- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൻപത് ദിവസംകൊണ്ട് കേന്ദ്രസർക്കാർ കാർഷികമേഖലയുടെ നടുവൊടിച്ചു : വി സി.സെബാസ്റ്റ്യൻ
കൊച്ചി: മുന്നൊരുക്കമില്ലാത്ത നോട്ടുനിരോധനവും ബദൽ സംവിധാനമേർപ്പെടുത്തുന്നതിൽ കേന്ദ്രസർക്കാരിനുണ്ടായ വൻ പരാജയവും കാർഷിക ഗ്രാമീണ മേഖലയുടെ നടുവൊടിച്ചിരിക്കുന്നുവെന്നും 50 ദിവസത്തിനുള്ളിൽ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്നു പ്രഖ്യാപിച്ചവരുടെ വാഗ്ദാനങ്ങൾ പാഴ്‌വാക്കുകളായി വിശ്വാസ്യത നഷ്ടപ്പെടുക മാത്രമല്ല ദിവസങ്ങൾ കഴിയുന്തോറും കർഷകരുൾപ്പെടെ സാധാരണ ജനതയുടെ ജീവിതം കൂടുതൽ സങ്കീർണ്ണമാകുന്നുവെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടി. ഇതിനോടകം പ്രധാനമന്ത്രി മാറിമാറി നടത്തിയ പ്രഖ്യാപനങ്ങളും റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങളും മുഖവിലയ്‌ക്കെടുത്ത ജനങ്ങൾ ഒന്നടങ്കം വിഢികളാക്കപ്പെട്ടിരിക്കുന്നു. 130 കോടിയിലേറെയുള്ള രാജ്യത്തെ ജനങ്ങൾ 85 ശതമാനവും കാർഷികമേഖലയെ ആശ്രയിക്കുന്നവരാണ്. നൂറോളം കർഷകരുടെ ആത്മഹത്യകൾ രാജ്യത്തുടനീളം ആവർത്തിക്കപ്പെട്ടിരിക്കുമ്പോൾ കർഷകർക്കേറ്റിരിക്കുന്ന ആഘാതത്തിന്റെ കൂടുതൽ ദുരന്തഫലങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. പണം ലഭ്യമാകാത്തതുകൊണ്ട് ഉല്പന്നങ്ങൾ വിറ്റഴിക്ക
കൊച്ചി: മുന്നൊരുക്കമില്ലാത്ത നോട്ടുനിരോധനവും ബദൽ സംവിധാനമേർപ്പെടുത്തുന്നതിൽ കേന്ദ്രസർക്കാരിനുണ്ടായ വൻ പരാജയവും കാർഷിക ഗ്രാമീണ മേഖലയുടെ നടുവൊടിച്ചിരിക്കുന്നുവെന്നും 50 ദിവസത്തിനുള്ളിൽ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്നു പ്രഖ്യാപിച്ചവരുടെ വാഗ്ദാനങ്ങൾ പാഴ്‌വാക്കുകളായി വിശ്വാസ്യത നഷ്ടപ്പെടുക മാത്രമല്ല ദിവസങ്ങൾ കഴിയുന്തോറും കർഷകരുൾപ്പെടെ സാധാരണ ജനതയുടെ ജീവിതം കൂടുതൽ സങ്കീർണ്ണമാകുന്നുവെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടി.
ഇതിനോടകം പ്രധാനമന്ത്രി മാറിമാറി നടത്തിയ പ്രഖ്യാപനങ്ങളും റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങളും മുഖവിലയ്‌ക്കെടുത്ത ജനങ്ങൾ ഒന്നടങ്കം വിഢികളാക്കപ്പെട്ടിരിക്കുന്നു. 130 കോടിയിലേറെയുള്ള രാജ്യത്തെ ജനങ്ങൾ 85 ശതമാനവും കാർഷികമേഖലയെ ആശ്രയിക്കുന്നവരാണ്. നൂറോളം കർഷകരുടെ ആത്മഹത്യകൾ രാജ്യത്തുടനീളം ആവർത്തിക്കപ്പെട്ടിരിക്കുമ്പോൾ കർഷകർക്കേറ്റിരിക്കുന്ന ആഘാതത്തിന്റെ കൂടുതൽ ദുരന്തഫലങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. പണം ലഭ്യമാകാത്തതുകൊണ്ട് ഉല്പന്നങ്ങൾ വിറ്റഴിക്കുവാൻ പോലും സാധിക്കാത്ത സാഹചര്യമുയർത്തിയിരിക്കുന്ന വെല്ലുവിളി ഭരണനേതൃത്വങ്ങൾ നിസാരവൽക്കരിച്ച് ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്നു. ജനകീയ പ്രതിഷേധം ഉയർത്തിക്കാട്ടുന്നതിൽ കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷവും പരാജയപ്പെട്ടിരിക്കുന്നത് വിജയമായി കാണുന്ന പ്രധാനമന്ത്രിയുടെ ധാർഷ്ഠ്യത നിറഞ്ഞ നിലപാട്അതീവദുഃഖകരമാണെന്ന് വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
രാജ്യത്തിന്റെ കാർഷിക വളർച്ചാനിരക്ക് തിരിച്ചുപിടിക്കാനാവാത്തവിധം കുത്തനെ ഇടിഞ്ഞിരിക്കുന്നു. അഞ്ച് വർഷം കൊണ്ട് കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് കഴിഞ്ഞ കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചവർ കർഷകരെ കള്ളപ്പണക്കാരായി മുദ്രകുത്തി ഇരുട്ടടി നൽകിയിരിക്കുന്നതിന്റെ ആഘാതം വളരെ വലുതാണ്. മണ്ണിൽ പണിയെടുത്ത് രാപ്പകൽ അധ്വാനിച്ചുണ്ടാക്കി ബാങ്കിൽ നിക്ഷേപിച്ച സ്വന്തം പണം തിരിച്ചെടുക്കുവാൻ ക്യൂവിൽ നിന്ന് തളർന്നുവീഴേണ്ടിവരുന്ന ഗതികെട്ട അവസ്ഥ മനുഷ്യാവകാശലംഘനമാണ്. അധികാരത്തിന്റെ മറവിലുള്ള ഈ ജനവിരുദ്ധ നടപടിക്ക് മോദിസർക്കാർ ഭാവിയിൽ വലിയ വില നൽകേണ്ടിവരും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കർഷകസംഘടനകളുമായി ഏകോപിപ്പിച്ചുള്ള പ്രക്ഷോഭങ്ങളിൽ ഇൻഫാം സഹകരിക്കും. സമാന സമരപാതയിലുള്ള രാഷ്ട്രീയ കർഷക പ്രസ്ഥാനങ്ങൾക്ക് ഇൻഫാം പിന്തുണ നൽകും. തുടർ നടപടികൾക്ക് രൂപരേഖ തയ്യാറാക്കുവാൻ ജനുവരി 14ന് സംസ്ഥാന കർഷകനേതൃസമ്മേളനം ചേരുന്നതാണെന്നും വി സി.സെബാസ്റ്റ്യൻ അറിയിച്ചു.