- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സച്ചിൻ വന്നത് ബിഎംഡബ്ല്യൂവിൽ...പോയത് ഇന്നോവയിലും; ഇസഡ് കാറ്റഗറി സുരക്ഷയുള്ള ഇതിഹാസ ക്രിക്കറ്റ് താരത്തിന് കിട്ടിയ വണ്ടിയിൽ സ്ഥലം വിടേണ്ടിവന്നു; പിഴവ് കേരളാ പൊലീസിന്റേത്; ദേശീയ ഗെയിംസിലെ മറ്റൊരു കെടുകാര്യസ്ഥത
തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിൽ കേരളത്തിന് നിർണ്ണായകമായത് സച്ചിൻ തെണ്ടുൽക്കറുടെ സഹകരണമാണ്. വിവാദങ്ങൾ നിറഞ്ഞ ഗെയിംസിനെ ജനങ്ങളിലേക്ക് എത്തിക്കാൻ ക്രിക്കറ്റ് താരത്തിന്റെ ബ്രാൻഡ് അംബാസിഡർ പദവിയിലൂടെ ആയി. ഒരു ചില്ലിക്കാശു പോലും പ്രതിഫലം വാങ്ങാതെ മൂന്ന് തവണ കേരളത്തിൽ വന്നു പോയി. സച്ചിനെന്ന ബ്രാൻഡ് തന്നെയാണ് ദേശീയ
തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിൽ കേരളത്തിന് നിർണ്ണായകമായത് സച്ചിൻ തെണ്ടുൽക്കറുടെ സഹകരണമാണ്. വിവാദങ്ങൾ നിറഞ്ഞ ഗെയിംസിനെ ജനങ്ങളിലേക്ക് എത്തിക്കാൻ ക്രിക്കറ്റ് താരത്തിന്റെ ബ്രാൻഡ് അംബാസിഡർ പദവിയിലൂടെ ആയി. ഒരു ചില്ലിക്കാശു പോലും പ്രതിഫലം വാങ്ങാതെ മൂന്ന് തവണ കേരളത്തിൽ വന്നു പോയി. സച്ചിനെന്ന ബ്രാൻഡ് തന്നെയാണ് ദേശീയ ഗെയിംസിന്റെ കുരത്ത് എന്ന് മുഖമന്ത്രി ഉമ്മൻ ചാണ്ടിയും സമ്മതിച്ചു. അങ്ങനെയൊരു താരത്തിനാണ് കിട്ടിയവണ്ടിയിൽ ഉദ്ഘാടന ചടങ്ങിന് ശേഷം പോകേണ്ടി വന്നത്.
ഹോട്ടലിൽ നിന്ന് ബിഎംഡബ്ല്യൂ കാറിലാണ് സച്ചിൻ സ്‌റ്റേഡിയത്തിലെത്തിയത്. ആറു മണിയോടെ സ്‌റ്റേഡിയത്തിലെത്തിയ സച്ചിൻ എട്ട് മണി കഴിയും വരെ സജീവമായി പങ്കെടുത്തു. പിടി ഉഷയ്ക്കും അഞ്ജു ബേബി ജോർജ്ജിനും ദീപശിഖ കൈമാറി ദേശീയ ഗെയിംസിന്റെ കായിക ചടങ്ങുകൾ പൂർത്തിയാക്കിയാണ് സച്ചിൻ പുറത്തേക്ക് ഇറങ്ങിയത്. വിവിഐപി ഗേറ്റിന് പുറത്തേക്ക് ഐജി അടക്കമുള്ള വലിയൊരു പൊലീസ് സംഘവും സച്ചിനെ അനുഗമിച്ചു. പക്ഷേ വിവിഐപി ഗേറ്റിലെത്തിയപ്പോൾ സച്ചിൻ പോകാൻ കാറില്ല. പത്ത് മിനിറ്റോളം സച്ചിൻ കാത്തു നിന്നു. വന്ന ബിഎംഡബ്ല്യൂ കാർ അവിടെയുണ്ട്. പക്ഷേ ഡ്രൈവറെ കിട്ടാനില്ല. മൊബൈലിൽ വിളിച്ചിട്ടും കാര്യമുണ്ടായില്ല. അൻപതിനായിരത്തോളം പേർ തിങ്ങി നിറഞ്ഞ കാര്യവട്ടത്തെ സ്റ്റേഡിയ പരിസരത്ത് മൊബൈലുകൾ എല്ലാം പ്രവർത്തന രഹിതമായിരുന്നു.
