മലപ്പുറം: കഴിഞ്ഞ മന്ത്രിസഭയിൽ ആദ്യമായി ഐ.എൻ.എല്ലിന് മന്ത്രിസ്ഥാനം കിട്ടിയപ്പോൾ മലബാറിലെ മുസ്ലിംചെറുപ്പക്കാർ ഉൾപ്പെടെ ആയിരത്തോളംപേർ ഐ.എൻ.എല്ലിൽചേർന്നതായി ഐ.എൻ.എൽ ഔദ്യോഗിക പക്ഷത്തിന്റെ അവകാശവാദം. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ഏറ്റവും കൂടുതൽപ്രവർത്തകർചേർന്ന പാർട്ടിയും ഐ.എൻ.എൽ ആണെന്നും ഇതിൽ ഭൂരിഭാഗം പേരും മുസ്ലിംലീഗ് പ്രവർത്തകരാണെന്നുമാണ് ഐ.എൻ.എൽ ഔദ്യോഗിക പക്ഷം വ്യക്തമാക്കുന്നത്. മലപ്പുറം ഉള്ളണത്തെ നാലു ഡിവിഷനുകളിൽനിന്നും 200ഓളംപേർ ഐ.എല്ലിൽചേർന്നുവെന്നും ഇതിൽ 90ശതമാനവും മുസ്ലിംലീഗ് പ്രവർത്തകരാണെന്നുമാണ് ഐ.എൻ.എൽ അവകാശപ്പെടുന്നു.

മലപ്പുറം ജില്ലയിൽ നാനൂറോളംപേർ, കാസർകോടുനിന്നും മൂന്നൂറിധികംപേർ, ഇതിന് പുറമെ കണ്ണൂർ,, കോഴിക്കോട്, പാലക്കാട്, ജില്ലകളിൽനിന്നാണ് നിരവധിപ്രവർത്തകർ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഐ.എൻ.എല്ലിൽചേർന്നുവെന്നാണു നേതാക്കൾ പറയുന്നത്. അതേ സമയം ഐ.എൻ.എല്ലിൽ തമ്മിലടി തുടങ്ങിയതോടെ പ്രവർത്തകരെ മുസ്ലിംലീഗിലേക്ക് സ്വാഗതംചെയ്തു കുഞ്ഞാലിക്കുട്ടി രംഗത്തുവന്നതിനു പിന്നിലും ദുരുഹതയുണ്ടെന്നും ഐ.എൻ.എൽ ശക്തിപ്രാപിച്ചുവന്നാൽ ഇത് തിരിച്ചടിയാകുന്നതു ലീഗിനാണെന്നും തിരിച്ചറിഞ്ഞ് അവസരം മുതലെടുക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്നുമാണ് ഐ.എൻ.എൽ ഔദ്യോഗിക പക്ഷം ആരോപിക്കുന്നത്.

എന്നാൽ സ്ഥാനമാനം മോഹിച്ചു ചില നേതാക്കൾ ലീഗിൽപോയാലും പ്രവർത്തകർ ഇവർക്കൊപ്പം പോകില്ലെന്ന അടിച്ചുപിരിഞ്ഞ ഇരുവിഭാഗം നേതാക്കൾക്കും അറിയാം. ഐ.എൻ.എൽ പ്രവർത്തകരുടെ ;്രപദേശികമായ മുഖ്യശത്രുമുസ്ലിംലീഗ് തന്നെയാണെന്നും മുസ്ലിംമതവിഭാഗങ്ങൾക്കിടയിൽ ഐ.എൻ.എല്ലിനു പ്രധാന്യം ലഭിക്കാൻവേണ്ടിതന്നെയാണു മന്ത്രിസ്ഥാനം നൽകി എൽ.ഡി.എഫ് പരിഗണന നൽകിയതെന്നതും ലീഗ് നേതൃത്വത്തിനും അറിയാം.

2011ൽ ഐ.എൻ.എൽവിട്ട് മുസ്ലിംലീഗ് വിട്ടുവന്ന പി.എം.എ സലാം നിലവിൽ മുസ്ലിംലീഗിന്റെ സംസ്ഥാന ജനറൽസെക്രട്ടറിയാണെങ്കിലും ഐ.എൻ.എല്ലിന്റെ പ്രമുഖ നേതാവായിരുന്ന സലാമിനെ എംഎ‍ൽഎ സ്ഥാനത്തേക്കുപോലും പരിഗണിക്കാതിരുന്നതും ലീഗിലേക്കുപോകാൻ നേതാക്കൾക്ക് ശങ്കകൾക്കിട വരുത്തുന്നുണ്ട്.

ഐ.എൻ.എല്ലിൽ നിലവിൽ രാഷ്ട്രീയ പാരമ്പര്യമുള്ള ആരുംതന്നെയില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു. അധികാരത്തിനോടും സമ്പത്തിനോടുമുള്ള ആർത്തി മൂലമാണ് നേതാക്കൾ അടിച്ചുപിരിഞ്ഞതെന്നും സേട്ടുസാഹിബിന്റെ പേരുപറഞ്ഞ് ഇത്തരക്കാർ പ്രവർത്തിക്കുന്നതിൽ നിന്നും പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.