- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിൻസൻ എം പോളിനെ മുഖ്യ വിവരാവകാശ കമ്മീഷണറാക്കാനുള്ള നിയമന ശുപാർശ ഹൈക്കോടതി സ്റ്റേ ചെയ്തു; കേസ് തീർപ്പാക്കും വരെ തൽസ്ഥിതി തുടരണമെന്ന് ഉത്തരവ്; അഞ്ചംഗങ്ങളുടെ നിയമന ഉത്തരവും മരവിപ്പിച്ചു; ഇഷ്ടക്കാരെ തിരുകി കയറ്റിയ സർക്കാറിന് തിരിച്ചടി
കൊച്ചി: വിജിലൻസ് മുൻ ഡയറക്ടറായിരുന്ന വിൻസൻ എം പോളിനെ മുഖ്യ വിവരാവകാശ കമ്മീഷണറാക്കി നിയമിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി താൽക്കാലികമായി സ്‌റ്റേ ചെയ്തു. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് നിയമന ശുപാർശ ചെയെത്തത്. ഇതോടൊപ്പം അഞ്ച് മുഖ്യ അംഗങ്ങളെ നിയമിച്ചു കൊണ്ടുള്ള ഉത്തരവും ഹൈക്കോടതി മരവിപ്പിച്ചിട്ടുണ്ട്. കേസ് തീർപ്പാക്കും വരെ തൽ

കൊച്ചി: വിജിലൻസ് മുൻ ഡയറക്ടറായിരുന്ന വിൻസൻ എം പോളിനെ മുഖ്യ വിവരാവകാശ കമ്മീഷണറാക്കി നിയമിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി താൽക്കാലികമായി സ്‌റ്റേ ചെയ്തു. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് നിയമന ശുപാർശ ചെയെത്തത്. ഇതോടൊപ്പം അഞ്ച് മുഖ്യ അംഗങ്ങളെ നിയമിച്ചു കൊണ്ടുള്ള ഉത്തരവും ഹൈക്കോടതി മരവിപ്പിച്ചിട്ടുണ്ട്. കേസ് തീർപ്പാക്കും വരെ തൽസ്ഥിതി തുടരണമെന്ന് കോടതി ഉത്തരവിട്ടു.
ഹൈക്കോടതി സിംഗിൾ ബഞ്ചിന്റേതാണ് നടപടി. നിയമനത്തിന് നടപടിക്രമങ്ങളൊന്നും പാലിച്ചില്ലെന്ന് കാണിച്ച് തിരുവനന്തപുരം സ്വദേശി നൽകിയ ഹർജി പരിഗണിച്ചാണ് സ്റ്റേ. എന്നാൽ നിയമനം നടത്തിയിട്ടില്ലെന്നും ശുപാർശ നൽകുക മാത്രമാണ് ചെയ്തതെന്നും സർക്കാർ കോടതിയെ അറിയിച്ചു. ബാർകോഴ കേസിൽ കൈക്കൊണ്ട നിലപാടിനുള്ള പ്രത്യുപകാരമായാണ് വിൻസൻ എം പോളിനെ നിയമിച്ചതെന്നാണ് ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിൻസൻ എം പോളിന്റെ നിയമനത്തെ വി എസ് അച്യുതാനന്ദൻ എതിർക്കുകയുണ്ടായി.
കഴിഞ്ഞയാഴ്ചയാണ് സർക്കാർ വിൻസൻ എം.പോളിനെ മുഖ്യ വിവരാവകാശ കമ്മീഷണറായി ശുപാർശ ചെയ്തത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദൻ, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരടങ്ങിയ സമിതിയാണ് വിൻസൻ എം.പോളിന്റെ പേര് ശുപാർശ ചെയ്തത്. പ്രതിപക്ഷനേതാവിന്റെ വിയോജനക്കുറിപ്പോടെയായിരുന്നു ശുപാർശ. അതേസമയം കമ്മിഷനിലേക്ക് അപേക്ഷകനായിരുന്ന ട്രാവൻകൂർ ടൈറ്റാനിയം മുൻ എംഡി എസ്. സോമനാഥൻ പിള്ള സമർപ്പിച്ച ഹർജിയിൽ കേസിന്റെ ഫയലുകൾ കോടതി വിളിച്ചു വരുത്തിയിരുന്നു. ഈ ഫയലുകൾ പരിശോധിച്ച ശേഷമാണ് നടപടി കൈക്കൊണ്ടത്.
