- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഫോസിസിലും ഓണാഘോഷങ്ങൾക്ക് തുടക്കമായി; ഒരാഴ്ച നീണ്ടു നിൽക്കുന്ന ഉത്സവിൽ വിവിധ കലാപരിപാടികൾ അരങ്ങേറും
തിരുവനന്തപുരം: ഇൻഫോസിസിന്റെ തിരുവനന്തപുരത്തുള്ള ഡെവലപ്പ്മെന്റ് സെന്റർ തങ്ങളുടെ ഓണാഘോഷ പരിപാടികളായ ഉത്സവിന് തുടക്കം കുറിച്ചു. കഴിഞ്ഞ 11 വർഷങ്ങളായി മുടങ്ങാതെ 4000ത്തിലധികം ജീവനക്കാർ പങ്കെടുക്കുന്ന ഉത്സവ്, ഇൻഫോസിസ് തിരുവനന്തപുരം സെന്ററിന്റെ തനത് ഓണാഘോഷപരിപാടിയാണ്. സെന്ററിലെ ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും പങ്കെടുത്ത ഉത്ഘാടന പര
തിരുവനന്തപുരം: ഇൻഫോസിസിന്റെ തിരുവനന്തപുരത്തുള്ള ഡെവലപ്പ്മെന്റ് സെന്റർ തങ്ങളുടെ ഓണാഘോഷ പരിപാടികളായ ഉത്സവിന് തുടക്കം കുറിച്ചു. കഴിഞ്ഞ 11 വർഷങ്ങളായി മുടങ്ങാതെ 4000ത്തിലധികം ജീവനക്കാർ പങ്കെടുക്കുന്ന ഉത്സവ്, ഇൻഫോസിസ് തിരുവനന്തപുരം സെന്ററിന്റെ തനത് ഓണാഘോഷപരിപാടിയാണ്.
സെന്ററിലെ ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും പങ്കെടുത്ത ഉത്ഘാടന പരിപാടികൾക്ക് കേരളത്തിന്റെ തനത് വാദ്യമേളമായ ശിങ്കാരിമേളത്തോടു കൂടിയാണ് തുടക്കമായത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഉത്സവിൽ ഭക്ഷ്യമേള, അത്തപൂക്കളം, ഓണപ്പാട്ട്, അമ്പെയ്ത്ത്, വടംവലി തുടങ്ങി വിവിധ ഇനം കലാപരിപാടികൾ സംഘടിപ്പിക്കും.
'മത്സരങ്ങൾക്കുപരിയായി ഇൻഫോസിസ് ജീവനക്കാർക്കിടയിൽ മികച്ച സൗഹൃദവും, സാഹോദര്യവും ഉറപ്പിക്കുന്നതിൽ ഉത്സവിന്റെ ആഘോഷ തിമിർപ്പുകൾക്ക് സാധിക്കാറുണ്ട്. ഓരോ ആഘോഷപരിപാടികളിലും കണ്ടുവരുന്ന ടീം വർക്ക് ഇതാണ് സൂചിപ്പിക്കുന്നത്,' എന്ന് ഇൻഫോസിസ് തിരുവനന്തപുരം ഡെവലപ്പ്മെന്റ് സെന്റർ ഹെഡ് സുനിൽ ജോസ്, അഭിപ്രായപ്പെട്ടു.
കൂടുതൽ വിവരങ്ങൾക്ക്
Sahana Jose / Infsoys / +91 7760994238
Sanjeev Ramachandran / 9847044636
Senthils S / 9495262646 / Jemima Jacob / 8891231383