അതുകൊണ്ട് തന്നെ ഡ്രൈവറുടെ മൊബൈലും റിങ്ങ് ചെയ്തില്ല. അങ്ങനെ സച്ചിന്റെ കാത്ത് നിൽപ്പ് നീണ്ടു. ഒടുവിൽ അവിടെയുണ്ടായിരുന്ന മറ്റൊരും കാറിൽ സച്ചിൻ ഹോട്ടലിലേക്ക് മടങ്ങി. അങ്ങനെ ബിഎംഡബ്ല്യൂവിലെത്തിയ സച്ചിന് കാണികളെ കോരിത്തരിപ്പിച്ച് ഇന്നോവയിൽ ഹോട്ടലിലെത്തി. ഇതിന് ഉത്തരവാദി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെന്നല്ല പറയുന്നത്. മറിച്ച് കേരളാ പൊലീസിലെ ഉദ്യോഗസ്ഥരുടെ വലിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചത്. സച്ചിന് കാറൊരുക്കി നിർത്താൻ ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന് സംഭവിച്ച വീഴ്ചയായിരുന്നു അത്. സച്ചിനൊപ്പം നടന്ന് നീങ്ങിയാൽ ക്യാമറക്കണുകളിൽ പതിയും. ലൈവായും മറ്റും ലോകം കാണുകയും ചെയ്യും. ഇതിനായി കാറും മറ്റും ഉറപ്പാക്കേണ്ട പൊലീസ് ഉദ്യോഗസ്ഥൻ സച്ചിന് പുറകേ നീങ്ങി. ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന മുൻവിധിയാണ് ഉദ്യോഗസ്ഥനും വിനയായത്.
പത്ത് മിനിറ്റ് കാത്ത് നിന്ന് ഇന്നോവയിൽ പോയെങ്കിലും സച്ചിൻ ആരോടും പരാതി പറഞ്ഞില്ല. അതുകൊണ്ട് തന്നെ നടപടികളും ഉണ്ടാകില്ല. എന്നാൽ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി വീഴ്ച വരുത്തിയവരെ കണ്ടെത്തി നടപടിയെടുക്കണമെന്ന അഭിപ്രായവും സജീവമാണ്. കാരണം ഇസഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിയാണ്. ഭാരത രത്‌ന പുരസ്‌കാരം കിട്ടിയ രാജ്യസഭാ അംഗം. അതുകൊണ്ട് തന്നെ എൻഎസ്ജി പരിശീലനമുള്ള കമാണ്ടോകളെയാണ് സുരക്ഷാ ചുമതലയ്ക്ക് വിനയോഗിക്കാറുള്ളത്. അത്തരത്തിൽ രാജ്യത്ത് ഏറ്റവുമധികം സുരക്ഷ നൽകുന്ന വ്യക്തിക്ക് ദേശീയ ഗെയിംസ് പോലുള്ള പ്രധാനവേദിയിലുണ്ടായ കാത്ത് നിൽപ്പിന് സുരക്ഷാപരമായ വശങ്ങളുണ്ടെന്നാണ് വാദം.
