- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആസിഫയുടെ മരണത്തിൽ ടെക്നോപാർക്കിൽ റ്റെക്കികളുടെ പ്രതിഷേധം
ഐറ്റി ജീവനക്കാരുടെ ക്ഷേമ സംഘ്ടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തിൽ ആസിഫാ ബാനുവിന്റെ ദാരുണ കൊലപാതകത്തിൽ ടെക്നോപാർക്കിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്ജ് പ്രതിഷേധം ഉത്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി റ്റെക്കികൾ തന്നെ സ്‌ക്രിപ്റ്റ് എഴുതി അവതരിപ്പിച്ച തെരുവ് നാടകം ഉണ്ടായിരുന്നു. പ്രതിഷേധ സ്ഥാപിച്ചിരുന്ന പ്രതിഷേധ വാളിൽ റ്റെക്കികൾ അവരുടെ അഭിപ്രായം രേഖപ്പെടുത്തി. മതേതര ഇന്ത്യയെ സംരക്ഷിക്കണമെന്നും മത തീവ്രവാദികളെ ഒറ്റപ്പെടുത്തണമെന്നും കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും പ്രതിധ്വനി ആവശ്യപ്പെട്ടു.താഴെ പറയുന്ന പ്രതിജ്ഞ പ്രതിധ്വനി വനിതാഫോറം പ്രസിഡന്റ് പ്രശാന്തി പ്രമോദ് ചൊല്ലിക്കൊടുക്കയും പ്രതിഷേധത്തിൽ പങ്കെടുത്ത ടെക്കികൾ ഏറ്റ് ചൊല്ലുകയും ചെയ്തു. 'ഒരു ഭാരതീയൻ ആയ ഞാൻ, ഇന്ത്യൻ ഭരണഘടന വിഭാവന ചെയ്യുന്ന മതേതര-ജനാധിപത്യ റിപ്പബ്ലിക്ക് എന്ന സങ്കല്പത്തിൽ എന്റെ പരിപൂർണ വിശ്വാസം രേഖപ്പെടുത്തുന്നു. മതപരവും വംശീയവും ലിംഗപരവുമായ യാതൊരു വിവേചനത്തിലും ഞാൻ പങ്കു കൊള്ളുകയ
ഐറ്റി ജീവനക്കാരുടെ ക്ഷേമ സംഘ്ടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തിൽ ആസിഫാ ബാനുവിന്റെ ദാരുണ കൊലപാതകത്തിൽ ടെക്നോപാർക്കിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്ജ് പ്രതിഷേധം ഉത്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി റ്റെക്കികൾ തന്നെ സ്‌ക്രിപ്റ്റ് എഴുതി അവതരിപ്പിച്ച തെരുവ് നാടകം ഉണ്ടായിരുന്നു.
പ്രതിഷേധ സ്ഥാപിച്ചിരുന്ന പ്രതിഷേധ വാളിൽ റ്റെക്കികൾ അവരുടെ അഭിപ്രായം രേഖപ്പെടുത്തി. മതേതര ഇന്ത്യയെ സംരക്ഷിക്കണമെന്നും മത തീവ്രവാദികളെ ഒറ്റപ്പെടുത്തണമെന്നും കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും പ്രതിധ്വനി ആവശ്യപ്പെട്ടു.താഴെ പറയുന്ന പ്രതിജ്ഞ പ്രതിധ്വനി വനിതാഫോറം പ്രസിഡന്റ് പ്രശാന്തി പ്രമോദ് ചൊല്ലിക്കൊടുക്കയും പ്രതിഷേധത്തിൽ പങ്കെടുത്ത ടെക്കികൾ ഏറ്റ് ചൊല്ലുകയും ചെയ്തു.
'ഒരു ഭാരതീയൻ ആയ ഞാൻ, ഇന്ത്യൻ ഭരണഘടന വിഭാവന ചെയ്യുന്ന മതേതര-ജനാധിപത്യ റിപ്പബ്ലിക്ക് എന്ന സങ്കല്പത്തിൽ എന്റെ പരിപൂർണ വിശ്വാസം രേഖപ്പെടുത്തുന്നു. മതപരവും വംശീയവും ലിംഗപരവുമായ യാതൊരു വിവേചനത്തിലും ഞാൻ പങ്കു കൊള്ളുകയില്ലെന്നും അത്തരത്തിലുള്ള ഏതൊരു പരിശ്രമത്തെയും ഞാൻ പരമാവധി എതിർത്തു കൊള്ളുമെന്നും ഇതിനാൽ വാക്ക് നൽകുന്നു. ആസിഫ ബാനു എന്ന പിഞ്ചു ബാലികയ്ക്ക് നേരിട്ട ദാരുണമായ അന്ത്യത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതിനൊപ്പം, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള എല്ലാ വിധ അതിക്രമങ്ങളെയും പരമാവധി എതിർക്കുമെന്നും ഞാനിതിനാൽ ദൃഢ പ്രതിജ്ഞയെടുക്കുന്നു.'
പ്രതിധ്വനി വനിതാ ഫോറം സെക്രട്ടറി സുദീപ്ത എസ്, പ്രതിധ്വനി പ്രസിഡന്റ് വിനീത് ചന്ദ്രൻ, സെക്രട്ടറി രാജീവ് കൃഷ്ണൻ എന്നിവർ പ്രതിഷേധത്തിനു നേതൃത്വം നൽകി.