- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഫോസിസ് ജീവനക്കാരുടെ കൂട്ടായ്മയായ സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാർത്ഥികൾക്കായി മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു
തിരുവനന്തപുരം, മാർച്ച് 5, 2018: സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം നിർമ്മാർജ്ജനം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ഇൻഫോസിസ് തിരുവനന്തപുരം ഡെവലപ്‌മെന്റ് സെന്ററിലെ ജീവനക്കാരുടെ സി എസ് ആർ കൂട്ടായ്മയായ സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിനിന് തുടക്കമിട്ടു. പന്ത്രണ്ടിനും പതിനേഴിനും ഇടയിൽ പ്രായമുള്ള ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾ ക്കിടയിൽ മയക്കുമരുന്നുപയോഗത്തിന്റെ അപകടകരമായ വശങ്ങളെക്കുറിച്ച് അവബോധം വളർത്തുകയാണ് ഉദ്ദേശ്യം. മൂന്ന് മാസത്തിൽ ഒരിക്കൽ രണ്ട് സ്‌കൂളുകളിൽ വീതം തുടർച്ചയായി ഇത്തരം ക്യാമ്പയിനുകൾ നടത്താനാണ് സഞ്ജീവനി തീരുമാനിച്ചിട്ടുള്ളത. തിരുവനന്തപുരത്തെ മംഗലപുരം ബിഷപ്പ് പെരേര മെമോറിയൽ ഇംഗ്ലീഷ് സ്‌കൂളിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം കോർപറേഷൻ മേയർ അഡ്വ.വി.കെ.പ്രശാന്ത് നിർവഹിച്ചു. ഇൻഫോസിസ് തിരുവനന്തപുരം ഡെവലപ്‌മെന്റ് സെന്റർ മേധാവിയും സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റിന്റെ ട്രസ്റ്റിയുമായീസുനിൽ ജോസ് കുട്ടികളെ അഭിസംബ
തിരുവനന്തപുരം, മാർച്ച് 5, 2018: സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം നിർമ്മാർജ്ജനം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ഇൻഫോസിസ് തിരുവനന്തപുരം ഡെവലപ്‌മെന്റ് സെന്ററിലെ ജീവനക്കാരുടെ സി എസ് ആർ കൂട്ടായ്മയായ സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിനിന് തുടക്കമിട്ടു.
പന്ത്രണ്ടിനും പതിനേഴിനും ഇടയിൽ പ്രായമുള്ള ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾ ക്കിടയിൽ മയക്കുമരുന്നുപയോഗത്തിന്റെ അപകടകരമായ വശങ്ങളെക്കുറിച്ച് അവബോധം വളർത്തുകയാണ് ഉദ്ദേശ്യം. മൂന്ന് മാസത്തിൽ ഒരിക്കൽ രണ്ട് സ്‌കൂളുകളിൽ വീതം തുടർച്ചയായി ഇത്തരം ക്യാമ്പയിനുകൾ നടത്താനാണ് സഞ്ജീവനി തീരുമാനിച്ചിട്ടുള്ളത. തിരുവനന്തപുരത്തെ മംഗലപുരം ബിഷപ്പ് പെരേര മെമോറിയൽ ഇംഗ്ലീഷ് സ്‌കൂളിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം കോർപറേഷൻ മേയർ അഡ്വ.വി.കെ.പ്രശാന്ത് നിർവഹിച്ചു.
ഇൻഫോസിസ് തിരുവനന്തപുരം ഡെവലപ്‌മെന്റ് സെന്റർ മേധാവിയും സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റിന്റെ ട്രസ്റ്റിയുമായീസുനിൽ ജോസ് കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മംഗലപുരം ഷാഫി, പ്രശസ്ത പരിശീലകനും യൂത്ത് ആക്റ്റിവിസ്റ്റുമായ ശ്രീ പ്രവീൺ വർഗീസ് തോമസ് എന്നിവർ അതിഥികളായിരുന്നു. ഹ്രസ്വ ചിത്ര പ്രദർശനം, ശില്പശാലകൾ, പോസ്റ്റർ നിർമ്മാണ മത്സരം തുടങ്ങി വിജ്ഞാനപ്രദവും ആകർഷണീയവുമായ പരിപാടികളും ക്യാമ്പയിനിന്റെ ഭാഗമായി നടന്നു. അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. 2004 ൽ രൂപം കൊണ്ട കാലം മുതൽ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കിടയിൽ സഞ്ജീവനി പ്രവർത്തിച്ചു വരുന്നുണ്ട്. സാമൂഹികമായി പിന്നാക്കം നിൽക്കുന്നവർക്കിടയിൽ പ്രവർത്തിച്ച്, അവരുടെ ജീവിതോന്നമനവും സാമൂഹിക വികാസവും ഉറപ്പാക്കുകയാണ് സംഘടനയുടെ ലക്ഷ്യം.