ണ്ണിന്റെ നന്മയ്ക്കും കർഷകന്റെ പ്രധാന്യവും ഉൾക്കൊണ്ടുകൊണ്ട് ടെക്കികൾ ഇൻഫോപാർക്കിൽ പച്ചക്കറി തോട്ടമൊരുക്കി . ഇൻഫോപാർക്ക് പബ്ലിക് ലൈബ്രറി നേർതൃത്വം നൽകുന്ന പച്ചക്കറി കൃഷിക്ക് ഇൻഫോപാർക്കിലെ തന്നെ പ്രധാന സോഫ്റ്റ്‌വെയർ കമ്പനിയായ യു എസ് ടി ഗ്ലോബലും അവിടുത്തെ ജീവനക്കാരനാണ് ചുക്കാൻ പിടിക്കുന്നത് . തുടക്കത്തിൽ 300 ഗ്രോബാഗിൽ തുടങ്ങുന്ന കൃഷിയുടെ ഉദ്ഘാടനം യു എസ ടി ഗ്ലോബൽ കൊച്ചി സെന്റർ ഹെഡ് സുനിൽ ഗോപാലകൃഷ്ണൻ നിർവഹിച്ചു

കഴിഞ്ഞ ഓണത്തിന് ഇൻഫോപാർക്ക് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ അംഗങ്ങൾ ഇൻഫോപാർക്കിന് അടുത്ത് കൃഷിയിറക്കി വിളവെടുത്ത് പച്ചക്കറി ചന്ത ഒരുക്കിയിരുന്നു. വിഷുവിന് ഇൻഫോപാർക്ക് ജീവനക്കാർക്ക് കണിവെള്ളരി വിളയിക്കാനുള്ള ഒരുക്കത്തിൽ കൂടിയാണ് ഇവർ. എറണാകുളം പബ്ലിക് ലൈബ്രറി വൈസ് പ്രെസിഡന്റ്‌റ് വി കെ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു .

യുവ കർഷകനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീനാഥ് നെന്മണിക്കര വിഷയാവതരണം നടത്തി. ഇൻഫോപാർക്ക് പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഡിപിൻ വർഗീസ് സ്വാഗതവും സെക്രട്ടറി ഗോപകുമാർ കെ പി നന്ദിയും പറഞ്ഞു . ഇൻഫോപാർക് അഡ്‌മിനിസ്ട്രേറ്റീവ് മാനേജർ റെജി കെ തോമാസ്, യു എസ് ടി ഗ്ലോബൽ മാനേജർ സാബു നാരായണൻ , ഫാം ഇൻഫോർമേഷൻ ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടർ റോസ്മേരി,മേരി മാർഗരറ്റ്, ജിനൂപ്കുമാർ എന്നിവർ സംസാരിച്ചു .