ന്യൂയോർക്ക്: മലയാളം ക്രിസ്റ്റിയൻ ന്യൂസ് പേപ്പറായ ഇൻഹിസ് വോയിസ് പ്രകാശനം ചെയ്തു. ന്യൂയോർക്കിലെ എൽമണ്ടിലുള്ള VFW ഹാളിൽവച്ച് ജനുവരി രണ്ടിനു ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) ചെയർമാൻ ജിൻസ്മോൻ പി. സക്കറിയ പാസ്റ്റർ കെ.വി. എബ്രാഹത്തിന് നൽകിക്കൊണ്ടാണ് പ്രകാശനം ചെയ്തത്. ഒരു പത്രം പ്രകാശനം ചെയ്യുന്നതിൽ അതീയായ സന്തോഷമുണ്ടെന്നും അത് ദൈവവചനം പ്രഘോഷിക്കാനുള്ള ഒരു പത്രമാകുമ്പോൾ കൂടുതൽ സന്തോഷമുണ്ടെന്നും പ്രകാശനം ചെയ്തുകൊണ്ടു ജിൻസ്മോൻ പി. സക്കറിയ പറഞ്ഞു. ഈ പത്രം നോർത്ത് അമേരിക്കയിൽ ക്രിസ്തീയ വചനപ്രഘോഷണത്തിനുള്ള ഒരു ജിഹ്വയായി മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ഇൻഹിസ് വോയിസിന്റെ പബ്ലീഷറും എഡിറ്ററുമായ ഷാജി എണ്ണശേരിയിൽ സ്വാഗതവും ഐഎപിസി ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് മാത്തുക്കുട്ടി ഈശോ ആമുഖ പ്രസംഗവും നടത്തി. പവർവിഷൻ ടിവിയുടെ ന്യൂയർആഘോഷവും ട്രിനീറ്റി സ്‌കൂൾ ഓഫ് ആർട്സ്, എയ്ഞ്ചൽ മെലഡീസ് സോളിഡ് ആക്ഷനും സംയുക്തമായിനടത്തിയ ചടങ്ങിൽ നിരവധി സംഗീത കലാപരിപാടികളും ഉണ്ടായിരുന്നു.

പ്രോഗ്രാം കോഓർഡിനേറ്റർ തോമസ് ചെറിയാൻ, റവ. ഇട്ടി എബ്രാഹം, റവ. ജോൺ തോമസ്, പാസ്റ്റർ ബെഞ്ചമിൻ തോമസ്, പാസ്റ്റർ വിൽസൺ വർക്കി, പവർവിഷൻ ടിവി യുഎസ് ഡയറക്ടർ എബി എബ്രാഹം എന്നിവർ പ്രസംഗിച്ചു.സാബു ലൂക്കോസ് മാസ്റ്റർ ഓഫ് സെറിമണിയായിരുന്നു.

ഇന്ത്യാകാത്തലിക് അസോസിയേഷൻ പ്രസിഡന്റ് ജോൺ കെ. ജോർജ്, ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്സ് ട്രഷറർ കോശി ഉമ്മൻ, ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് ഡയറക്ടർബോർഡ് അംഗം ജോർജ് കൊട്ടാരത്തിൽ, ഐഎപിസിയുടെ നിയുക്ത ജനറൽ സെക്രട്ടറി ഈപ്പൻ ജോർജ്, ഐഎപിസിയുടെ നിയുക്ത സെക്രട്ടറി ഫിലിപ്പ് മാരറ്റ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ട്രിനീറ്റി സ്‌കൂൾ ഓഫ് ആർട്സിന്റെ തോമസ് ചെറിയാന്റേയും എയ്ഞ്ചൽ മെലഡീസിന്റെ ജോസഫ് പാപ്പന്റെയും നേതൃത്വത്തിൽ ക്രീസ്തീയ സംഗീതനിശ അരേങ്ങറി. ജോർജിന്റെ നേതൃത്വത്തിൽ നടന്ന വയലിൻ ഫ്യൂഷൻ സ്വരമാധുര്യം തീർത്തു.