- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക പൈതൃകസമിതിയുടെ ഹിഡൻ അജണ്ടകൾ പശ്ചിമഘട്ടത്തിൽ നടപ്പിലാക്കുവാൻ ശ്രമിക്കുന്നു: ഇൻഫാം
കൊച്ചി: ലോകപൈതൃകപദവിയുടെ പശ്ചാത്തലത്തിൽ പശ്ചിമഘട്ടത്തിൽ ലോകപൈതൃകസമിതിയുടെ നിർദ്ദേശങ്ങളും നിബന്ധനകളും പരിസ്ഥിതി അജണ്ടകളുമാണ് ജനപ്രതിനിധികളെയും സർക്കാരിനെയും തെറ്റിദ്ധരിപ്പിച്ചും ജനജീവിതത്തെ വെല്ലുവിളിച്ചും ആഗോളപരിസ്ഥിതി സാമ്പത്തിക ഏജൻസികളുടെ ഉപകരണങ്ങളായി സർക്കാർ സംവിധാനങ്ങളും ഉദ്യോഗസ്ഥരും നടപ്പിലാക്കുവാൻ ശ്രമിക്കു
കൊച്ചി: ലോകപൈതൃകപദവിയുടെ പശ്ചാത്തലത്തിൽ പശ്ചിമഘട്ടത്തിൽ ലോകപൈതൃകസമിതിയുടെ നിർദ്ദേശങ്ങളും നിബന്ധനകളും പരിസ്ഥിതി അജണ്ടകളുമാണ് ജനപ്രതിനിധികളെയും സർക്കാരിനെയും തെറ്റിദ്ധരിപ്പിച്ചും ജനജീവിതത്തെ വെല്ലുവിളിച്ചും ആഗോളപരിസ്ഥിതി സാമ്പത്തിക ഏജൻസികളുടെ ഉപകരണങ്ങളായി സർക്കാർ സംവിധാനങ്ങളും ഉദ്യോഗസ്ഥരും നടപ്പിലാക്കുവാൻ ശ്രമിക്കുന്നതെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി. സെബാസ്റ്റ്യൻ ആരോപിച്ചു.
പശ്ചിമഘട്ടമാകെ ഇടതൂർന്ന വനങ്ങളാക്കുന്ന പദ്ധതിയുടെ ഭാഗമായി യു.എൻ.ഡി.പി.യുടെ മൗണ്ട് ലാന്റ് സ്‌കേപ്പ് പദ്ധതിയിൽ സംസ്ഥാന വനംവകുപ്പും പങ്കുകാരാണ്. അമേരിക്കയിലെ ഗ്ലോബൽ എൻവയൺമെന്റൽ ഫെസിലിറ്റിയുടെ സാമ്പത്തിക അംഗീകാരം 2013 ഡിസംബർ 3ന് ഇതിനായി നേടിയെടുത്തതിന് തെളിവുകളും രേഖകളുമുണ്ട്. വനവിസ്തൃതി ഉയർത്തിക്കാട്ടിയെങ്കിൽ മാത്രമേ വിദേശ ഏജൻസികളിൽ നിന്നുള്ള കാർബൺ ഫണ്ട് ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങൾക്കും കേന്ദ്ര സംസ്ഥാന വനം പരിസ്ഥിതി ഡിപ്പാർട്ട്‌മെന്റുകൾക്കും തുടർന്നും ലഭ്യമാകുകയുള്ളൂ. പശ്ചിമഘട്ട ജനതയെ ബലിയാടാക്കി ഇതിനായി നടത്തിയ രഹസ്യഅജണ്ടകളാണ് പുറത്തായിരിക്കുന്നതെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
2014 മാർച്ച് 10ലെ കരട് വിജ്ഞാപനത്തിനായി കേന്ദ്രസർക്കാർ പരിഗണിച്ച ഉമ്മൻ വി. ഉമ്മൻ കമ്മീഷന്റെ റിപ്പോർട്ടുകളെ നിർവീര്യമാക്കി വനംവകുപ്പ് ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ടൗൺഷിപ്പുകളും വനഭൂമിയാണെന്നു സമർത്ഥിക്കുവാൻ ശ്രമിക്കുന്നത് വഞ്ചനാപരമാണ്. വിഷയം ചർച്ചയായതോടെ വനംവകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്ന് പരിസ്ഥിതിലോല വില്ലേജുകളുടെ മാപ്പുകൾ എടുത്തുമാറ്റിയത് ഗൗരവമായി കാണേണ്ടതാണ്.
കോട്ടയം ജില്ലയിലെ നാല് വില്ലേജുകൾ ഒഴിവാക്കിയെന്ന് സർക്കാർ പറയുമ്പോഴും വനഭൂമിയിൽ നിന്ന് ഒഴിവാക്കിയെന്നല്ലാതെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടില്ല. കസ്തൂരിരംഗൻ റിപ്പോർട്ടിലും 2013 നവംബർ 13ലെ നോട്ടിഫിക്കേഷനിലും പരാമർശിച്ചിരിക്കുന്ന ഈ നാല് വില്ലേജുകളും ഒഴിവാക്കണമെങ്കിൽ മതിയായ രേഖകൾ സർക്കാർ സമർപ്പിക്കേണ്ടതും അന്തിമവിജ്ഞാപനത്തിലുൾക്കൊള്ളിച്ച് കേന്ദ്രസർക്കാർ പ്രഖ്യാപനം നടത്തേണ്ടതുമാണെന്നും വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.