ചീഫ് ഇൻഫർമേഷൻ കമ്മിഷന്റെയും കമ്മിഷൻ അംഗങ്ങളുടെയും നിയമനത്തിനു നടപടിക്രമങ്ങൾ പാലിച്ചില്ലെന്നായിരുന്നു ഹർജിക്കാരൻ ബോധിപ്പിച്ചിരുന്നത്. അപേക്ഷകരുടെ മികവു ശരിയായി വിലയിരുത്തിയിട്ടില്ല. രാഷ്ട്രീയ പരിഗണനയിൽ തോന്നിയപ്രകാരം വ്യക്തികളെ തിരഞ്ഞെടുക്കുകയായിരുന്നു. സിലക്ഷൻ കമ്മിറ്റി നടപടികളുമായി ബന്ധപ്പെട്ട ഫയലുകൾ വിളിച്ചു വരുത്തി പരിശോധിക്കണമെന്നും നിയമനം റദ്ദാക്കണമെന്നും ഹർജിഭാഗം ആവശ്യപ്പെട്ടു.
പ്രതിപക്ഷനേതാവ് അടക്കമുള്ളവരുടെ അതിശക്തമായ എതിർപ്പ് വകവയ്ക്കാതെ വിവരാവകാശ കമ്മിഷൻ അംഗങ്ങളെ രാഷ്ട്രീയ വീതംവയ്പിലൂടെതന്നെ നിശ്ചയിച്ചതാണ് കാര്യങ്ങൾ കോടതിയിൽ എത്തിക്കുന്നത്. ബാർ കോഴക്കേസ് അന്വേഷണത്തിൽ ആരോപണവിധേയനായ മുൻ ഡി.ജി.പി: വിൻസൻ എം. പോളിനെതന്നെ മുഖ്യവിവരാവകാശ കമ്മിഷണറായി നിയമിക്കാനാണ് തീരുമാനിച്ചത്. നിലവിൽ മുഖ്യ വിവരാവകാശ കമ്മീഷണറായ സിബി മാത്യൂസിന് ഈ വർഷം ഏപ്രിൽ വരെ കാലവധിയുണ്ട്. എന്നിട്ടും മുഖ്യ വിവരാവകാശ കമ്മീഷറായി വിൻസൺ എം പോളിനെ നിയമിക്കാൻ ശുപാർശ നരൽകുകയായിരുന്നു.
കമ്മീഷണർമാരുടെ ഒഴിവുകളും രാഷ്ട്രീയമായി വീതിച്ചു. വിൻസൻ എം. പോളിനു പുറമെ അഞ്ചു കമ്മിഷണർമാരെയും തെരഞ്ഞെടുത്തു. ഇവരുടെ പട്ടിക അംഗീകാരത്തിനായി രാജ്ഭവനിലേക്ക് അയച്ചു. അഞ്ചംഗങ്ങളെ ഭരണമുന്നണിയിലെ ഘടകകക്ഷികൾ തംവച്ചെടുത്തു. കമ്മിഷനംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവർ: അങ്കത്തിൽ ജയകുമാർ (ജനതാദൾ), എബി കുര്യാക്കോസ് (ഡി.സി.സി. ജനറൽ സെക്രട്ടറി, ആലപ്പുഴ), പി.ആർ. ദേവദാസ് (പി.എസ്.സി. മുൻ അംഗം), അബ്ദുൾ മജീദ് , റോയ്‌സ് ചിറയിൽ (പബ്ലിക് പ്രോസിക്യൂട്ടർ, കോട്ടയം). കമ്മിഷണർമാരായി നിയമിക്കപ്പെടുമെന്നു കരുതിയിരുന്ന പ്രമുഖ മാദ്ധ്യമപ്രവർത്തകരെ അവസാനനിമിഷം ഒഴിവാക്കുകയുമുണ്ടായി.
വിവരാവകാശ കമ്മിഷണർമാരുടെ നാല് ഒഴിവുകളാണു നിലവിൽ ഉള്ളത്. പുറമെ മുഖ്യ വിവരാവകാശ കമ്മിഷണർ സിബി മാത്യൂസും സസ്‌പെൻഷനിൽ കഴിയുന്ന കമ്മിഷണർ കെ. നടരാജനും ഏപ്രിൽ 23നു വിരമിക്കും. ഈ ഒഴിവുകൾ കൂടി ചേർത്ത് ഒരുമിച്ചു നിയമനത്തിനാണ് ഉന്നതതല സമിതി തീരുമാനിച്ചത്. അതുകൊണ്ട് തന്നെ കോടതി ഇടപെടലുകൾ നിർണ്ണായകമാണ്. വിഎസിന്റെ വിയോജനം ഉൾപ്പെടെയുള്ളവ നിർണ്ണായകമാകും., വിവരാവകാശ കമ്മിഷണർമാരുടെ നാല് ഒഴിവുകളിലേക്ക് 210 പേരും വരാൻപോകുന്ന മുഖ്യ വിവരാവകാശ കമ്മിഷണറുടെയും ഒരു കമ്മിഷണറുടെയും ഒഴിവുകളിലേക്ക് 59 പേരും അപേക്ഷിച്ചിരുന്നു.

