- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരേ പ്രക്ഷോഭം തുടങ്ങുമെന്ന മുന്നറിയിപ്പുമായി ഇൻഫാം; ഒരു ലക്ഷം കർഷകരുടെ നിവേദനം കേന്ദ്രസർക്കാരിന് സമർപ്പിക്കും
കോട്ടയം: കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നും മൂന്നു മാസത്തിനകം എല്ലാ ജില്ലകളിലും കർഷക പ്രതിഷേധസമ്മേളനങ്ങൾ വിളിച്ചുചേർത്ത് ഒരു ലക്ഷം കർഷകരുടെ നിവേദനം ഒക്ടോബർ അഞ്ചിനു കേന്ദ്രസർക്കാരിനു സമർപ്പിക്കുമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി. സെബാസ്റ്റ്യൻ. ഇൻഫാം സമരപ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ ഒപ്പുവയ്ക്കാനൊരുങ്ങുന്ന റീജണൽ സംയോജിത സാമ്പത്തിക കരാറിൽനിന്ന് ഇന്ത്യ പിന്മാറുക, നികുതി രഹിത കാർഷിക ഇറക്കുമതി പിൻവലിക്കുക, ഇന്ത്യ-മലേഷ്യ കരാർ പിൻവലിക്കുക, അടിസ്ഥാന ഇറക്കുമതി വില നിശ്ചയിച്ചു നടപ്പാക്കുക, ഉത്പാദന ചെലവിന് ആനുപാതികമായി അടിസ്ഥാന വില റബറിനും ഏർപ്പെടുത്തുക, നികുതിയിതര വരുമാന മാർഗങ്ങൾ കണെ്ടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു സമരപ്രഖ്യാപനം നടത്തിയത്. ഇൻഫാം കാർഷിക നേഴ്‌സറി, ധാന്യപ്പൊടി മിൽ എന്നിവയുടെ പ്രവർത്തനങ്ങൾക്കും ആരംഭം കുറിച്ചു. ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഡ
കോട്ടയം: കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നും മൂന്നു മാസത്തിനകം എല്ലാ ജില്ലകളിലും കർഷക പ്രതിഷേധസമ്മേളനങ്ങൾ വിളിച്ചുചേർത്ത് ഒരു ലക്ഷം കർഷകരുടെ നിവേദനം ഒക്ടോബർ അഞ്ചിനു കേന്ദ്രസർക്കാരിനു സമർപ്പിക്കുമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി. സെബാസ്റ്റ്യൻ. ഇൻഫാം സമരപ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാർ ഒപ്പുവയ്ക്കാനൊരുങ്ങുന്ന റീജണൽ സംയോജിത സാമ്പത്തിക കരാറിൽനിന്ന് ഇന്ത്യ പിന്മാറുക, നികുതി രഹിത കാർഷിക ഇറക്കുമതി പിൻവലിക്കുക, ഇന്ത്യ-മലേഷ്യ കരാർ പിൻവലിക്കുക, അടിസ്ഥാന ഇറക്കുമതി വില നിശ്ചയിച്ചു നടപ്പാക്കുക, ഉത്പാദന ചെലവിന് ആനുപാതികമായി അടിസ്ഥാന വില റബറിനും ഏർപ്പെടുത്തുക, നികുതിയിതര വരുമാന മാർഗങ്ങൾ കണെ്ടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു സമരപ്രഖ്യാപനം നടത്തിയത്.
ഇൻഫാം കാർഷിക നേഴ്‌സറി, ധാന്യപ്പൊടി മിൽ എന്നിവയുടെ പ്രവർത്തനങ്ങൾക്കും ആരംഭം കുറിച്ചു. ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഡയറക്ടർ ഫാ. ജോസ് മോനിപ്പിള്ളിൽ അധ്യക്ഷതവഹിച്ചു. കാർഷിക നഴ്‌സറിയുടെ ഉദ്ഘാടനം പി.ജെ. ജോസഫ് എംഎൽഎയും വൃക്ഷത്തൈ വിതരണോദ്ഘാടനം എൽദോ ഏബ്രഹാം എംഎൽഎയും നിർവഹിച്ചു. മുൻ എംഎൽഎ സാജു പോൾ ധാന്യപ്പൊടി മില്ലിന്റെ ലോഗോ പ്രകാശനം നടത്തി.
ജോസഫ് ബാബു, ജോസ് പെരുമ്പിള്ളിക്കുന്നൽേ, ജോസി ജോളി, ജെസി ജയിംസ്, ലിസി ജോളി, എൻ.ജെ. ജോർജ്, തോമസ് വർഗീസ്, ഫാ. ജേക്കബ് തലാപ്പിള്ളിൽ, അഡ്വ.എം.സി. ജോർജ്, ജോയി തെങ്ങുംകുടി, അഡ്വ. പി.എസ്. മൈക്കിൾ, കെ.എസ്. മാത്യു, ജോയി പള്ളിവാതുക്കൽ, റോയി വള്ളമറ്റം, ഡൊമിനിക് ജോൺ, മൈതീൻ ഹാജി എന്നിവർ പ്രസംഗിച്ചു. ഇൻഫാം സംസ്ഥാന കൺവീനർ ജോസ് എടപ്പാട്ട് സ്വാഗതവും റീജണൽ സെക്രട്ടറി ഒ.എം. ജോർജ് നന്ദിയും പറഞ്ഞു.