിജ്ഞാപനത്തിലെ 3-ാം വകുപ്പ് ഡി ഉപവകുപ്പിലെ സൂചനകൾ ജനവാസകേന്ദ്രങ്ങൾ പരിസ്ഥിതിലോല പ്രദേശങ്ങളാകുമെന്ന് ഉറപ്പാക്കിയിരിക്കുന്നു. വീടുകൾ പുതുക്കാമെന്ന് പറയുമ്പോൾ പുതിയ വീടുകൾ നിർമ്മിക്കാനാവില്ലെന്ന് വ്യക്തമാണ്. വസ്തുവിൽക്കാമെന്നു പറയുമ്പോൾ പരിസ്ഥിതിലോല പ്രദേശത്ത് പണംമുടക്കി വസ്തു വാങ്ങുവാൻ ആരെങ്കിലും തയ്യാറാകുമോ? ഇഎസ്എ പ്രദേശത്ത് നിലവിലുള്ള ആശുപത്രികൾ തുടരാമെന്നു സൂചിപ്പിച്ചിരിക്കുമ്പോൾ ജനവാസ കേന്ദ്രങ്ങൾ പരിസ്ഥിതിലോല പ്രദേശമാകുമെന്നതിന് മറ്റൊരു തെളിവിന്റെ ആവശ്യമില്ലെന്നും വിസി സെബാസ്റ്റ്യൻ പറഞ്ഞു.
അസാധുവായിപ്പോയ കരടു വിജ്ഞാപനത്തിൽ 2014 മാർച്ച് മാസത്തിൽ കേരള സർക്കാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ പരിസ്ഥിതിലോല പ്രദേശത്തിന്റെ വിസ്തൃതി 9993.7 സ്‌ക്വയർ കിലോമീറ്റർ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ കരടു വിജ്ഞാപനത്തിലും ഇതുതന്നെ ആവർത്തിക്കുമ്പോൾ കോട്ടയം ജില്ലയിലെ നാലു വില്ലേജുകൾ പരിപൂർണ്ണമായി ഒഴിവാക്കപ്പെട്ടിരിക്കുന്നുവെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണ്. കഴിഞ്ഞ ഒന്നരവർഷക്കാലമായി കേരളത്തിലെ ഭരണ ഉദ്യോഗസ്ഥനേതൃത്വങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ജനങ്ങളോട് പ്രഖ്യാപിക്കുന്നതൊന്ന്, കേന്ദ്രസർക്കാരിൽ സമർപ്പിക്കുന്നത് മറ്റൊന്ന്. പൊതുസമൂഹത്തെ വിഢികളാക്കുന്ന ഈ അടവുനയം ജനങ്ങൾ തിരിച്ചറിയുന്നു. കേന്ദ്രസർക്കാർ വർഷങ്ങൾക്കുമുമ്പ് ഇഎസ്എയായി പ്രഖ്യാപിച്ച മഹാരാഷ്ട്രയിലെ മഹാബലേശ്വർ, പഞ്ചഗണി എന്നിവിടങ്ങളിലെ ജനങ്ങൾ കുടിയിറങ്ങി ശൂന്യമായ ഗ്രാമങ്ങൾ സന്ദർശിക്കുവാനും അവിടുന്ന് കുടിയിറങ്ങേണ്ടിവന്ന ജനങ്ങളുടെ ദയനീയസ്ഥിതി നേരിട്ടു മനസിലാക്കുവാനും കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളും ഉദ്യോഗസ്ഥരും തയ്യാറാകണമെന്നും ഇൻഫാം അതിനവസരമൊരുക്കിത്തരാമെന്നും വിസി സെബാസ്റ്റ്യൻ പറഞ്ഞു.