- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏലം കർഷക പ്രക്ഷോഭങ്ങൾക്ക് ഇൻഫാമിന്റെ പിന്തുണ: ഷെവലിയർ വിസി സെബാസ്റ്റ്യൻ
തൊടുപുഴ: ഉൽപ്പാദനച്ചെവിലുള്ള വൻവർദ്ധനവും വിലത്തകർച്ചയും മൂലം കടുത്ത പ്രതിസന്ധിയെ നേരിടുന്ന ഏലം മേഖലയെ രക്ഷിക്കുവാൻ ശ്രമിക്കാതെ സർക്കാർ സംവിധാനങ്ങൾ മുഖംതിരിഞ്ഞു നിൽക്കുന്നതിനെതിരെ ഏലം കർഷകരുടെ സംഘടിത പ്രക്ഷോഭങ്ങൾക്ക് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ പിന്തുണ പ്രഖ്യാപിച്ചു. ഒരു കിലോഗ്രാം ഏലത്തിന് 723
തൊടുപുഴ: ഉൽപ്പാദനച്ചെവിലുള്ള വൻവർദ്ധനവും വിലത്തകർച്ചയും മൂലം കടുത്ത പ്രതിസന്ധിയെ നേരിടുന്ന ഏലം മേഖലയെ രക്ഷിക്കുവാൻ ശ്രമിക്കാതെ സർക്കാർ സംവിധാനങ്ങൾ മുഖംതിരിഞ്ഞു നിൽക്കുന്നതിനെതിരെ ഏലം കർഷകരുടെ സംഘടിത പ്രക്ഷോഭങ്ങൾക്ക് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ പിന്തുണ പ്രഖ്യാപിച്ചു.
ഒരു കിലോഗ്രാം ഏലത്തിന് 723 രൂപയോളം ഉൽപ്പാദനച്ചെലവുണ്ട്. എന്നാൽ വിപണിയിൽ 600 രൂപയിൽ താഴെ മാത്രമാണ് വില. അടുത്തകാലത്ത് കൃഷിക്കാരോട് ബന്ധപ്പെടാതെ സർക്കാർ നേരിട്ട് നടത്തിയ കൂലി വർദ്ധനവ് ഏലം കൃഷി ഒരുരീതിയിലും മുന്നോട്ടുകൊണ്ടുപോകുവാൻ നിവൃത്തിയില്ലാതായി. സംഘടിത തൊഴിലാളികളുടെ ആവശ്യങ്ങൾക്കു മുമ്പിൽ അസംഘടിത കർഷകരെ ജനപ്രതിനിധികളും രാഷ്ട്രീയനേതൃത്വങ്ങളും അവഗണിക്കുകയും വഞ്ചിക്കുകയുമാണന്ന് സെബാസ്റ്റ്യൻ കുറ്റപ്പെടുത്തി.
സ്‌പൈസസ് ബോർഡിന്റെ കെടുകാര്യസ്ഥതയും ഏലം ഇറക്കുമതിയും ഇടനിലക്കാരുടെ കർഷകചൂഷണവും ഏലം കൃഷിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. അയൽസംസ്ഥാനങ്ങളായ തമിഴ്‌നാടും, കർണാടകവും കാർഷികാവശ്യങ്ങൾക്കുള്ള വൈദ്യുതി സൗജന്യമാക്കിയപ്പോൾ കേരളത്തിൽ സർക്കാരിത് പതിന്മടങ്ങായി വർദ്ധിപ്പിച്ചു. ഭൂനികുതിയാകട്ടെ യുഡിഎഫ് സർക്കാർ അധികാരത്തിലേറുമ്പോൾ ഹെക്ടറിന് 100 രൂപയായിരുന്നത് 2015-16 ൽ മുൻകാലപ്രാബല്യത്തോടെ 800 രൂപയാക്കി. സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ സംഘടിച്ചുനീങ്ങുവാൻ കർഷകർ മുന്നോട്ടു വരണമെന്നും വിസി സെബാസ്റ്റ്യൻ ആഹ്വാനം ചെയ്തു.