കിട്ടുന്ന കാറിൽ കയറ്റി വിടാനുള്ള വിവിഐപിയല്ല സച്ചിൻ. ഇത്തരം ചെറിയ പിഴവുകൾ കണ്ടില്ലെന്ന് നടിക്കുന്നത് ഭാവിയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ മനോഭാവം കൂടുതൽ മോശമാക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ ബിഎംഡബ്ല്യൂ കിട്ടിയില്ലെങ്കിൽ പകരം സച്ചിന് പോകാനായി താൽക്കാലിക സംവിധാനങ്ങൾ ഒരുക്കിയിരുന്നു. ആ വാഹന വ്യൂഹത്തിൽപ്പെട്ട ഇന്നോവയാണ് മടങ്ങിപ്പോക്കിന് സച്ചിൻ ഉപയോഗിച്ചതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ബിഎംഡബ്ല്യൂ കാറിന്റെ ഡ്രൈവർ സ്‌റ്റേഡിയത്തിനുള്ള കലാപരിപാടികൾ കാണുകയായിരുന്നത്രേ. സച്ചിനും കലാസൃഷ്ടികൾ കണ്ടേ മടങ്ങുള്ളൂവെന്നും കരുതി. അത്യാവശ്യം വന്നാൽ മൊബൈലിൽ വിളിക്കുമെന്നും പ്രതീക്ഷിച്ചു. ആൾത്തിരക്ക് മൂലം മൊബൈലുകൾ ജാമാകുമെന്ന സാമാന്യ വസ്തുതയും ഡ്രൈവർക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് മാത്രമാണ് സച്ചിനെ ഇന്നോവയിൽ കയറ്റി വിടേണ്ടി വന്നതെന്നാണ് വിശദീകരണം.
സർക്കാർ അതിഥിയാണ് സച്ചിൻ. പക്ഷേ യാത്രയ്ക്ക് സ്വകാര്യ കാറും പുറത്തു നിന്നുമുള്ള ഡ്രൈവറുമാണ് സച്ചിനെ പോലുള്ള വിവിഐപികൾക്ക് നൽകാറ്. പലപ്പോഴും താമസിക്കുന്ന സ്റ്റാർ ഹോട്ടലുകാരനാകും കാറും മറ്റും സജ്ജമാക്കുക. അതുകൊണ്ട് തന്നെ സർക്കാരിനോട് ഡ്രൈവർമാർക്ക് യാതൊരു ബാധ്യതയുമില്ല. സച്ചിന് കാറ് വൈകിയതിന്റെ പേരിൽ ഡ്രൈവർക്ക് ഒന്നും നഷ്ടമാകാനുമില്ല. സച്ചിനെ പോലെ സുരക്ഷാ പ്രാധാന്യമുള്ള വ്യക്തികൾക്ക് കാറും മറ്റും സർക്കാർ നേരിട്ട് ഒരുക്കണമെന്ന വാദം സജീവമാണ്. നിരുത്തരവാദപരമായി ഡ്രൈവറുടെ പ്രവർത്തനവും ബിഎംഡബ്ല്യൂ കാർ സച്ചിനായി സജ്ജമാണെന്ന്് ഉറപ്പുവരുത്തേണ്ട പൊലീസ് ഉദ്യോഗസ്ഥന്റേയും വീഴ്ചയുമാണ് സച്ചിന്റെ കാത്ത് നിൽപ്പിനടയാക്കിയതെന്ന് ഉന്നതപൊലീസ് ഉദ്യോഗസ്ഥനും മറുനാടൻ മലയാളിയോട് വ്യക്തമാക്കി.
എന്നാൽ കാര്യങ്ങൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ട് മനസ്സിലാക്കി കഴിഞ്ഞു. വിവാദങ്ങളിൽ മുങ്ങിയ ദേശീയ ഗെയിംസിനെ കരകയറ്റാനെത്തിയ സച്ചിന് ഇത്തരമൊരു കാത്ത് നിൽപ്പുണ്ടായതിൽ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയാണുള്ളത്. പക്ഷേ ആർക്കെതിരെയും നടപടിയെടുക്കുകയെന്നതിൽ താൽപ്പര്യമില്ലാത്ത മുഖ്യമന്ത്രിയായതിനാൽ വീഴ്ച വരുത്തിയവർക്ക് പേടിക്കേണ്ടതുമില്ല.