- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരിയിൽ നിന്ന് യുവതലമുറയെ രക്ഷിക്കണമെന്ന് ഋഷിരാജ് സിങ്
അമൃതപുരി: അമൃത വിശ്വവിദ്യാപീഠവും കേരള സർക്കാർ ജനകീയബോധവൽക്കരണ സംരംഭമായ വിമുക്തിയും സംയുക്തമായി ലഹരിയുടെ സ്വാധീനം ഇന്നത്തെ യുവതലമുറയിൽ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ബോധവൽക്കരണ കാമ്പെയിൻ അമൃതപുരി കാമ്പസിൽ സംഘടിപ്പിച്ചു. സംസ്ഥാന എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ് ചടങ്ങിൽമുഖ്യ അതിഥിയായിരുന്നു. ലഹരിയുടെ ഉപയോഗം ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന അഞ്ചു ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെടുംഎന്നത് അത്യന്തം ഗൗരവമായി കാണേണ്ട വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. പന്ത്രണ്ടു വയസ്സിനും പതിനെട്ടു വയസ്സിനുംഇടയിലുള്ള കുട്ടികളിൽ എഴുപത് ശതമാനവും ഒരിക്കലെങ്കിലും ഏതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗിച്ചിട്ടുള്ളവരാണെന്നും മാതാപിതാക്കളും അദ്ധ്യാപകരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും ഋഷിരാജ്‌സിങ് ചൂണ്ടിക്കാട്ടി. ഇന്ത്യൻ പട്ടണങ്ങളിൽ ലഹരിയുടെ ഉപയോഗത്തിൽ കൊച്ചിക്ക് രണ്ടാം സ്ഥാനമാണുള്ളതെന്നും അദ്ദേഹം പരാമർശിച്ചു. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ നിരീക്ഷണത്തിലൂടെ പെട്ടെന്ന് കണ്ടു പിടിക്കാമെന്നും മാതാപിതാക്കൾ ജാഗ്രതപുലർത്തി ഇതു സ
അമൃതപുരി: അമൃത വിശ്വവിദ്യാപീഠവും കേരള സർക്കാർ ജനകീയബോധവൽക്കരണ സംരംഭമായ വിമുക്തിയും സംയുക്തമായി ലഹരിയുടെ സ്വാധീനം ഇന്നത്തെ യുവതലമുറയിൽ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ബോധവൽക്കരണ കാമ്പെയിൻ അമൃതപുരി കാമ്പസിൽ സംഘടിപ്പിച്ചു. സംസ്ഥാന എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ് ചടങ്ങിൽമുഖ്യ അതിഥിയായിരുന്നു.
ലഹരിയുടെ ഉപയോഗം ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന അഞ്ചു ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെടുംഎന്നത് അത്യന്തം ഗൗരവമായി കാണേണ്ട വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. പന്ത്രണ്ടു വയസ്സിനും പതിനെട്ടു വയസ്സിനുംഇടയിലുള്ള കുട്ടികളിൽ എഴുപത് ശതമാനവും ഒരിക്കലെങ്കിലും ഏതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗിച്ചിട്ടുള്ളവരാണെന്നും മാതാപിതാക്കളും അദ്ധ്യാപകരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും ഋഷിരാജ്‌സിങ് ചൂണ്ടിക്കാട്ടി. ഇന്ത്യൻ പട്ടണങ്ങളിൽ ലഹരിയുടെ ഉപയോഗത്തിൽ കൊച്ചിക്ക് രണ്ടാം സ്ഥാനമാണുള്ളതെന്നും അദ്ദേഹം പരാമർശിച്ചു.
ലഹരി ഉപയോഗിക്കുന്ന കുട്ടികളെ നിരീക്ഷണത്തിലൂടെ പെട്ടെന്ന് കണ്ടു പിടിക്കാമെന്നും മാതാപിതാക്കൾ ജാഗ്രതപുലർത്തി ഇതു സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളിൽ സ്പോർട്സ്, കല, സാഹിത്യം തുടങ്ങിയവിഷയങ്ങളിൽ അഭിരുചി വളർത്തി അവരെ ലഹരി പദാർഥങ്ങൾക്ക് അടിമപ്പെടുന്നതിൽ നിന്ന് രക്ഷിക്കാമെന്നും രക്ഷിതാക്കൾക്കും
അദ്ധ്യാപകർക്കും അദ്ദേഹം മാർഗ്ഗനിർദ്ദേശം നൽകി. പലതരം പുകയില ഉല്പന്നങ്ങളുംചിലയിനം മരുന്നുകളുടെ ദുരുപയോഗവുംനിയന്ത്രിച്ച് നമ്മുടെ കുട്ടികളെ നാളത്തെ ഉത്തമ പൗരന്മാക്കാൻ നമ്മൾ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം തന്റെപ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞു.
എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ സുരേഷ് ബാബു, എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ മുരളീധരൻ നായർ, എക്‌സൈസ് സിഐ അജി ദാസ്, അമൃതപുരി കാമ്പസ് ഡയറക്ടർ ബ്രഹ്മചാരി സുദീപ്, അമൃത കോളേജ് പ്രിൻസിപ്പൽഡോ ജ്യോതി,അമൃത ആർട്ട്‌സ് ആൻഡ് സയൻസ് പ്രിൻസിപ്പാൾ ഡോ നന്ദകുമാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു പ്രൊഫ എആർ ജി മേനോൻ ചടങ്ങിനെത്തിയവർക്ക് സ്വാഗതം ആശംസിച്ചു. തുടർന്ന്തി രുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിലെ ഡോ പ്രശാന്ത് സി വി യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ലഹരി പദാർഥങ്ങൾഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ചർച്ചയും നടന്നു.