- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറ്റും മഴയും നാശംവിതച്ചത് കാർഷിക മേഖലയെ; ഒമാനിൽ പച്ചകറികളുടെ വില കുത്തനെ ഉയർന്നു
മസ്‌കത്ത്:രാജ്യത്ത് കഴിഞ്ഞദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഒമാനിലെ പച്ചക്കറി തോട്ടങ്ങളിൽ വ്യാപക നാശം ഉണ്ടായതിനെ തുടര്ന്ന് പച്ചക്കറി വില കുത്തനെ ഉയർന്നു.പച്ചക്കറി ഉൽപാദകരെയാണ് മഴ സാരമായി ബാധിച്ചത്. പുതിന, ക്യാബേജ്, ലെറ്റൂസ്, ഉള്ളി തുടങ്ങി വിവിധയിനം പച്ചക്കറികൾ, ധാന്യവിളകൾ, ശീതകാല തൈകൾ എന്നിവയെയാണ് മഴ കാര്യമായി ബാധിച്ചത്. വിളവെടുപ്പിന് പാകമായ 60 ശതമാനം പച്ചക്കറി ഉൽപനങ്ങളും മഴയിലും കാറ്റിലും നശിച്ചത് തോട്ടമുടമകൾക്കും വ്യാപാരികൾക്കും വൻ നഷ്ടമാണുണ്ടാക്കിയത്.കാലാവസ്ഥ ചതിച്ചതിനാൽ ഒമാൻ ഉൽപന്നങ്ങൾ ഇനി വിപണിയിൽ എത്തുന്നത് കുറയും. ഇതോടെ ഇന്ത്യ, ജോർഡൻ, ചൈന തുടങ്ങിയ വിദേശ രാജ്യങ്ങളിൽനിന്ന് പച്ചക്കറി ഇറക്കുമതി ചെയ്യേണ്ടിവരും. ഇത് വില വർധനക്ക് കാരണമാകും. സാധാരണ ഒമാനിൽ പച്ചക്കറി സീസൺ ആരംഭിക്കുന്നതോടെ ഒമാൻ ഉൽപന്നങ്ങൾ വിപണി കൈയടക്കാറുണ്ട്. തക്കാളി, കാബേജ്, കോളി ഫ്‌ളവർ, കാപ്‌സികം, കസ്, കക്കിരി, പച്ചമുളക്, കൂസ, പാവയ്ക തുടങ്ങിയ നിരവധി വിളകളാണ് ഒമാനിൽ ഉൽപാദിപ്പിക്കുന്നത്. കൃഷിനാശം സംഭവിച്ച മേഖലകളിൽ
മസ്‌കത്ത്:രാജ്യത്ത് കഴിഞ്ഞദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഒമാനിലെ പച്ചക്കറി തോട്ടങ്ങളിൽ വ്യാപക നാശം ഉണ്ടായതിനെ തുടര്ന്ന് പച്ചക്കറി വില കുത്തനെ ഉയർന്നു.പച്ചക്കറി ഉൽപാദകരെയാണ് മഴ സാരമായി ബാധിച്ചത്. പുതിന, ക്യാബേജ്, ലെറ്റൂസ്, ഉള്ളി തുടങ്ങി വിവിധയിനം പച്ചക്കറികൾ, ധാന്യവിളകൾ, ശീതകാല തൈകൾ എന്നിവയെയാണ് മഴ കാര്യമായി ബാധിച്ചത്.
വിളവെടുപ്പിന് പാകമായ 60 ശതമാനം പച്ചക്കറി ഉൽപനങ്ങളും മഴയിലും കാറ്റിലും നശിച്ചത് തോട്ടമുടമകൾക്കും വ്യാപാരികൾക്കും വൻ നഷ്ടമാണുണ്ടാക്കിയത്.കാലാവസ്ഥ ചതിച്ചതിനാൽ ഒമാൻ ഉൽപന്നങ്ങൾ ഇനി വിപണിയിൽ എത്തുന്നത് കുറയും. ഇതോടെ ഇന്ത്യ, ജോർഡൻ, ചൈന തുടങ്ങിയ വിദേശ രാജ്യങ്ങളിൽനിന്ന് പച്ചക്കറി ഇറക്കുമതി ചെയ്യേണ്ടിവരും. ഇത് വില വർധനക്ക് കാരണമാകും.
സാധാരണ ഒമാനിൽ പച്ചക്കറി സീസൺ ആരംഭിക്കുന്നതോടെ ഒമാൻ ഉൽപന്നങ്ങൾ വിപണി കൈയടക്കാറുണ്ട്. തക്കാളി, കാബേജ്, കോളി ഫ്‌ളവർ, കാപ്‌സികം, കസ്, കക്കിരി, പച്ചമുളക്, കൂസ, പാവയ്ക തുടങ്ങിയ നിരവധി വിളകളാണ് ഒമാനിൽ ഉൽപാദിപ്പിക്കുന്നത്. കൃഷിനാശം സംഭവിച്ച മേഖലകളിൽ പുതിയ വിത്തിറക്കി വിളവെടുപ്പ് എടുക്കണമെങ്കിൽ 60 ദിവസമെങ്കിലും എടുക്കും. അതിനാൽ ഇനി പച്ചക്കറി വില താഴേക്ക് പോവാൻ സാധ്യതയില്ല.