- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട്: പ്രവാസികളുടെ പുനരധിവാസത്തിന് രണ്ടായിരം കോടി രൂപയുടെ പുതിയ പാക്കേജ് നടപ്പിലാക്കാനുള്ള ഇടതുപക്ഷ സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുൽ വഹാബ് പറഞ്ഞു.
കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ടവരും തിരിച്ച് വരേണ്ടി വന്നവരുമായ പ്രവാസികൾക്ക് വലിയ പ്രതീക്ഷയും പ്രത്യാശയും നൽകുന്നതാണ് സംസ്ഥാന സർക്കാർ തീരുമാനം. തിരികെ പോകാൻ സാധിക്കാത്ത പ്രവാസികൾക്ക് പുതിയ തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ സർക്കാരിന്റെ പാക്കേജ് ഉപകരിക്കും.
മടങ്ങി വരുന്ന പ്രവാസികൾക്ക് കുറഞ്ഞ ദിവസത്തിനകം സർക്കാർ രേഖകൾ ലഭ്യമാക്കാനുള്ള തീരുമാനവും ഏറെ സ്വാഗതാർഹമാണെന്നും വഹാബ് പറഞ്ഞു.
Next Story