കോഴിക്കോട്: കന്യാസ്ത്രീ പീഡനക്കേസിൽ അഖണ്ഠനീയമായ തെളിവുകളുണ്ടായിട്ടും ഫാദർ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റമുക്തനാക്കിയ കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടെ വിധി അവിശ്വസനീയവും നീതിന്യായ വ്യവസ്ഥക്ക് കളങ്കവുമാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.

കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ നടത്തുന്ന പോരാട്ടത്തിന് സർവ പിന്തുണയും നൽകാൻ പ്രബുദ്ധ കേരളം ബാധ്യസ്ഥമാണ്. നീതി പുലരും വരെ ഭരണകൂടം നിയമപോരാട്ടം തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.