- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഏഴായിരം അമേരിക്കൻ വർക്കേഴ്സിന് ജോലി നൽകിയതായി ഇൻഫോൻസിസ്
ഹാർട്ട്ഫോർഡ്(കണക്ക്റ്റിക്കട്ട്): കഴിഞ്ഞ 18 മാസത്തിനുള്ളിൽ 7000 അമേരിക്കൻ വർക്കേഴ്സിന് ഇൻഫോസിസ് ജോലി നൽകിയതായി കമ്പനി ചീഫ് ഓപ്പറേറ്റിഹ്ങ് ഓഫീസർ യു.ബി.പ്രവീൺ റാവു വെളിപ്പെടുത്തി. കണക്ക്റ്റിക്കട്ട് ഹാർട്ട്ഫോർഡിൽ ഡിസംബർ 5ന് ഡിജിറ്റൽ സർവീസ് ആൻഡ് കൺസൾട്ടിങ്ങ് കമ്പനിയായി ഇൻഫോസീസിന്റെ ഹമ്പ് ഉൽഘാടനം ചെയ്തതിനുശേഷം പുറത്തിറക്കിയ സ്റ്റേറ്റ്മെന്റിലാണ് ഈ വിവരം ഉൾപ്പെടുത്തിയിരിക്കുന്നത്. ഹാർട്ട്ഫോർഡ് 225 അസ്ലം സ്ട്രീറ്റിലുള്ള ഗുഡ് വിൻ സ്‌ക്വയരറർ ബിൽഡിങ്ങിലാണ് പുതിയ ഹബിന്റെ ആസ്ഥാനം. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഗവർണർ ഡാനിയേൽ ഇൻഫോസിസിന്റെ പ്രവർത്തനങ്ങൾ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.കമ്പനിയുടെ ചാരിറ്റബിൾ ഫൗണ്ടേഷൻ കണക്റ്റിക്കട്ടിലെ ക്ലാസ്റൂം ടെക്നോളജി ആൻഡ് കമ്പ്യൂട്ടർ സയൻസ് ട്രെയിനിങ്ങ് സ്‌ക്കൂളുകളിലെ 3728 വിദ്യാർത്ഥികൾക്കും, 41 അദ്ധ്യാപകർക്കും, ഗ്രാന്റ് നൽകിയതായും അധികൃതർ പറഞ്ഞു. അമേരിക്കൻ എന്റർപ്രൈസ് ബിസ്സിനസിനെ സഹായിക്കുക എന്ന ലക്ഷ്യം നിറവേറുന്നതിന്റെ ആദ്യഘട്ടമാണ് ഹബ് ഉൽഘാടനം നിർവഹിച്ചതിലൂടെ പൂർത്തീ
ഹാർട്ട്ഫോർഡ്(കണക്ക്റ്റിക്കട്ട്): കഴിഞ്ഞ 18 മാസത്തിനുള്ളിൽ 7000 അമേരിക്കൻ വർക്കേഴ്സിന് ഇൻഫോസിസ് ജോലി നൽകിയതായി കമ്പനി ചീഫ് ഓപ്പറേറ്റിഹ്ങ് ഓഫീസർ യു.ബി.പ്രവീൺ റാവു വെളിപ്പെടുത്തി.
കണക്ക്റ്റിക്കട്ട് ഹാർട്ട്ഫോർഡിൽ ഡിസംബർ 5ന് ഡിജിറ്റൽ സർവീസ് ആൻഡ് കൺസൾട്ടിങ്ങ് കമ്പനിയായി ഇൻഫോസീസിന്റെ ഹമ്പ് ഉൽഘാടനം ചെയ്തതിനുശേഷം പുറത്തിറക്കിയ സ്റ്റേറ്റ്മെന്റിലാണ് ഈ വിവരം ഉൾപ്പെടുത്തിയിരിക്കുന്നത്.
ഹാർട്ട്ഫോർഡ് 225 അസ്ലം സ്ട്രീറ്റിലുള്ള ഗുഡ് വിൻ സ്‌ക്വയരറർ ബിൽഡിങ്ങിലാണ് പുതിയ ഹബിന്റെ ആസ്ഥാനം. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഗവർണർ ഡാനിയേൽ ഇൻഫോസിസിന്റെ പ്രവർത്തനങ്ങൾ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
കമ്പനിയുടെ ചാരിറ്റബിൾ ഫൗണ്ടേഷൻ കണക്റ്റിക്കട്ടിലെ ക്ലാസ്റൂം ടെക്നോളജി ആൻഡ് കമ്പ്യൂട്ടർ സയൻസ് ട്രെയിനിങ്ങ് സ്‌ക്കൂളുകളിലെ 3728 വിദ്യാർത്ഥികൾക്കും, 41 അദ്ധ്യാപകർക്കും, ഗ്രാന്റ് നൽകിയതായും അധികൃതർ പറഞ്ഞു.
അമേരിക്കൻ എന്റർപ്രൈസ് ബിസ്സിനസിനെ സഹായിക്കുക എന്ന ലക്ഷ്യം നിറവേറുന്നതിന്റെ ആദ്യഘട്ടമാണ് ഹബ് ഉൽഘാടനം നിർവഹിച്ചതിലൂടെ പൂർത്തീകരിച്ചിരിക്കുന്നത്.
കണക്ക്റ്റിക്കട്ട് സ്റ്റേറ്റ് ഗവൺമെന്റുമായി സഹകരിച്ചു പ്രവർത്തിക്കുന്നതി വേണ്ടി ഹബ് സ്ഥാപിക്കുവാൻ കഴിഞ്ഞതിൽ ഇൻഫോയ്സിസ് പ്രസിഡന്റ് രവികുമാർ സംതൃപ്തി പ്രകടിപ്പിച്ചു. അമേരിക്കയിൽ കഴിഞ്ഞ എട്ടുവർഷമായി നേടിയെടുത്ത വളർച്ചയുടെ പ്രതിഫലനമാണ് പുതിയ ഹമ്പെന്നും പ്രസിഡന്റ് പറഞ്ഞു.