- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹകരണ സംരക്ഷണ പ്രക്ഷോഭങ്ങൾക്ക് കർഷകരുടെ പിന്തുണ: വി സി.സെബാസ്റ്റ്യൻ
കോട്ടയം: കാർഷികമേഖലയ്ക്ക് എക്കാലവും കരുത്തും ആശ്വാസവുമായിരുന്ന സഹകരണമേഖലയെ കറൻസി നിരോധനം മറയാക്കി ശ്വാസംമുട്ടിച്ചു തകർക്കുവാനുള്ള കേന്ദ്രസർക്കാർ നയങ്ങൾക്കും ആസൂത്രിത നീക്കങ്ങൾക്കുമെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ പ്രക്ഷോഭങ്ങളെ കർഷകജനത ഒന്നടങ്കം പിന്തുണയ്ക്കുമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു. സഹകരണപ്രസ്ഥാനങ്ങളുടെ ജനകീയ ഇടപെടലുകളാണ് സാമ്പത്തിക പ്രതിസന്ധിയിൽ ഗ്രാമീണ ജനതയെയും കാർഷികോല്പന്നങ്ങളുടെ വിലത്തകർച്ചയിൽ കർഷകരേയും കഴിഞ്ഞ നാളുകളിൽ പിടിച്ചുനിർത്തിയത്. കാർഷിക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണമേഖല. നോട്ട് പ്രതിസന്ധിമൂലം ഉടലെടുത്തിരിക്കുന്ന സഹകരണസ്തംഭനത്തിൽ ജനം നരകിക്കുമ്പോൾ ഒറ്റക്കെട്ടായി പ്രതികരിക്കേണ്ട രാഷ്ട്രീയ നേതൃത്വങ്ങൾ വ്യക്തിഗത താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി തമ്മിലടിക്കുന്നത് അപഹാസ്യമാണ്. സഹകരണമേഖലയെ തകർക്കുന്ന കേന്ദ്രനയത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭത്തിൽ വിഘടിച്ചുനിൽക്കാതെ സംസ്ഥാ
കോട്ടയം: കാർഷികമേഖലയ്ക്ക് എക്കാലവും കരുത്തും ആശ്വാസവുമായിരുന്ന സഹകരണമേഖലയെ കറൻസി നിരോധനം മറയാക്കി ശ്വാസംമുട്ടിച്ചു തകർക്കുവാനുള്ള കേന്ദ്രസർക്കാർ നയങ്ങൾക്കും ആസൂത്രിത നീക്കങ്ങൾക്കുമെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ പ്രക്ഷോഭങ്ങളെ കർഷകജനത ഒന്നടങ്കം പിന്തുണയ്ക്കുമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
സഹകരണപ്രസ്ഥാനങ്ങളുടെ ജനകീയ ഇടപെടലുകളാണ് സാമ്പത്തിക പ്രതിസന്ധിയിൽ ഗ്രാമീണ ജനതയെയും കാർഷികോല്പന്നങ്ങളുടെ വിലത്തകർച്ചയിൽ കർഷകരേയും കഴിഞ്ഞ നാളുകളിൽ പിടിച്ചുനിർത്തിയത്. കാർഷിക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണമേഖല. നോട്ട് പ്രതിസന്ധിമൂലം ഉടലെടുത്തിരിക്കുന്ന സഹകരണസ്തംഭനത്തിൽ ജനം നരകിക്കുമ്പോൾ ഒറ്റക്കെട്ടായി പ്രതികരിക്കേണ്ട രാഷ്ട്രീയ നേതൃത്വങ്ങൾ വ്യക്തിഗത താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി തമ്മിലടിക്കുന്നത് അപഹാസ്യമാണ്. സഹകരണമേഖലയെ തകർക്കുന്ന കേന്ദ്രനയത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭത്തിൽ വിഘടിച്ചുനിൽക്കാതെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഒന്നിച്ചുനിൽക്കുവാൻ കേരളത്തിലെ എല്ലാ രാഷ്ട്രീയകക്ഷികളും തയ്യാറാകണം. സഹകരണജനകീയ സമരത്തിന്മേൽ മുഖംതിരിഞ്ഞുനിന്ന് എല്ലാത്തിനെയും രാഷ്ട്രീയപരമായി മാത്രം കാണുന്നത് പാപ്പരത്വവും പക്വതയില്ലായ്മയുമാണ്. സഹകരണപ്രസ്ഥാനങ്ങളെ രാഷ്ട്രീയാടിസ്ഥാനത്തിൽ വിലയിരുത്തുന്നതും വീതംവെയ്ക്കുന്നതും ശരിയായ നടപടിയല്ല. മണ്ണിൽ പണിയെടുത്ത് കഷ്ടപ്പെട്ടുണ്ടാക്കിയ പണം കുടുംബസുരക്ഷിതത്വത്തിനായി മിച്ചംവച്ച് ബാങ്കിൽ നിക്ഷേപിച്ച കർഷകജനതയെ തെരുവിൽ ക്യൂ നിർത്തി പട്ടിണിക്കിട്ട് ആത്മഹത്യയിലേയക്ക് നയിക്കുന്നത് കിരാതമാണ്. സ്വന്തം നിക്ഷേപം പിൻവലിക്കാൻ ഇരന്നുജീവിക്കേണ്ട നിസഹായവസ്ഥയ്ക്ക് അടിയന്തരമായി അവസാനമുണ്ടാകണമെന്ന് വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.
വാണിജ്യബാങ്കുകളിൽ നിന്ന് കടമെടുക്കുന്ന തുകയുടെ തിരിച്ചടവിൽ 5000 രൂപ കുടിശിഖ വരുത്തുന്ന സാധാരണക്കാരന്റെമേൽ കൊള്ളപ്പലിശ ചുമത്തി സ്വത്ത് ജപ്തിചെയ്ത് ലേലത്തിനുവിറ്റ് അവനെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്നവരാണ് ഇന്ത്യയിലെ ഉന്നതരുടെ 7016 കോടിരൂപ കഴിഞ്ഞ ദിവസം കിട്ടാക്കടമായി പ്രഖ്യാപിച്ചത്. 23 പൊതുമേഖലാ ബാങ്കുകൾ കോടിക്കണക്കിന് രൂപ ആസ്തിയുള്ള കമ്പനികളുടെ 1.14 ലക്ഷംകോടിയുടെ വായ്പകൾ ഇതിനോടകം എഴുതിത്ത്തള്ളുകയുണ്ടായി. ഇക്കൂട്ടരാണ് ലക്ഷക്കണക്കിന് ഗ്രാമീണജനത ഓഹരിയുടമകളായുള്ള സഹകരണപ്രസ്ഥാനങ്ങളെ തകർക്കുവാൻ ശ്രമിക്കുന്നതും മരുന്നിനും ഭക്ഷണത്തിനും ജീവിതാവശ്യങ്ങൾക്കും മക്കളുടെ വിവാഹത്തിനുമായി പകലന്തിയോളം കഷ്ടപ്പെട്ട കർഷകൻ ഗ്രാമീണബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്ന വിയർപ്പിന്റെ പണം വെറുംകടലാസായി മാറ്റുവാൻ ശ്രമിക്കുമ്പോൾ ഇതിനെതിരെ ശക്തമായി പ്രതികരിച്ച് ചെറുത്തുതോല്പിക്കുവാൻ പൊതുസമൂഹം മുന്നോട്ടുവരണമെന്ന് വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.